എല്ലായിടത്തും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വിളയാട്ടമാണ്. AI അവതാറുകൾ ഏതൊക്കെ രൂപത്തിൽ പ്രത്യക്ഷപ്പെടുമെന്ന് ഇനി കണ്ടറിയേണ്ടിയിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പല രൂപത്തിൽ അവതരിക്കുമ്പോൾ ജർമ്മനിയിലെ ഒരു പളളിയിൽ പ്രഭാഷകന്റെ രൂപത്തിലായിരുന്നു AIയുടെ അവതാരം. ബവേറിയയിലെ ഫുവെർത്തിലെ സെന്റ് പോൾസ് പള്ളിയുടെ അൾത്താരയിൽ അവതരിപ്പിച്ച ചാറ്റ്ബോട്ട്, തിങ്ങിനിറഞ്ഞ സഭാവിശ്വാസികളോട് മരണത്തെ ഭയപ്പെടേണ്ടെന്ന് പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പളളിയിലെ അൾത്താരയിൽ ക്രമീകരിച്ച സ്ക്രീനിലാണ് ചാറ്റ്ജിപിടി AI ചാറ്റ്ബോട്ട് അവതാറുകൾ വിവിധ രൂപത്തിൽ വിശ്വാസികളോട് സംസാരിച്ചത്. ചാറ്റ്ബോട്ടിന്റെ പ്രഭാഷണം ഭൂതകാലത്തെ ഉപേക്ഷിക്കുക, വർത്തമാനകാലത്തേക്ക് ശ്രദ്ധിക്കുക, മരണത്തെ ഭയപ്പെടാതിരിക്കുക, യേശുക്രിസ്തുവിൽ വിശ്വാസം നിലനിർത്തുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.
“പ്രിയ സുഹൃത്തുക്കളെ, ജർമ്മനിയിലെ പ്രൊട്ടസ്റ്റന്റുകളുടെ ഈ വർഷത്തെ കൺവെൻഷനിൽ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവതാർ എന്ന നിലയിൽ ഇവിടെ നിൽക്കുകയും നിങ്ങളോട് സംസാരിക്കുകയും ചെയ്യുന്നത് എനിക്ക് ഒരു ബഹുമതിയാണ്,”
AI അവതാർ
300-ലധികം ആളുകൾ പങ്കെടുത്ത ശുശ്രൂഷ 40 മിനിറ്റ് നീണ്ടുനിന്നു. പ്രഭാഷണത്തിന് പുറമേ പ്രാർത്ഥനകളും സംഗീതവും ശുശ്രൂഷയിൽ ഉണ്ടായിരുന്നു. വിയന്ന സർവകലാശാലയിലെ ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ ജോനാസ് സിമ്മർലിൻ ആണ് ചാറ്റ്ജിപിടിക്കൊപ്പം ചേർന്ന് AI അവതാർ രൂപപ്പെടുത്താൻ പ്രവർത്തിച്ചത്. കമ്പ്യൂട്ടർ രൂപകൽപന ചെയ്ത രണ്ട് പുരുഷന്മാരുടെയും രണ്ട് സ്ത്രീകളുടെയും നാല് വ്യത്യസ്ത AI അവതാറുകൾ മാറിമാറി ഈ ശുശ്രൂഷ നയിച്ചു. ‘ഞങ്ങൾ ഒരു ചർച്ച് കോൺഗ്രസിലാണ്, നിങ്ങൾ ഒരു പ്രസംഗകനാണ്, ഒരു സഭാ സേവനം എങ്ങനെയിരിക്കും?’ എന്നചോദ്യമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനോട് സിമ്മർലൈൻ ഉന്നയിച്ചത്. ChatGPT പ്രോംപ്റ്റിൽ, സങ്കീർത്തനങ്ങളും പ്രാർത്ഥനകളും അവസാനം ഒരു അനുഗ്രഹവും ഉൾപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടു.
“ഹൃദയവും ആത്മാവും ഇല്ലായിരുന്നു,”അവതാരങ്ങൾ വികാരങ്ങളൊന്നും കാണിച്ചില്ല, ശരീര ഭാഷ ഇല്ലായിരുന്നു, അവർ പറഞ്ഞതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു.” എന്നൊക്കെയായിരുന്നു ശുശ്രൂഷയിൽ പങ്കെടുത്ത ചില വിശ്വാസികളുടെ പ്രതികരണം.
ജർമ്മനിയിൽ ദ്വൈവാർഷികമായി നടക്കുന്ന പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ജർമ്മൻ ഇവാഞ്ചലിക്കൽ ചർച്ച് കോൺഗ്രസ് എന്ന കൺവെൻഷന്റെ ഭാഗമായാണ് ഈ അസാധാരണമായ ശുശ്രൂഷ നടന്നത്.
In a groundbreaking event, Saint Paul’s church in Fürth, Germany, witnessed a unique church service where virtual avatars, generated by artificial intelligence, took the stage to deliver sermons. The 40-minute service garnered mixed reactions from the Protestant congregation, with some attendees finding the digital avatars lacking in emotion and connection.