Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഗൂഗിൾ ഡ്രൈവിന് ഞെട്ടിക്കുന്ന വേഗതയുമായി കെ- ഫോൺ

17 June 2026

അരാമെക്സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ആന്ധ്ര

17 June 2026

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പഴയ ബുള്ളറ്റ് 350, ഇപ്പോൾ കൂടുതൽ കരുത്തിൽ
Automobile

പഴയ ബുള്ളറ്റ് 350, ഇപ്പോൾ കൂടുതൽ കരുത്തിൽ

കൂടുതൽ കരുത്തോടെ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 എത്തുന്നു
News DeskBy News Desk2 September 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പുതിയ ജെ സീരീസ് എഞ്ചിനുമായി കരുത്തു കൂട്ടി പുറത്തിറക്കിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350   ഇന്ത്യൻ നിരത്തുകളിലും ആധിപത്യമുറപ്പിക്കാൻ എത്തുകയാണ്.  



ക്ലാസിക് 350, മീറ്റിയോർ 350 എന്നീ മറ്റ് ആധുനിക 350 ബൈക്കുകൾക്ക് സമാനമായിരിക്കും ആദ്യകാല ബുള്ളറ്റിന്റെ ലുക്കുള്ള ഈ പുതിയ ബുള്ളറ്റ് 350. കൂടുതൽ മോടിയുള്ളതും സ്റ്റേബിളും വിശ്വസനീയവുമായ പുതിയ ജെ-സീരീസ് എൽഎസ് (ലോംഗ് സ്ട്രോക്ക്) എഞ്ചിൻ 349 സിസി കരുത്തുമായിട്ടാണ് വരുന്നത്.

349 CC എൻജിൻ

ട്രാക്റ്റബിലിറ്റിയും കുറഞ്ഞ വൈബ്രേഷനും

വിന്റേജ് ഡിസൈൻ

LCD സ്ക്രീൻ,

യുഎസ്ബി ചാർജിങ് പോർട്ടും ഓവൽ മാസ്റ്റർ സിലിണ്ടറും

ഡിസ്ക് ബ്രേക്ക്, ഡ്യുവൽ-ചാനൽ എബിഎസ്, ഗോൾഡ് പിൻസ്ട്രിപ്പിങ്, ക്രോം എഞ്ചിൻ എന്നിവയും

പുതിയ ജെ സീരീസ് 349 സിസി എഞ്ചിന്റെ പ്രധാന സവിശേഷതകൾ ട്രാക്റ്റബിലിറ്റിയും കുറഞ്ഞ വൈബ്രേഷനുമാണ്. സർവ്വീസ് ചെയ്യാനുള്ള കാലയളവും വളരെയെധികം വർധിക്കുന്നുവെന്നതും എഞ്ചിന്റെ പ്രത്യേകതയാണ്. മെച്ചപ്പെട്ട ലോ-എൻഡ് ഗ്രണ്ടും എഞ്ചിനുണ്ട്. ഈ എഞ്ചിൻ 6,100 ആർപിഎമ്മിൽ 20.2 ബിഎച്ച്പി പവറും 4,000 ആർപിഎമ്മിൽ 27 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. പുതിയ 5 സ്പീഡ് ഗിയർബോക്‌സുമുണ്ട് ഒപ്പം.

പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350യുടെ പാർട്സ് മിക്കതും നിലവിലെ മോഡലിനേക്കാൾ  അൽപ്പം മെച്ചപ്പെട്ടതാണ്. ഈ ബൈക്കിന്റെ മുൻവശത്ത് ആർഎസ്യു ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഡ്യൂവൽ ഗ്യാസ് ചാർജ്ഡ് റിയർ ഷോക്കുകളുമാണ് ഉണ്ടായിരിക്കുക. ബ്രേക്കിങ്ങിനായി സിംഗിൾ ഡിസ്‌ക് സെറ്റപ്പാണുള്ളത്. സിംഗിൾ അല്ലെങ്കിൽ ഡ്യുവൽ ചാനൽ എബിഎസ് ഓപ്ഷനുകളും ബൈക്കിലുണ്ടാകും. ടയറുകളിലും വലിയ മാറ്റം വരുത്തിയിട്ടുണ്ട്.

റോയൽ എൻഫീൽഡ് ബുള്ളറ്റ് 350യുടെ പുതിയ പതിപ്പിലും വയർ-സ്‌പോക്ക് ടൈപ്പാണുള്ളത്. ഇത് ബൈക്കിന്റെ വിന്റേജ് ഡിസൈൻ നിലനിർത്താൻ സഹായിക്കുന്നു. 19 ഇഞ്ച് ഫ്രണ്ട് വീലും 18 ഇഞ്ച് റിയർ വീലുമാണ് ഈ ബൈക്കിലുണ്ടാവുക. മടുപ്പില്ലാതെ യാത്ര ചെയ്യാൻ ഈ ടയറുകൾ സഹായിക്കുന്നു. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി എൽസിഡി സ്‌ക്രീനാണ് നൽകിയിട്ടുള്ളത്. കമ്പനിയുടെ ‘ഡിജി അനലോഗ്’ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് വാഹനത്തിലുണ്ടാവുക.

റോയൽ എൻഫീൽഡ് ബുള്ളറ്റ് 350യിൽ ഒരു യുഎസ്ബി ചാർജിങ് പോർട്ടും ഓവൽ മാസ്റ്റർ സിലിണ്ടറും ഉണ്ടായിരിക്കും. ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ ഇല്ലാതെയാണ് പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 വരുന്നത്. എന്നാൽ ഡിസൈൻ ആധുനികമാക്കാൻ വേണ്ട സവിശേഷതകൾ ബൈക്കിൽ നൽകിയിട്ടുണ്ട്. ഹെഡ്‌ലൈറ്റുകൾക്കായി ട്വിൻ പൊസിഷൻ ലാമ്പുകൾ, പുതിയ ടെയിൽ ലൈറ്റ്, ടേൺ ഇൻഡിക്കേറ്റർ ഡിസൈൻ സ്‌ക്രീംസ് റെട്രോ എന്നിവയെല്ലാം ബുള്ളറ്റ് 350യിൽ ഉണ്ടാകും.

റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 മോട്ടോർസൈക്കിൾ മൂന്ന് വ്യത്യസ്ത വേരിയന്റുകളിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഈ വേരിയന്റുകളുടെ പേരുകൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ബേസ് വേരിയന്റിൽ പിന്നിൽ ഡ്രം ബ്രേക്കും സിംഗിൾ-ചാനൽ എബിഎസും ക്രോം എഞ്ചിൻ ഫിനിഷും ഉണ്ടായിരിക്കും. മിഡ്-സ്പെക് വേരിയന്റിന്റെ പിന്നിൽ ഡിസ്ക് ബ്രേക്ക്, ഡ്യുവൽ-ചാനൽ എബിഎസ്, ഗോൾഡ് പിൻസ്ട്രിപ്പിങ്, ക്രോം എഞ്ചിൻ എന്നിവയും ഉണ്ടായിരിക്കും.

ഡ്യുവൽ-ടോൺ ഫ്യൂവൽ ടാങ്ക് ഫിനിഷ്, കോപ്പ ആൻഡ് ഗോൾഡ് 3ഡി ബാഡ്ജിങ്, കോപ്പ പിൻസ്‌ട്രൈപ്പിങ്, ബ്ലാക്ക്ഡ്-ഔട്ട് എഞ്ചിൻ എന്നിങ്ങനെയുള്ള ഘടകങ്ങൾ ടോപ്പ്-സ്പെക്ക് ട്രിമ്മിലായിരിക്കും ഉണ്ടായിരിക്കുക. ബാർ-എൻഡ് മിററുകളും റിയർ പില്യൺ ബാക്ക്‌റെസ്റ്റും ഉൾപ്പെടെ നിരവധി ആക്‌സസറികളുമുണ്ട്. റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ഇന്ത്യൻ വിപണിയിൽ തരംഗമാകുമെന്ന് ഉറപ്പാണ്.

Royal Enfield, the iconic motorcycle brand, has confirmed its foray into the electric motorcycle segment, with its first offering set to hit the market in the financial year 2026. The company’s Managing Director, Siddhartha Lal, recently shared this timeline during the Q1 FY2024 earnings call.

Automobile banner Bullet 350 Bullet Bike business Channel I Am channeliam India MOST VIEWED Royal Enfield Royal Enfield 350 Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഗൂഗിൾ ഡ്രൈവിന് ഞെട്ടിക്കുന്ന വേഗതയുമായി കെ- ഫോൺ

17 June 2026

അരാമെക്സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ആന്ധ്ര

17 June 2026

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഗൂഗിൾ ഡ്രൈവിന് ഞെട്ടിക്കുന്ന വേഗതയുമായി കെ- ഫോൺ
  • അരാമെക്സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ആന്ധ്ര
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഗൂഗിൾ ഡ്രൈവിന് ഞെട്ടിക്കുന്ന വേഗതയുമായി കെ- ഫോൺ
  • അരാമെക്സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ആന്ധ്ര
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil