Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

അരാമെക്സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ആന്ധ്ര

17 June 2026

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അങ്ങനെ കേരളത്തിലെ ഏതാണ്ട് വ്യാപാരികളും GST ക്ക് കീഴിലായി
MSME

അങ്ങനെ കേരളത്തിലെ ഏതാണ്ട് വ്യാപാരികളും GST ക്ക് കീഴിലായി

News DeskBy News Desk2 August 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അഞ്ച് കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള ബിസിനസ് സ്ഥാപനങ്ങൾ ആഗസ്റ്റ് ഒന്നുമുതൽ GST ഇ-ഇൻവോയ്സ് നിർബന്ധമായും സമർപ്പിക്കണം.

2017-18ന് ശേഷമുള്ള ഏതെങ്കിലും സാമ്പത്തിക വർഷം അഞ്ച് കോടി രൂപയ്ക്കുമേൽ വാർഷിക വിറ്റുവരവുള്ളവർക്കാണ് ഈ നിയമം ബാധകം. ഈ സ്ഥാപനങ്ങൾ ആഗസ്റ്റ് ഒന്നുമുതൽ ഇ-ഇൻവോയ്‌സ് സമർപ്പിക്കണം. ചരക്കുനീക്കം, സേവനങ്ങൾ, കയറ്റുമതി എന്നിവയ്ക്ക് ഇത് ബാധകമാണ്.

അ‍ഞ്ച് കോടിയിലേറെ വിറ്റുവരവുണ്ടായിട്ടും ഇ–ഇൻവോയ്സ് തയാറാക്കിയില്ലെങ്കിൽ സ്വീകരിക്കുന്നയാൾക്ക് 
ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) ലഭിക്കില്ല.

ചരക്കു നീക്കം ആരംഭിക്കുന്നതിനു മുൻപു തന്നെ ഇ–ഇൻവോയ്സിംഗ് നടത്തണം. ഇതിനായി ജി.എസ്.ടി കോമൺ പോർട്ടൽ വഴിയോ ഇ–ഇൻവോയ്സ് റജിസ്ട്രേഷൻ പോർട്ടലായ einvoice1.gst.gov.in വഴിയോ രജിസ്ട്രേഷൻ എടുക്കണം.

ഇ-വേ ബിൽ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യാപാരികൾക്ക് ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഇ- ഇൻവോയ്‌സ്‌ പോർട്ടലിൽ ലോഗിൻ ചെയ്യാം.

ഓരോ ഇടപാടിനും ഓരോ (unique) ഇൻവോയ്‌സ് റെഫറൻസ് നമ്പറോട് കൂടിയ ഇ-ഇൻവോയ്‌സ് ജനറേറ്റ് ചെയ്യും. ഇത് വിറ്റവരും വാങ്ങിയവരും സമർപ്പിച്ച രേഖകളുമായി ഒത്തുനോക്കും. പൊരുത്തക്കേടുകളില്ലെങ്കിൽ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭ്യമാക്കും. പൊരുത്തക്കേട് ഉണ്ടെങ്കിൽ നികുതിവകുപ്പ് കൂടുതൽ നടപടി കൈകൊള്ളുമെന്നാണ് അറിയിപ്പ്.

ഇക്കഴിഞ്ഞ മേയിലാണ് ബാധകമായ വിറ്റുവരവ് പരിധി സി.ബി.ഐ.സി അഞ്ചുകോടി രൂപയായി പരിഷ്‌കരിച്ചത്.

ഇ- ഇൻവോയ്‌സ്‌ ബാധകമല്ലാത്തവർ

പ്രത്യേക സാമ്പത്തിക പരിധിയിലെ (SEZ) യൂണിറ്റുകൾ, ഇൻഷ്വറൻസ്, ബാങ്കിതര ധനകാര്യ കമ്പനികൾ അടക്കമുള്ള ബാങ്കിംഗ് മേഖല, പാസഞ്ചർ ട്രാൻസ്പോർട്ട് സർവീസ്, മൾട്ടിപ്ലക്സ് സിനിമ ഗുഡ്സ് ട്രാൻസ്പോർട്ടിംഗ് ഏജൻസികൾ എന്നീ മേഖലകളെയും ഇ–ഇൻവോയ്സിങ്ങിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നികുതിയില്ലാത്ത ചരക്കുകൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് ഇ-ഇൻവോയ്‌സിംഗ് ആവശ്യമില്ല.

വ്യാജ ബില്ലുകൾ വഴിയുള്ള നികുതിവെട്ടിപ്പ് തടയുന്നതും ജി.എസ്.ടി വരുമാനം വർദ്ധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് പുതിയ ജി.എസ്.ടി പരിഷ്കരണം ആഗസ്റ്റ് ഒന്നുമുതൽ നടപ്പിലാക്കുന്നത്.

നിലവിൽ 10 കോടി രൂപയ്ക്കുമേൽ വാർഷിക വിറ്റുവരവുള്ള ബിസിനസ് ടു ബിസിനസ് (B2B) ഇടപാടുകൾക്ക് മാത്രം ബാധകമായ ചട്ടമാണ് സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (CBIC) അഞ്ച് കോടി രൂപയായി കുറച്ചത്. ഇതോടെ കേരളത്തിലടക്കം വലിയൊരു വിഭാഗം ചെറുകിട സംരംഭങ്ങളും ഇൻവോയ്സ് പരിധിക്കകത്തായി.

വിറ്റുവരവ് പരിധി കുറച്ചതോടെ കേരളത്തിലെഏകദേശം 5000 ചെറുകിട കച്ചവക്കാ‌ർ കൂടി ജി.എസ്.ടി ഇ-ഇൻവോയ്‌സ് സമർപ്പിക്കേണ്ടി വരും. ആഗസ്റ്റ് ഒന്നുമുതൽ ഓരോ ഇടപാടിനും ഇ-ഇൻവോയ്‌സ് സമർപ്പിക്കുകയും ഇ-വേ ബില്ലും കരുതുകയും വേണം.

banner business business news Corporate tax gst GST Council GST Filing GST In India GST-return income tax India invoice invoices Tax tax payment Tax return filing
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അരാമെക്സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ആന്ധ്ര

17 June 2026

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

16 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • അരാമെക്സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ആന്ധ്ര
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • അരാമെക്സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ആന്ധ്ര
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil