ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തികളിൽ ഒരാൾ തായ്ലൻഡിലുണ്ട്. തായ്‌ലൻഡിലെ രാജാവ് മഹാ വജിറലോങ്‌കോൺ – Maha Vajiralongkorn-, തായ്‌ലൻഡിലെ King രാമ X എന്നും അറിയപ്പെടുന്നു. ധരിക്കുന്ന കിരീടത്തിലെ വജ്രം ലോകത്തെ ഏറ്റവും വില കൂടിയത്, 98 കോടി രൂപയുടേത്.

https://youtube.com/shorts/zi-E6LLEqYE?feature=share

നിരവധി ബാങ്കുകളിലെ ഓഹരി നിക്ഷേപങ്ങൾ, വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ബോട്ടുകൾ, ലിമോസിനടക്കം എണ്ണിയാലൊടുങ്ങാത്ത കാറുകളുടെ ശേഖരം, വജ്രങ്ങളുടെയും രത്നങ്ങളുടെയും ഒരു വലിയ ശേഖരം,  ആയിരക്കണക്കിന് ഏക്കർ ഭൂമി, മറ്റ് നിരവധി ആഡംബര വസ്തുക്കൾ; ഇവയുടെയൊക്കെ ഉടമയാണ് മഹാ വജിറലോങ്‌കോൺ. മൊത്തത്തിൽ പറഞ്ഞാൽ തായ്‌ലൻഡിലെ രാജകുടുംബത്തിന്റെ സമ്പത്ത് 40 ബില്യൺ യുഎസ് ഡോളറിലധികം വരും, അതായത് 3.2 ലക്ഷം കോടി.

തലസ്ഥാനമായ ബാങ്കോക്കിലെ 17,000 കരാറുകൾ ഉൾപ്പെടെ രാജ്യത്തുടനീളം 40,000 വാടക കരാറുകളുള്ള രാമ X രാജാവിന് തായ്‌ലൻഡിൽ 6,560 ഹെക്ടർ (16,210 ഏക്കർ) ഭൂമിയുണ്ട്. മാളുകളും ഹോട്ടലുകളും ഉൾപ്പെടെ നിരവധി സർക്കാർ കെട്ടിടങ്ങൾ ഈ ഭൂമിയിലുണ്ട്. തായ്‌ലൻഡിലെ രണ്ടാമത്തെ വലിയ ബാങ്കായ സിയാം കൊമേഴ്‌സ്യൽ ബാങ്കിൽ 23 ശതമാനം ഓഹരിയും രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക കൂട്ടായ്മയായ സിയാം സിമന്റ് ഗ്രൂപ്പിൽ 33.3 ശതമാനം ഓഹരിയും രാജാവ് മഹാ വജിറലോങ്കോൺ സ്വന്തമാക്കി.

തായ്‌ലൻഡ് രാജാവിന്റെ കിരീടത്തിലെ രത്‌നങ്ങളിലൊന്നാണ് 545.67 കാരറ്റ് ബ്രൗൺ ഗോൾഡൻ ജൂബിലി ഡയമണ്ട്. ഇത് ലോകത്തിലെ ഏറ്റവും വലുതും വിലകൂടിയതുമായ വജ്രമാണെന്ന് പറയപ്പെടുന്നു. ഇതിന്റെ മൂല്യം 98 കോടി രൂപയോളം വരുമെന്നാണ് ഡയമണ്ട് അതോറിറ്റി കണക്കാക്കിയിരിക്കുന്നത്.

തായ് രാജാവിന് 21 ഹെലികോപ്റ്ററുകൾ ഉൾപ്പെടെ 38 വിമാനങ്ങളുണ്ട്. ഇതിൽ ബോയിംഗ്, എയർബസ് വിമാനം, സുഖോയ് സൂപ്പർജെറ്റ് എന്നിവ ഉൾപ്പെടുന്നു. ഈ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി അദ്ദേഹം പ്രതിവർഷം 524 കോടി രൂപ ചെലവഴിക്കുന്നു. ലിമോസിൻ, മെഴ്‌സിഡസ് ബെൻസ് എന്നിവയുൾപ്പെടെ 300-ലധികം വിലയേറിയ കാറുകൾ ഉൾപ്പെടുന്ന വലിയൊരു കൂട്ടം കാറുകളാണ് കിംഗ് രാമ ക്കുള്ളത്. ഇതുകൂടാതെ, രാജകീയ ബോട്ടിനൊപ്പം 52 ബോട്ടുകളുടെ ഒരു ഫ്‌ലീറ്റും അദ്ദേഹത്തിനുണ്ട്. എല്ലാ ബോട്ടുകളിലും സ്വർണ്ണ കൊത്തുപണികളുണ്ട്.

തായ്‌ലൻഡ് രാജാവിന്റെ കൊട്ടാരം 23,51,000 ചതുരശ്ര അടി വിസ്തൃതിയിലാണ്. 1782 ലാണ് ഇത് നിർമ്മിച്ചത്. എന്നാൽ രാമ X രാജാവ് രാജകൊട്ടാരത്തിൽ താമസിക്കുന്നില്ല. നിരവധി സർക്കാർ ഓഫീസുകളും മ്യൂസിയങ്ങളും ഈ കൊട്ടാരത്തിലുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version