Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിൽ 6 അന്തർവാഹിനികൾ നിർമ്മിക്കാൻ കേന്ദ്രാനുമതി

30 May 2026

പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ

30 May 2026

സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » MSMEകളുടെ സുവർണ കാലം
Instant

MSMEകളുടെ സുവർണ കാലം

News DeskBy News Desk23 July 2023Updated:26 July 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരളത്തിലെ MSME കൾക്കും വാണിജ്യ, സ്വകാര്യ ബാങ്കുകൾക്കും അഭിമാനിക്കാം. MSME കൾക്ക് മാന്യമായ പ്രാധാന്യം നൽകുന്ന ബാങ്കുകളാണ് കേരളത്തിലേതെന്നു കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ സൂചിപ്പിക്കുന്നു.

ചെറുകിട -ഇടത്തരം സംരംഭങ്ങൾക്കാണ് കഴിഞ്ഞ വർഷം സംസ്ഥാനത്തെ ബാങ്കുകൾ കൂടുതലായും വായ്പ നൽകിയിരിക്കുന്നത്. സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി (SLBC) റിപ്പോർട്ട് പ്രകാരം കേരളത്തിലെ ബാങ്കുകൾ 3,494 കോടി രൂപയുടെ അധിക വായ്പകൾ എം.എസ്.എം.ഇകൾക്കായി നൽകിയിട്ടുണ്ട്. MSME വിഭാഗത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം നൽകിയ ആകെ വായ്പ ഇതോടെ 68,451 കോടി രൂപയായി. ഇതിൽ തുല്യ പരിഗണനയോടെ സ്വകാര്യ ബാങ്കുകളിൽനിന്ന് 50.90 ശതമാനവും പൊതുമേഖലാ ബാങ്കുകളിൽനിന്ന് 45.16 ശതമാനം വായ്പകളുമാണ് നൽകിയിരിക്കുന്നത്.

MSME കളുടെ കിട്ടാക്കടവും കൂടി

സംസ്ഥാനത്തെ ബാങ്കുകളിൽ കിട്ടാക്കടം കൂടുതലും ഉള്ളത് എം.എസ്.എം.ഇ. വായ്പകളിലാണ്. 8.26 ശതമാനമാണ് ഈ മേഖലയിലെ കിട്ടാക്കടമെന്ന് എസ്.എൽ.ബി.സി. റിപ്പോർട്ട് പറയുന്നു. ചെറുകിട – ഇടത്തരം സംരംഭങ്ങൾക്ക് ലഭിച്ച വായ്പയിൽ 58.14 ശതമാനവും നേടിയത് സേവന മേഖലയാണ്. മാനുഫാക്ചറിംഗ് മേഖല 28.25 ശതമാനവും റീട്ടെയിൽ വ്യാപാരമേഖല 12.76 ശതമാനവും നേടിയെന്നാണ് കണക്കുകൾ. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ ബാങ്കുകളിലെ വായ്പാ വിതരണത്തിൽ 16 ശതമാനം വർദ്ധനവുണ്ടായെന്ന് SLBC റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാത്തെ ബാങ്കുകൾ സാമ്പത്തികമായി സ്ഥിരത കൈവരിക്കുന്നു എന്നതിന്റെ സൂചനയാണിത്.

ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം രണ്ട് ശതമാനം ഉയർന്ന് 69 ശതമാനമായി

2022-23 സാമ്പത്തിക വർഷത്തിൽ 1.91 ലക്ഷം കോടി രൂപയുടെ വായ്പ വിതരണം ചെയ്തു. പ്രൈമറി സെക്ടറിൽ 1.62 ലക്ഷം കോടി രൂപ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടത്. എന്നാൽ പൊതുമേഖലാ ബാങ്കുകൾ 46.99 ശതമാനവും സ്വകാര്യ ബാങ്കുകൾ 30.01 ശതമാനവുമാണ് വായ്‌പകൾ വിതരണം ചെയ്തത്. 175 ശതമാനം വായ്‌പ വിതരണം ചെയ്ത എറണാകുളം ജില്ലയിലെ ബാങ്കുകൾ ഒന്നാമതായെത്തി.   വായ്‌പാവിതരണം 173 ശതമാനവുമായി തിരുവനന്തപുരം രണ്ടാമതെത്തിയെന്നു റിപ്പോർട്ട് പറയുന്നു. 10ജില്ലകൾ 100 ശതമാനത്തിന് മുകളിൽ വായ്പ വിതരണം ചെയ്തു.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന പാദത്തിൽ മാത്രം 1942 കോടി രൂപയുടെ വിദ്യാഭ്യാസ വായ്പ വിതരണം ചെയ്തിട്ടുണ്ട്. എന്നാൽ വിദ്യാഭ്യാസ വായ്പകളിലെ കിട്ടാക്കടം 7.43 ശതമാനമാണ് എന്ന് എസ്.എൽ.ബി.സി റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം കിട്ടാക്കടം ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് ഭവന വായ്പകളിലാണ്. 1.61 ശതമാനമാണ് ഈ മേഖലയിലെ കിട്ടാക്കടം. കാർഷിക വായ്പകളിലെ കിട്ടാക്കട നിരക്ക് 3.38 ശതമാനമാണ്.

Bank Loan Bank Loans banner business Business Loan Business Loans business news gold loan home loan Loan loan disbursement Loan Repayment Loan scheme Loan schemes Loans MSME Loan MSME Loan Scheme small business loan pmegp Top News
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിൽ 6 അന്തർവാഹിനികൾ നിർമ്മിക്കാൻ കേന്ദ്രാനുമതി

30 May 2026

പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ

30 May 2026

സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ

30 May 2026

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിൽ 6 അന്തർവാഹിനികൾ നിർമ്മിക്കാൻ കേന്ദ്രാനുമതി
  • പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ
  • സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിൽ 6 അന്തർവാഹിനികൾ നിർമ്മിക്കാൻ കേന്ദ്രാനുമതി
  • പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ
  • സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil