Google ക്‌ളൗഡിന്റെ ഇന്ത്യയിലെ പങ്കാളി ഇനി മലയാളി സ്റ്റാർട്ടപ്പ് ആണ്.

ക്ലൗഡ് കംപ്യൂട്ടിങ് സേവന ദാതാക്കളായ ഗൂഗിൾ ക്ലൗഡ് ഇന്ത്യയിലെ ഏക പ്രീമിയം ‘ജനറേറ്റീവ് എഐ’ പങ്കാളിയായി തിരഞ്ഞെടുത്തതു മലയാളി സ്റ്റാർട്ടപ് സംരംഭമായ റിയാഫൈ ടെക്നോളജീസിനെ.

യുഎസിലെ സാൻഫ്രാൻസിസ്കോയിൽ ഗൂഗിൾ ക്ലൗഡ് നെക്സ്റ്റ് ആഗോള സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

സംരംഭകരോടു പറയാൻ രണ്ടു കാര്യങ്ങളേയുള്ളൂ. ആദ്യത്തേതു മൂല്യാധിഷ്ഠിത നിലവാരം പാലിക്കുക എന്നതു തന്നെ. അതു വളരെ പ്രയാസമാണെങ്കിലും ചെയ്തേ പറ്റൂ! നിങ്ങളുടെ മൂല്യങ്ങൾ പങ്കുവയ്ക്കാൻ കഴിയുന്ന ടീമിനെ സൃഷ്ടിക്കുക. അത്തരമൊരു ടീമിനെ തടയാൻ ആർക്കും കഴിയില്ല! ജനങ്ങളുടെ ജീവിതത്തിൽ അർത്ഥപൂർണമായ സ്വാധീനം ചെലുത്തുമ്പോൾ മാത്രമാണു സാങ്കേതികവിദ്യയ്ക്ക് അർഥമുണ്ടാകുതെന്നാണു ഞങ്ങൾ വിശ്വസിക്കുന്നത്.”
റിയാഫൈ സിഇഒ ജോൺ മാത്യുവിന്റെ ക്‌ളൗഡ്‌നെക്സ്റ്റിലെ ഈ വാക്കുകളായിരുന്നു റിയാ ഫൈയെ ഗൂഗിളിന്റെ പങ്കാളിയാക്കിയത്.



ഗൂഗിൾ ക്ലൗഡ് നെക്സ്റ്റിൽ ഇന്ത്യ ആസ്ഥാനമായ കമ്പനികളിൽ നിന്നുള്ള ഏക പ്രഭാഷകൻ റിയാഫൈ സിഇഒ ജോൺ മാത്യുവായിരുന്നു. അദ്ദേഹം സംസാരിച്ചതാകട്ടെ, മൂല്യങ്ങളിൽ അധിഷ്ഠിതമായ, മനുഷ്യ സേവന കേന്ദ്രീകൃതമായ AI സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ചായിരുന്നു.

10 വർഷമായി നിർമിത ബുദ്ധി വികസന മേഖലയിൽ പ്രകടിപ്പിച്ച മികവു പരിഗണിച്ചാണ് ഇന്ത്യയിൽ നിന്നുള്ള ഏക ജനറേറ്റീവ് എഐ പങ്കാളിയായി റിയാഫൈയെ ഗൂഗിൾ ക്ലൗഡ് തിരഞ്ഞെടുത്തത്. റിയാഫൈ എഐ അധിഷ്ഠിത ആപ്പുകൾ ഉപയോഗിക്കുന്നത് ആഗോളതലത്തിൽ 750 ലക്ഷം പേരാണ്.
എഐ അധിഷ്ഠിത ചാറ്റ് ബോട്ട് സേവനങ്ങളാണു ജനറേറ്റീവ് എഐ വിഭാഗത്തിൽ ഉൾപ്പെടുന്നത്. എഐ ചാറ്റ്ബോട്ടുകൾക്കു മുൻകൂട്ടി തയാറാക്കിയ ഉത്തരങ്ങൾക്കു പുറമേ, സ്വയം ആലോചിച്ചു കൃത്യമായ പ്രതികരണങ്ങൾ നൽകാൻ കഴിയും.


റിയാഫൈയുടെ നിർമിത ബുദ്ധി സേവനങ്ങൾ ഉപയോഗിക്കാൻ ഇന്ത്യയിലെ പ്രമുഖ എയർലൈൻ കമ്പനിയുമായും ധാരണയിലെത്തി.

റിയാഫൈയുടെ ആർ 10 എഐ അസിസ്റ്റന്റ് ഉപയോഗിക്കാനാണ് എയർലൈൻ കമ്പനിയുമായുള്ള ധാരണ. ഉചിതമായ ഫ്ലൈറ്റ് തിരഞ്ഞെടുക്കുന്നതും ടിക്കറ്റ് ബുക്ക് ചെയ്യുന്നതും മുതൽ യാത്രയുമായി ബന്ധപ്പെട്ട മുഴുവൻ ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം നൽകാൻ കഴിയുന്ന എഐ സംവിധാനമാണിത്. 

Google Cloud has chosen RiaFy Technologies, a Malayali startup, as its sole premium ‘Generative AI’ partner in India. RiaFy CEO John Mathew’s emphasis on values-based, human-centric AI technology at Google Cloud Next secured this partnership. RiaFy, with 750 lakh global users, excels in generative AI, including AI chatbots, and has an agreement with a top Indian airline to use their R10 AI assistant for travel inquiries.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version