ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള തയാറാക്കിയ ആപ്പിന് ദേശീയ ഇ-ഗവേണൻസ് അവാർഡ്.
കേരള ജിഎസ്ടി വകുപ്പിനായി വികസിപ്പിച്ച, സാമ്പത്തിക ഇടപാടുകളിൽ സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ നികുതി പാലിക്കൽ ഉറപ്പാക്കുന്ന, എ.ഐ അടിസ്ഥാനമാക്കിയുള്ള ലക്കി ബിൽ ആപ്പിനാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയ്ക്ക് ദേശീയ ഇ-ഗവേണൻസ് അവാർഡ് ലഭിച്ചത്.
രാജ്യത്ത് ഇ-ഗവേണൻസ് സംരംഭങ്ങൾ നടപ്പിലാക്കുന്നതിലെ മികവ് അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇ-ഗവേണൻസ് അവാർഡ് നൽകുന്നത്.
ഇൻഡോറിൽ നടക്കുന്ന 26-ാമത് ദേശീയ ഇ-ഗവേണൻസ് സമ്മേളനത്തിൽ വച്ച് ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥും,
ഡിജിറ്റൽ യൂണിവേഴ്സിറ്റി ഗവേഷകരും, ജിഎസ്ടി വകുപ്പ് പ്രതിനിധികളും ചേര്‍ന്ന് ഇന്ന് അവാർഡ് ഏറ്റുവാങ്ങി.
ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥും ആപ്പ് വികസിപ്പിച്ച ഗവേഷക സംഘവും ഇൻഡോറിൽ നടക്കുന്ന 26-ാമത്
ഇ-ഗവേണൻസ് ദേശീയ സമ്മേളനത്തിൽ വച്ച് വെള്ളിയാഴ്ച അവാർഡ് ഏറ്റുവാങ്ങി. “അക്കാദമിക്/ ഗവേഷണ സ്ഥാപനങ്ങളുടെ പൗര കേന്ദ്രീകൃത സേവനങ്ങളെക്കുറിച്ചുള്ള ഗവേഷണം” എന്ന വിഭാഗത്തിലാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി സിൽവർ അവാർഡ് കരസ്ഥമാക്കിയത്.
കേന്ദ്ര ജിഎസ്ടി വകുപ്പ്, ഇന്ത്യയിലുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കുന്നതിനായി ലക്കി ബിൽ മോഡൽ – “മേരാ ബിൽ-മേരാ അധികാര് യോജന” – സ്വീകരിച്ചു. ഹരിയാന, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ആസാം, പുതുച്ചേരി, ദാദ്ര നഗർ ഹവേലി & ദാമൻ & ദിയു എന്നീ സംസ്ഥാനങ്ങളിൽ പ്രാരംഭ ഘട്ടത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നു
Digital University Kerala’s AI-powered “Lucky Bill” app, developed for the Kerala GST Department, has earned the National e-Governance Award. The app promotes financial transparency and tax compliance. Recognized at the 26th e-Governance National Conference, it received the Silver Award in the “Research on Citizen-Centric Services of Academic/Research Institutions” category. The app’s adoption in multiple Indian states underscores its efficacy in enhancing financial transactions and tax adherence.