നിങ്ങളുടെ മനസ്സുകൊണ്ട് പിസ്സ ഓർഡർ ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന ഒരു ഉപകരണം കിട്ടിയാൽ എങ്ങനെയിരിക്കും?

കൊളളാമല്ലേ..എന്നാൽ അങ്ങനെ ഒരു ഉപകരണം കണ്ടുപിടിച്ചിരിക്കുകയാണ് ഡൽഹിക്കാരനായ ഒരു വിദ്യാർത്ഥി. മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാർത്ഥിയായ അർണവ് കപൂറാണ് അങ്ങനെ ഒരു ഉപകരണം വികസിപ്പിച്ചെടുത്തത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ ‘മൈൻഡ് റീഡിംഗ്’ ഹെഡ്‌സെറ്റായ  AlterEgo എന്നറിയപ്പെടുന്ന ഉപകരണമാണ് അർണവ് വികസിപ്പിച്ചെടുത്തത്. ഉപകരണം ധരിച്ചതിന് ശേഷം ഒരു സംഭാഷണവുമില്ലാതെ ഒരാൾക്ക് പിസ്സയോ സബ്‌വേയോ ഓർഡർ ചെയ്യാമെന്നാണ് ഇതിനർത്ഥം.

2018-ൽ അവതരിപ്പിച്ച ഈ ഉപകരണം, ആന്തരികമായി വാക്കുകൾ ഉച്ചരിച്ച് മെഷീനുകളുമായും AI അസിസ്റ്റന്റുകളുമായും മറ്റ് ആളുകളുമായും സംവദിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. MIT പറയുന്നതനുസരിച്ച്, “ആൾട്ടർ ഇഗോ ഒരു നോൺ-ഇൻവേസിവ്, വെയറബിൾ, പെരിഫറൽ ന്യൂറൽ ഇന്റർഫേസാണ്. അത് യന്ത്രങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റുമാർ, സേവനങ്ങൾ, മറ്റ് ആളുകൾ എന്നിവരുമായി ശബ്ദമില്ലാതെ വാക്കുകൾ ആന്തരികമായി ഉച്ചരിച്ചുകൊണ്ട് വായ തുറക്കാതെയും ബാഹ്യമായി നിരീക്ഷിക്കാതെയും മനുഷ്യരെ സ്വാഭാവിക ഭാഷയിൽ സംസാരിക്കാൻ അനുവദിക്കുന്നു.

ഈ പ്രോജക്റ്റിന്റെ പ്രധാന ലക്ഷ്യം സംസാര ബുദ്ധിമുട്ടുള്ളവർക്ക്, പ്രത്യേകിച്ച് അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ്, മൾട്ടിപ്പിൾ സ്ക്ലിറോസിസ് തുടങ്ങിയ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ആശയവിനിമയം നടത്തുക എന്നതാണ്. TIME-ന്റെ 2020-ലെ 100 മികച്ച കണ്ടുപിടുത്തങ്ങളിലും അർണവിന്റെ ‘ AlterEgo ഇടം നേടി.

അർണവ് കപൂർ ഈ ഉപകരണം ഉപയോഗിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വീഡിയോയിൽ, അഭിമുഖം നടത്തുന്നയാൾ അർണവ് കപൂറിനോട് ചോദ്യങ്ങൾ ചോദിക്കുകയും ഒരു വാക്ക് പോലും ഉരിയാടാതെ അദ്ദേഹം തൽക്ഷണം പ്രതികരിക്കുകയും ചെയ്യുന്നു. അഭിമുഖം നടത്തുന്നയാൾ “നിങ്ങളുടെ തലയിൽ മുഴുവൻ ഇന്റർനെറ്റും ഉണ്ട്” എന്ന് പറയുന്നുണ്ട്. അർണവ് ഇപ്പോൾ എംഐടിയിൽ പിഎച്ച്ഡി ചെയ്യുകയാണ്.

3D പ്രിന്റബിൾ ഡ്രോൺ, വലിയ തോതിൽ ജീൻ എക്സ്പ്രഷനുകൾ അളക്കുന്നതിനുള്ള ഒരു പുതിയ പ്ലാറ്റ്ഫോം, കാഴ്ച വൈകല്യമുള്ളവരെ സഹായിക്കുന്ന ദൃഷ്ടി എന്ന ഉപകരണം എന്നിവ ഉൾപ്പെടുന്ന കണ്ടുപിടിത്തങ്ങളുടെ വലിയൊരു നിരയാണ് അർണവിന് ഉള്ളത്. ചന്ദ്രനിൽ ഇറങ്ങാനും ഭൂമിയിലേക്ക് ചിത്രങ്ങൾ അയക്കാനും ഉദ്ദേശിച്ചുളള ചാന്ദ്ര റോവറിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, ലണ്ടനിലെ ടേറ്റ് മോഡേണിലും ന്യൂയോർക്കിലെ alt-AI കോൺഫറൻസിലും പ്രദർശിപ്പിച്ച ഒരു ന്യൂ ഏജ് ആർട്ട് ഇൻസ്റ്റാളേഷനിലും അർണവ് നിർമാണ പങ്കാളിയാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version