• ജീവനക്കാരെ AI പ്രബുദ്ധരാക്കാൻ വിപ്രോ അവതരിപ്പിക്കുന്നു ai360.
  • ai360 വഴി  ആഗോള ബിസിനസ്സ് ലൈനുകളിൽ നിന്നുള്ള  സാങ്കേതികവിദ്യയും ഉപദേശക ഇക്കോസിസ്റ്റവും ഉപയോഗിച്ച് ഡാറ്റ അനലിറ്റിക്‌സിലും എഐയിലും 30,000 വിപ്രോ വിദഗ്ധരെ ഒരുമിപ്പിക്കും.

ക്ലയന്റ് സൊല്യൂഷൻ സേവനങ്ങൾക്കായി തങ്ങളുടെ AI കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി വിപ്രോ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ $1 ബില്യൺ നിക്ഷേപിക്കും.

ആദ്യത്തെ AI ഇക്കോസിസ്റ്റം വിപ്രോ ai360 പുറത്തിറക്കി ആഗോള ഐ ടി കമ്പനിയായ വിപ്രോ. തങ്ങളുടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലേക്കും  സൊല്യൂഷനുകളിലേക്കും AI സമന്വയിപ്പിക്കാൻ വിപ്രോ ശ്രമിക്കുന്നു.  

AI, അതിന്റെ ഡാറ്റ, അനലിറ്റിക്‌സ് സൊല്യൂഷനുകൾ വികസിപ്പിക്കൽ, പുതിയ ആർ ആൻഡ് ഡി, പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കൽ, ഫുൾസ്‌ട്രൈഡ് ക്ലൗഡ്, കൺസൾട്ടിംഗ് കഴിവുകൾ എന്നിവ മെച്ചപ്പെടുത്തുന്നതിലാണ് നിക്ഷേപം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വിപ്രോ പറഞ്ഞു.

ഇത് ക്ലൗഡിലും പങ്കാളിത്തത്തിലുടനീളമുള്ള വിപ്രോ ജീവനക്കാരുടെ  കഴിവുകൾ വർദ്ധിപ്പിക്കും.  ഡാറ്റ അനലിറ്റിക്സും AI യും, ഡിസൈനും കൺസൾട്ടിംഗും, സൈബർ സുരക്ഷയും ,എഞ്ചിനീയറിംഗും മേഖലകളിൽ ഉപഭോക്താക്കൾക്കായി  പുതിയ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും, എല്ലാ പ്രക്രിയകളിലും സമ്പ്രദായങ്ങളിലും AI ഉൾപെടുത്തുന്നതിനും പ്രയോജനപ്പെടുത്തും.

അതിനായി, അടുത്ത 12 മാസത്തിനുള്ളിൽ എല്ലാ ജീവനക്കാർക്കും AI അടിസ്ഥാനകാര്യങ്ങളെക്കുറിച്ചും AI യുടെ ഉത്തരവാദിത്ത ഉപയോഗത്തെക്കുറിച്ചും വിപ്രൊ പരിശീലനം നൽകും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version