ഇന്ത്യയിലെ ഇന്റർനെറ്റ്  മാധ്യമങ്ങൾ രാജ്യത്തെ നിയമങ്ങൾ പാലിക്കണം; നയമാവർത്തിച്ച് രാജീവ് ചന്ദ്രശേഖർ. ട്വിറ്ററിന്റെ വൈമനസ്യങ്ങൾക്കെതിരെ ആഞ്ഞടിച്ചു കേന്ദ്ര ഇലക്ട്രോണിക്സ്,  ഐടി വകുപ്പ് സഹ മന്ത്രി രാജീവ് ചന്ദ്രശേഖർ.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ ഇന്റർനെറ്റ് മാധ്യമങ്ങളും പ്ലാറ്റ്‌ഫോമുകളും ഇന്ത്യൻ നിയമങ്ങൾ പാലിക്കണമെന്നു മന്ത്രി ആവർത്തിച്ചു ആവശ്യപ്പെട്ടു.   ഇത് സംബന്ധിച്ച്  കേന്ദ്ര സർക്കാർ നേരത്തെ നൽകിയ നിരവധി  നിർദേശങ്ങൾ ട്വിറ്ററും സഹസ്‌ഥാപകൻ  ജാക്ക്  ഡോർസിയും പാലിച്ചില്ലെന്ന് രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ കുറിച്ചു.

 രാജ്യത്തെ നിയമങ്ങൾ പാലിക്കണം എന്നതടക്കം  കേന്ദ്ര സർക്കാർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അവ നടപ്പാക്കുന്നതിൽ ട്വിറ്റെർ വൈമനസ്യം കാട്ടിയ ഉദാഹരണങ്ങൾ  അക്കമിട്ടു നിരത്തിയാണ് രാജീവ് ചന്ദ്രശേഖറിന്റെ പുതിയ ട്വീറ്റ്.

ഇന്ത്യയിലെ നിയമങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ടതിനെതിരെ ട്വിറ്റെർ കർണ്ണാടക ഹൈക്കോടതിയെ സമീപിച്ചത്  രാജീവ് ചന്ദ്രശേഖർ തന്റെ ട്വീറ്റിൽ ഓർമിപ്പിച്ചു. ഇന്ത്യയിലെ നിയമങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ട കേന്ദ്ര സർക്കാർ  ഉത്തരവിന്റെ സാധുത സ്റ്റേ ചെയ്യണം എന്നായിരുന്നു ട്വിറ്ററിന്റെ ആവശ്യം. എന്നാലാ അപേക്ഷ നിരസിച്ച കർണാടക ഹൈക്കോടതി ട്വിറ്റർ സമർപ്പിച്ച ഹർജി തള്ളുകയായിരുന്നു ചെയ്തത്. കേന്ദ്ര ഐടി നിയമത്തിലെ വകുപ്പുകൾ നടപ്പാക്കണമെന്ന  കേന്ദ്ര നിർദേശം പാലിക്കാതിരുന്നതിന് കോടതി ട്വിറ്ററിന് മേൽ അൻപത് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.  

ഇത്  സംബന്ധിച്ച് കേന്ദ്രം നിരവധി  നിർദ്ദേശങ്ങൾ നൽകിയിട്ടും ‘താങ്കളുടെ കക്ഷി അതനുസരിച്ചില്ലെന്നും  ഏഴു വർഷം വരെ തടവും പരിധിയില്ലാത്ത പിഴയും ലഭിക്കാവുന്ന  കുറ്റമാണെന്നതു പോലും അവഗണിക്കുകയായിരുന്നുവെന്നും  ട്വിറ്ററിന്റെ അഭിഭാഷകനോട് കോടതി നിരീക്ഷിച്ചു..  

നിയമം പാലിക്കുന്നതിൽ ഒരു വർഷത്തിലേറെ കാലതാമസം  വരുത്തിയതിനുള്ള കാരണം പോലും ബോധിപ്പിക്കാനില്ലാത്തതിനെ  പരാമർശിച്ചു കൊണ്ട് വിധി പ്രസ്താവത്തിൽ  “നിങ്ങൾ ഒരു കർഷകനല്ല, ഒരു ബില്യൺ ഡോളർ കമ്പനിയാണ്” എന്ന് ബെഞ്ച് സൂചിപ്പിച്ചതിനെയും  ചൂണ്ടിക്കാട്ടിയാണ് രാജീവ് ചന്ദ്രശേഖർ ട്വീറ്റ്  ചെയ്തിരിക്കുന്നത്.

A recent Twitter controversy has emerged as former CEO Jack Dorsey alleges that the Indian government pressured the social media giant during the farmer protests. Rajeev Chandrasekhar, Union Minister of State for Electronics and Information Technology has responded, calling these claims outright lies

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version