മന്ത്രി ശ്രീ പി.എ മുഹമ്മദ് റിയാസിനോടുള്ള ചാനൽ അയാമിന്റെ AI അവതാരകയുടെ ചോദ്യം

ടൂറിസം മേഖലയ്ക്കായി എന്താണ് അങ്ങയുടെ മനസിലുളള നടപ്പാക്കാൻ താങ്കളാഗ്രഹിക്കുന്ന ഒരു ഇംപോർട്ടന്റ് പ്രോജക്ട്?

ഒരു പ്രദേശത്ത് ടൂറിസം വികസിച്ചാൽ ആ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റം വരും. ജനകീയ ടൂറിസം എന്നുളളതാണ് പ്രധാനപ്പെട്ട കാഴ്ച്ചപ്പാട്. ഇതിന്റെ ഭാഗമായി ഉത്തവാദിത്ത ടൂറിസം മിഷനെ മുന്നോട്ട് കൊണ്ടുപോകുവാനുളള എല്ലാ ശ്രമങ്ങളും ഇപ്പോൾ നടത്തി കൊണ്ടിരിക്കുകയാണ്. ബീച്ച് ടൂറിസത്തിന്റെ അനന്ത സാധ്യത കേരളം ഉപയോഗിക്കാൻ ശ്രമിക്കുകയാണ്.

ബീച്ച് ടൂറിസത്തിൽ‌ കേരളത്തെ നയിക്കുന്നത് കോവളമാണ്, നമുക്കറിയാം കോവളം ഒരു ഇന്റർനാഷണൽ ഡെസ്റ്റിനേഷനാണ്. കോവളത്തിന് വേണ്ടി പുതിയ പദ്ധതികൾ ഇപ്പോൾ നടപ്പിലാക്കുന്നു. ബീച്ച് ടൂറിസത്തിന്റെ അനന്ത സാധ്യതകൾ, അഡ്വഞ്ചർ സ്പോർട്സിന് ഉപയോഗപ്പെടുത്തിക്കൊണ്ട് നടത്തിക്കൊണ്ടിരിക്കുന്നു. ഫ്ലോട്ടിംഗ് ബ്രിഡ്ജ് പോലുളള, അല്ലെങ്കിൽ മറ്റു സംവിധാനങ്ങളൊക്കെ തന്നെ കേരളത്തിൽ കൊണ്ടുവരികയാണ്. മലയോര ടൂറിസം-മലയോര ടൂറിസത്തിൽ കേരളത്തിന്റെ അനന്ത സാധ്യതയെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ വേണ്ടി ഹൈക്കിംഗ് ഉൾപ്പെടെ ട്രക്കിംഗ് ഉൾപ്പെടെ സംവിധാനങ്ങളൊരുക്കുന്നു. അതിനു വേണ്ടി ഒരു പ്രത്യേക മാപ്പ് തയ്യാറാക്കാനുളള ശ്രമത്തിലാണ് ഞങ്ങൾ. ട്രക്കിംഗിന് പറ്റിയ കേരളത്തിലെ ഇടങ്ങളെ കോർത്തിണക്കി കൊണ്ടൊരു മാപ്പ് തയ്യാറാക്കും.

Also Read:

മന്ത്രി Vs AI അവതാർ!

പിന്നെ ഇടനാടുകൾ, അവിടങ്ങളിലൊക്കെ, കേരളത്തിന്റെ ഓരോ പ്രദേശത്തിനു അതിന്റേതായ സാധ്യതകളുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്നുകൊണ്ട് ഡെസ്റ്റിനേഷൻ ചലഞ്ച് നടപ്പിലാക്കുമ്പോൾ കേരളത്തിലെ നൂറുകണക്കിന് പുതിയ ഡെസ്റ്റിനേഷനുകൾ ഇതിലൂടെ ഉയർന്നുവരും. ഇതിന്റെ 60% തുക ടൂറിസം വകുപ്പും ബാക്കി 40% തുക തദ്ദേശസ്വയംഭരണ വകുപ്പും എടുക്കുന്ന ഒരു പദ്ധതിയാണിത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version