ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ പുനർനാമകരണം ചെയ്യപ്പെടുന്നു. അതിന്റെ പുതിയ ലോഗോയും നിറവും ഓഹരിയുടമയായ വിസ്താര എയർ ലൈനിനോട് ചേർന്ന് നിൽക്കുന്ന തരത്തിൽ നിലവിൽ വരും.
ഏറ്റവും ശ്രദ്ധേയമായത് എയർ ഇന്ത്യയോളം പഴക്കമുള്ള അതിന്റെ ബ്രാൻഡ് ലോഗോ മഹാരാജായുടെ ജോലിഭാരം കുറയും എന്നതാണ്. എയർ ഇന്ത്യയുടെ 77 വർഷം പഴക്കമുള്ള മഹാരാജ ചിഹ്നം നിലനിർത്തുമെന്നാണ് സൂചന. എങ്കിലും ലോഗോ പുതുതായിരിക്കും.

വയറും ചുരുണ്ട മീശയും അക്വിലിൻ മൂക്കും വരയുള്ള തലപ്പാവുമുള്ള പ്രിയങ്കരനായ മഹാരാജാ ചിഹ്നം എയർ ഇന്ത്യയുടെ പ്രീമിയം ക്ലാസുകളിലും എയർപോർട്ട് ലോഞ്ചുകളിലും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
‘എയർ ഇന്ത്യ റീബ്രാൻഡിംഗ്’
ടാറ്റ ഗ്രൂപ്പിന്റെ ഉന്നതരുടെ സാന്നിധ്യത്തിലാകും എയർ ഇന്ത്യയുടെ റീബ്രാൻഡിംഗ്. കാരിയറിന്റെ നിലവിലെ ഓറഞ്ച് നിറത്തിലുള്ള കൊണാർക്ക് ചക്രമുള്ള ചുവന്ന ഹംസം ലോഗോ ചുവപ്പ്, വെള്ള, പർപ്പിൾ എന്നീ മൂന്ന് നിറങ്ങളിലുള്ള പുതിയൊരു ലോഗോക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു . ചുവപ്പും വെളുപ്പും എയർ ഇന്ത്യയുടെ നിറവും പർപ്പിൾ വിസ്താര എയർലൈനിൽ നിന്ന് ഉരുത്തിരിഞ്ഞതുമാണ്.

റീബ്രാൻഡിംഗ് യാത്രയുടെ ഭാഗമായി നിരവധി പുതിയ സേവനങ്ങൾ അവതരിപ്പിക്കാൻ എയർലൈൻ ഒരുങ്ങുന്നതായി ഈ വർഷം ആദ്യം എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) കാംബെൽ വിൽസൺ സൂചിപ്പിച്ചിരുന്നു .

ഇതിൽ പുതിയ വർണ്ണ സ്കീം, നവീകരിച്ച ക്യാബിൻ ഇന്റീരിയറുകൾ, പുതിയ ക്രൂ യൂണിഫോമുകൾ, പുതുക്കിയ ചിഹ്നങ്ങൾ എന്നിവ ഉൾപ്പെടുന്നു. മഹാരാജ എന്നറിയപ്പെടുന്ന ഐക്കണിക് എയർലൈൻ മാസ്കട്ടും റീബ്രാൻഡിംഗ് പ്ലാനുകളുടെ ഭാഗമായിരുന്നു.
മഹാരാജാ മാസ്കറ്റ്
1946-ൽ ബോബി കൂക്കയാണ് എയർ ഇന്ത്യയുടെ ചിഹ്നം മഹാരാജയെ സൃഷ്ടിച്ചത്. വിമാനക്കമ്പനിയുടെ കൊമേഴ്സ്യൽ ഡയറക്ടറായിരുന്നു കൂക്ക. മഹാരാജാസിന്റെ വ്യക്തിത്വത്തിനും മഹാരാജാവിന് ചുറ്റും എയർ ഇന്ത്യയുടെ ബ്രാൻഡ് കെട്ടിപ്പടുക്കുന്നതിനും ഉത്തരവാദിയായിരുന്നു അദ്ദേഹം.

2022 ഡിസംബറിൽ ലണ്ടൻ ആസ്ഥാനമായുള്ള ബ്രാൻഡും ഡിസൈൻ കൺസൾട്ടൻസി കമ്പനിയുമായ ഫ്യൂച്ചർബ്രാൻഡ്സുമായി കൈകൊടുത്ത ശേഷമാണ് ശേഷമാണ് ടാറ്റയുടെ റീബ്രാൻഡിംഗ് ശക്തി പ്രാപിച്ചത്. പിന്നീട്, ബ്രാൻഡ് പ്രൊമോഷൻ സംരംഭങ്ങളിൽ പ്രവർത്തിക്കാൻ എയർലൈൻ മക്കാൻ വർക്ക്ഗ്രൂപ്പ് ഇന്ത്യയെ നിയമിച്ചു.
2022 ജനുവരിയിൽ ടാറ്റ സൺസ് എയർ ഇന്ത്യയെ പൂർണമായി ഏറ്റെടുത്തതിനെ തുടർന്നാണ് എയർലൈനിന്റെ റീബ്രാൻഡിംഗ്. അതിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ ടാലേസ് പ്രൈവറ്റ് ലിമിറ്റഡിലൂടെ ടാറ്റ സൺസ് എയർലൈനിന്റെ 100% ഓഹരികൾ സ്വന്തമാക്കി.