തൻറെ ജോലിസ്ഥലത്തേക്ക് സ്‌കൂട്ടറിൽ പോകുന്നതിനിടെ ഒരു കാർ ഇടിച്ചപ്പോൾ  Xunjie Zhangന്റെ മനസ്സിൽ ഉടലെടുത്തതാണ് നടന്നു കൊണ്ട് ഓടുന്ന ഷൂവിന്റെ ആശയം.

ഇപ്പോളിതാ “ഓട്ടത്തിന്റെ വേഗതയിൽ നടക്കാൻ സാധിക്കുന്ന ഷൂ പുറത്തിറക്കിയിരിക്കുന്നു Xunjie Zhang സ്ഥാപകനും CEO യുമായ പിറ്റ്സ്ബർഗ് ആസ്ഥാനമായുള്ള ഷിഫ്റ്റ് റോബോട്ടിക്സ്-Shift Robotics – എന്ന സ്റ്റാർട്ടപ്. ഇതിന്റെ പിന്നിൽ എവിടെത്തേതും പോലെ മറ്റാരുമല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ തന്നെ.

ഓട്ടത്തിന്റെ വേഗതയിൽ നടക്കുക മാത്രമല്ല മൂൺവാക്കേഴ്‌സ് ഘടിപ്പിച്ച AI ഷൂ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഷൂസ് തന്നെയായിരിക്കും. മണിക്കൂറിൽ ഏഴ് മൈൽ വരെ നടത്തം വേഗത്തിലാക്കാൻ കഴിയുന്ന ഒന്നാണിതെന്നു ഷിഫ്റ്റ് റോബോട്ടിക്‌സ് അവകാശപ്പെടുന്നു. ഇത് ശരാശരി മനുഷ്യന്റെ മണിക്കൂറിൽ 3 മൈൽ എന്ന നടത്തത്തിന്റെ വേഗതയിൽ 250% വർദ്ധനയാണ്.

ഷൂസിനു മുകളിൽ എട്ടു വീലുകളുള്ള,  AI കൊണ്ട് പ്രവർത്തിക്കുന്ന മൂൺവാക്കർ കെട്ടിക്കൊണ്ട് നടന്നുകൊണ്ടോടാം.
ഷൂസ് ബാറ്ററിയിൽ പ്രവർത്തിക്കുന്നു, പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം 90 മിനിറ്റ് എടുക്കും, നിങ്ങളുടെ സ്‌ട്രൈഡ് വേഗത 2.5 മടങ്ങ് വർദ്ധിപ്പിക്കാൻ സാധിക്കും. ഇറക്കമിറങ്ങുമ്പോൾ ഷൂസ് ബ്രേക്ക് ചെയ്യുന്ന റീജനറേറ്റിംഗ് ബ്രേക്കിംഗ് സാങ്കേതികവിദ്യയാണ് മൂൺവാക്കറുകൾക്കുള്ളത്.

“ഒരു ശരാശരി മനുഷ്യൻ മണിക്കൂറിൽ മൂന്ന് മൈൽ – അല്ലെങ്കിൽ ഒരുപക്ഷെ മൂന്ന് മൈൽ താഴെ – നടക്കുന്നു. എന്നാൽ മൂൺവാക്കേഴ്‌സ് ഉപയോഗിച്ച് നിങ്ങൾക്ക് മണിക്കൂറിൽ ഏഴ് മൈൽ വേഗത്തിൽ പോകാനാകും,” ഷാങ് പറഞ്ഞു.

“മൂൺവാക്കർ ഘടിപ്പിച്ച ഷൂസ് ധരിക്കുക, എന്നിട്ട് നിങ്ങൾ നടക്കാൻ തുടങ്ങൂ, ഉപഭോക്താവിന്റെ വേഗതയ്‌ക്കൊപ്പം മൂൺവാക്കേഴ്‌സിന്റെ എട്ട്-ചക്ര, കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സാങ്കേതികവിദ്യ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണാം. “നിങ്ങൾ എത്ര വേഗത്തിൽ നടക്കുന്നുവോ അത്രയും വേഗത്തിൽ പോകും,” ഷാങ്ങ് കൂട്ടിച്ചേർത്തു.

ഷിഫ്റ്റിന്റെ വെബ്‌സൈറ്റിൽ $1,399.99-ന്റെ പ്രീ-ഓർഡറിന് മൂൺവാക്കറുകൾ ലഭ്യമാണ്. ഒരു ജോഡി വാങ്ങാനായി റീഫണ്ട് ചെയ്യാവുന്ന $50 നിക്ഷേപം ആവശ്യമാണ്, യുഎസിൽ മാത്രമേ ഷിപ്പിംഗ് ലഭ്യമാകൂ.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version