ഇന്ത്യ–യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഗുണം ലഭിച്ചത് ഇന്ത്യൻ വ്യവസായികൾക്കാണ്.

സ്വന്തം സ്റ്റാർട്ടപ്പും, കമ്പനികളുമായി ഇന്ത്യൻ നിക്ഷേപകരുടെ ഒഴുക്കാണ് ദുബായിലേക്ക്. ദുബായ് ഫ്രീസോണിന് അകത്തും പുറത്തും റജിസ്റ്റർ ചെയ്ത മൊത്തം കമ്പനികളിൽ ഇന്ത്യൻ കമ്പനികൾക്കാണ് ഒന്നാം സ്ഥാനം.

ഈ വർഷം ആദ്യ പകുതിയിൽ പുതുതായി റജിസ്റ്റർ ചെയ്ത ഇന്ത്യൻ കമ്പനികളുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയതായി ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് വ്യക്തമാക്കി.

ഫ്രീസോണിന് അകത്തും പുറത്തും 100% ഉടമസ്ഥാവകാശം, ലൈസൻസും വിസയും കിട്ടാൻ എളുപ്പം, സ്റ്റാർട്ടപ് ഉൾപ്പെടെ നൂതന സംരംഭം തുടങ്ങുന്നതിനുള്ള പിന്തുണ, വ്യാപാര സുരക്ഷിതത്വം, ലളിത നിയമ–നിയന്ത്രണങ്ങൾ, ബിസിനസ് അനുകൂല അന്തരീക്ഷം, റീ എക്സ്പോർട്ട് സൗകര്യം, സ്മാർട്ട് സേവനങ്ങൾ, കുറഞ്ഞ ചെലവിൽ ലൈസൻസ്, റിമോട്ട് ഓഫിസ് ഉൾപ്പെടെയുള്ള ബിസിനസ് രീതി, വിദഗ്ധ ജോലിക്കാരുടെ ലഭ്യത, വിദേശ രാജ്യങ്ങളുമായി വ്യാപാര ബന്ധത്തിനുള്ള സൗകര്യം, ഗോൾഡൻ വീസ എന്നിവയാണ് ദുബായിലേക്ക് ഇന്ത്യക്കാര‍െ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.

ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് നൽകുന്ന കണക്കുകൾ പ്രകാരം 6 മാസത്തിനിടെ രജിസ്റ്റർ ചെയ്ത  30,146 പുതിയ കമ്പനികളിൽ 6,717 എണ്ണം ഇന്ത്യക്കാരുടേതാണ്. 2022ൽ ഇതേ കാലയളവിൽ 4,485 കമ്പനികളാണ് ഇന്ത്യക്കാർ റജിസ്റ്റർ ചെയ്തത്. ഇന്ത്യൻ കമ്പനികളുടെ വളർച്ചാനിരക്ക് 39% ആയി. ഇതോടെ ദുബായിൽ മാത്രം ഇന്ത്യൻ കമ്പനികളുടെ എണ്ണം 90,118 ആയി ഉയർന്നു. തൊട്ടു പിന്നാലെ
എണ്ണത്തിൽ യുഎഇ രണ്ടാമതായുണ്ട്. സ്വന്തം പൗരന്മാരുടെ 4,445 കമ്പനികൾ ഇക്കൊല്ലം ആദ്യ പകുതിയിൽ ദുബൈയിൽ റജിസ്റ്റർ ചെയ്തു. 3,395 പുതിയ കമ്പനികളുമായി പാക്കിസ്ഥാൻ മൂന്നാം സ്ഥാനത്തുണ്ട്.  

ഈജിപ്തിൽ നിന്നുള്ള കമ്പനികളുടെ എണ്ണം 2022നെ അപേക്ഷിച്ച് 102% വർധിച്ചു 2154 എണ്ണമായി. ഇതോടെ ദുബായിലെ  ഈജിപ്ത് കമ്പനികളുടെ എണ്ണം 18,028 ആയി. സിറിയൻ കമ്പനികൾ മൊത്തം 10,678 ആയി. ബംഗ്ലദേശ് 47%, യുകെ 40%, ചൈന 69%, ലബനൻ 26%, ജപ്പാൻ 253%, കിർഗിസ്ഥാൻ 167%, ടാൻസനിയ 145%, ഹംഗറി 138% എന്നിങ്ങനെയാണ് ദുബൈയിൽ ഇക്കൊല്ലം ആദ്യ പകുതിയിൽ തുടങ്ങിയ കമ്പനികളുടെ രാജ്യം തിരിച്ചുള്ള കണക്ക്.

ദുബായ് ചേംബേഴ്‌സ് പ്രസിഡന്റും സിഇഒയുമായ മുഹമ്മദ് അലി റഷീദ് ലൂത്ത പറയുന്നത് ഇങ്ങനെയാണ്- “ദുബായിൽ കമ്പനികൾ തുറക്കുന്ന വ്യത്യസ്ത രാജ്യക്കാരുടെ എണ്ണം കൂടുന്നത് എമിറേറ്റ്സിലെ നിക്ഷേപ അനുകൂല അന്തരീക്ഷവും സുതാര്യ നടപടിക്രമങ്ങളും വ്യാപാര, വിപണന സൗകര്യവും സൗഹൃദ സേവന സമീപനവുമാണ്. 2023ലെ ആദ്യ 6 മാസത്തിനിടെ പുതിയ കമ്പനികളുടെ എണ്ണത്തിൽ മൊത്തം 43% വർധനയുണ്ട്”

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version