ഇന്ത്യന്‍ ഐടി സേവന സ്ഥാപനമായ വിപ്രോയുടെ സാമ്പത്തിക ഭദ്രത ഇനി പുതിയ കൈകളിലേക്ക്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപ്രോയുടെ പുതിയ CFO-യായി (ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍) അപര്‍ണ സി അയ്യര്‍ നിയമിതയായി. നിലവിലെ സിഎഫ്ഒ ജതിന് പ്രവീണ്‍ചന്ദ്ര ഡലാലിന്റെ ഒഴിവിലേക്കാണ് അപര്‍ണയുടെ നിയമനം.
സിഎഫ്ഒ സ്ഥാനം ഏറ്റെടുക്കുന്നതിന് വിപ്രോ സിഇഒ തിയറി ഡെലപോര്‍ട്ടെയുടെ മുന്നില്‍ അപര്‍ണ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യും. കമ്പനിയുടെ എക്സ്ക്യൂട്ടീവ് ബോര്‍ഡിലും അപര്‍ണ അംഗമാകും. വിപ്രോയുടെ ആഗോള ബിസിനസ് വിഭാഗമായ FullStride Cloud-ന്റെ സീനിയര്‍ വൈസ് പ്രസിഡന്റും സിഎഫ്ഒയുമായിരുന്നു അപര്‍ണ.
CA-യില്‍ സ്വര്‍ണമെഡല്‍, വിപ്രോയുടെ വിശ്വസ്ത
കഴിഞ്ഞ 20 വര്‍ഷമായി വിപ്രോയുടെ കൂടെയുള്ള അപര്‍ണ ഇപ്പോള്‍ കമ്പനിയുടെ അവിഭാജ്യ ഘടകമാണ്. അഞ്ചുവര്‍ഷത്തോളമായി വിപ്രോയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് അപര്‍ണയുടെ മേല്‍നോട്ടമുണ്ട്. കമ്പനിയുടെ സാമ്പത്തിക, നിക്ഷേപ ആസൂത്രണ പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ അപര്‍ണ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
2002-ല്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി കൊണ്ടാണ് അപര്‍ണ CA (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്) പൂര്‍ത്തിയാക്കുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ വിപ്രോയില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. രണ്ടു പതിറ്റാണ്ടിനിടയില്‍ വിപ്രോയുടെ വിവിധ സാമ്പത്തിക-തൊഴില്‍ മേഖലകളുടെ ഭാഗമായി. ഇന്റേര്‍ണല്‍ ഔഡിറ്റ്, ബിസിനസ് ഫിനാന്‍സ്, ഫിനാന്‍സ് പ്ലാനിങ് ആന്‍ഡ് അനാലിസിസ്, കോര്‍പ്പറേറ്റ് ട്രഷറി, ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് ഉള്‍പ്പടെയുള്ള വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു.
FullStride Cloud-ന്റെ സിഎഫ്ഒ സ്ഥാനമേറ്റെടുക്കുന്നതിന്റെ മുമ്പ് വിപ്രോയുടെ ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് വിഭാഗം കോര്‍പ്പറേറ്റ് ട്രഷറര്‍ ആന്‍ഡ് ഹെഡായിരുന്നു അപര്‍ണ.
Indian IT services giant Wipro has made a significant announcement with the appointment of Aparna C Iyer as its Chief Financial Officer (CFO), succeeding Jatin Pravinchandra Dalal. As she steps into this pivotal role, here are five key insights that shed light on who Aparna C Iyer is and what she brings to the table.