പാചകവാതക വില കുറച്ചതിനു പിന്നാലെ ഇന്ധന വില കുറയ്ക്കാനും കേന്ദ്രസർക്കാർ ഒരുങ്ങുകയാണോ?
ദീപാവലിയോട് അനുബന്ധിച്ച് പെട്രോൾ, ഡീസൽ വില ലീറ്ററിന് മൂന്നു മുതൽ അഞ്ച് രൂപ വരെ കുറച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
ജെഎം ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനൽ സെക്യൂരിറ്റീസ് തയാറാക്കിയ റിപ്പോർട്ടിലാണ് ഈ സൂചനയുള്ളത്.
നവംബർ – ഡിസംബർ മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതാണ് ഇന്ധന വില കുറയ്ക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. ഇന്ധനവിലയിലുള്ള എക്സൈസ് തീരുവ അല്ലെങ്കിൽ വാറ്റിൽ കുറവ് വരുത്തുകയായിരിക്കും ചെയ്യുക.
നിലവിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനാൽ എണ്ണക്കമ്പനികൾ വില കുറയ്ക്കാൻ സാധ്യത കുറവാണ്. എന്നാൽ ക്രൂഡ് വില കുറഞ്ഞിരുന്ന സമയത്തും ഇന്ധനവില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയാറായിരുന്നില്ല. എന്നിട്ടും റഷ്യ ഇന്ത്യക്ക് ഡിസ്‌കൗണ്ട് റേറ്റിൽ തന്നെയാണ് ഇപ്പോഴും എണ്ണ നൽകുന്നത്. അതുകൊണ്ടു തന്നെ വില കുറയ്ക്കാൻ എണ്ണക്കമ്പനികളോടു കേന്ദ്രസർക്കാർ ആവശ്യപ്പെടാനും സാധ്യതയുണ്ട്.
ആഗോള വിപണിയിൽ എണ്ണയുടെ ഭാവി വിലകൾ പ്രതീക്ഷക്കപ്പുറമാണ് ഉയർന്നത് . സൗദി അറേബ്യയും റഷ്യയും എണ്ണവിതരണം നിയന്ത്രിക്കാനൊരുങ്ങിയതോടെയാണ് എണ്ണവിലയും ഉയർന്നത്. ബ്രെന്റ് ക്രൂഡിന്റെ ഭാവിവില 1.21ഡോളർ ഉയർന്ന് ബാരലിന് 90.21 ഡോളറിലെത്തി.
കഴിഞ്ഞമാസം അവസാനമാണ് ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് (14.2 കിലോഗ്രാം) കേന്ദ്രം 200 രൂപ കുറച്ചത്.
രാജ്യത്തെ കോടിക്കണക്കിനു സഹോദരിമാർക്കുള്ള ‘രക്ഷാബന്ധൻ’ സമ്മാനമാണിതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾ വിലക്കുറവിന്റെ ബാധ്യത ഏറ്റെടുക്കും. പിന്നീട് ഈ തുക കേന്ദ്രം കമ്പനികൾക്കു നൽകിയേക്കും.
2022 ഒക്ടോബറിൽ സമാനരീതിയിൽ 22,000 കോടി രൂപ കമ്പനികൾക്കു നൽകിയിരുന്നു. ആഗോള വിപണിയിൽ വില ഉയർന്നു തന്നെ എന്നിട്ടും ഇന്ത്യക്കു റഷ്യ നൽകുന്നു ഡിസ്‌കൗണ്ട്ഡ് വിലയിൽ. കഴിഞ്ഞ വർഷം നവംബറിന് ശേഷം ഇതാദ്യമായാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില 90 ഡോളർ പിന്നിടുന്നത്.
യു.എസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ ഭാവി വില 1.59 ഡോളർ ഉയർന്ന് 87.14 ഡോളറിലെത്തി. അടുത്ത മൂന്ന് മാസത്തേക്ക് എണ്ണ വിതരണത്തിൽ പ്രതിദിനം ഒരു മില്യൺ ബാരലിന്റെ കുറവ് വരുത്തുമെന്നാണ് സൗദി അറിയിച്ചിരിക്കുന്നത്.
ഓരോ മാസവും യോഗം ചേർന്ന് ഇതിൽ പുനഃപരിശോധന നടത്തും. കയറ്റുമതിയിൽ 30 ലക്ഷം ബാരലിന്റെ കുറവ് വരുത്താൻ റഷ്യ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഇതാണ് എണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നത്.
അതേസമയം, റഷ്യയിൽ നിന്ന് ഇന്ത്യക്ക് ഇപ്പോഴും കുറഞ്ഞ വിലയിൽ എണ്ണ ലഭിക്കുന്നുണ്ട്. ബാരലിന് 68.09 ഡോളറിനാണ് ജൂലൈയിൽ റഷ്യ ഇന്ത്യക്ക് എണ്ണ നൽകിയത്.
യുക്രെയ്ൻ അധിനിവേശത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും കുറഞ്ഞ തുകക്ക് റഷ്യ ഇന്ത്യക്ക് എണ്ണ നൽകുന്നത്.
The Indian government is considering a substantial reduction in petrol and diesel prices by Rs 3 to Rs 5 per liter during Diwali, in light of the upcoming state assembly elections, as per a report by JM Financial Institutional Securities. Despite soaring global crude oil prices, India continues to receive discounted oil supplies from Russia, possibly prompting the government to urge local oil companies to lower prices by reducing excise duties or VAT. Despite volatile global oil prices, including Brent crude futures exceeding $90 a barrel recently, India’s access to discounted Russian oil remains a key factor, with rates as low as $68.09 per barrel in July.