പറക്കും ടാക്‌സികള്‍ യാഥാര്‍ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് ദുബായി. 2026-ഓടെ ടാക്‌സി വിളിച്ച് ദുബായുടെ ആകാശത്തിലൂടെ പറക്കാം. മൂന്ന് വര്‍ഷത്തിന് ശേഷം ദുബായില്‍ പറക്കും ടാക്‌സികള്‍ സജീവമാകുമെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈപോര്‍ട്‌സ് (Skysports) സിഇഒ ഡണ്‍കണ്‍ വാള്‍ക്കര്‍ (Duncan Walker) പറഞ്ഞു. പറക്കും ടാക്‌സികള്‍ക്കായി ദുബായില്‍ ആദ്യത്തെ വെര്‍ട്ടിപോര്‍ട്ടുകള്‍ (vertiptor) അഥവാ വെര്‍ട്ടിക്കല്‍ പോര്‍ട്ടുകള്‍ പണിയുന്നത് സ്‌കൈപോര്‍ട്‌സ് ആണ്.
വെര്‍ട്ടിപോര്‍ട്ടുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്ത് തന്നെ പറക്കും ടാക്‌സി ശൃംഖലാ സംവിധാനുമുള്ള ആദ്യ രാജ്യമായി ദുബായി മാറുമെന്ന് ഡണ്‍കണ്‍ പറഞ്ഞു. ദുബായില്‍ നടന്ന മൂന്നാമത് ദുബായി ലോക കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു.
മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ പറക്കുന്ന എയര്‍ടാക്‌സികളെയാണ് ദുബായില്‍ അവതരിപ്പിക്കുന്നത്. 241 കിലോമീറ്റര്‍ പരിധിയില്‍ ഇവയുടെ സേവനം ലഭിക്കും. പൈലറ്റിനെ കൂടാതെ നാല് പേര്‍ക്കായിരിക്കും എയര്‍ ടാക്‌സിയില്‍ യാത്ര ചെയ്യാന്‍ സാധിക്കുക. എയര്‍ ടാക്‌സികള്‍ യാഥാര്‍ഥ്യമാകുന്നതോടെ യാത്രാസമയം കാല്‍ ഭാഗമായി കുറയും. റോഡ് മാര്‍ഗം മുക്കാല്‍ മണിക്കൂറെടുക്കുന്ന യാത്രയ്ക്ക് ആകാശ മാര്‍ഗം 6 മിനിറ്റ് മാത്രമാണ് സമയമെടുക്കുക.
പാര്‍ക്ക് ചെയ്യാന്‍ വെര്‍ട്ടിപോര്‍ട്ട്
നൂതന എയര്‍ മൊബിലിറ്റി (AAM) അഥവാ ഡ്രോണുകളുടെ ലാന്‍ഡിങ്ങിനും ടേക്ക് ഓഫിനും പ്രത്യേകമായി രൂപകല്‍പന ചെയ്തതാണ് വെര്‍ട്ടിപോര്‍ട്ടുകള്‍. ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അടുത്താണ് വെര്‍ട്ടിപോര്‍ട്ടിന്റെ പ്രധാന കേന്ദ്രം. സാധാരണ ഹെലിപാഡ്/ ഹെലിപോര്‍ട്ടുകളില്‍ നിന്ന് വ്യത്യസ്മാണ് വെര്‍ട്ടിപോര്‍ട്ടുകള്‍. ഒരേസമയം നിരവധി ഡ്രോണുകള്‍ വെര്‍ട്ടിപോര്‍ട്ടില്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റും. ലാന്‍ഡിങ്ങ് പാഡുകളും ലൗഞ്ചിങ് പാഡുകളും തമ്മില്‍ അകലം നിലനിര്‍ത്തികൊണ്ടാണ് വെര്‍ട്ടിപോര്‍ട്ടുകള്‍ പണിയുക.
ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് ലാന്‍ഡിങ് (eVTOL) റിചാര്‍ച്ച് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും.
വെര്‍ട്ടിപോര്‍ട്ടിന്റെ രൂപകല്‍പന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ ഫെബ്രുവരിയില്‍ അംഗീകരിച്ചിരുന്നു. ദുബായ് ഡൗണ്‍ടൗണ്‍, ദുബായ് മറീന, പാം ജുമൈര എന്നിവിടങ്ങളിലായിരിക്കും ആദ്യം വെര്‍ട്ടിപോര്‍ട്ടുകള്‍ വരിക.
Dubai, known for its futuristic vision and innovative infrastructure, is poised to take a giant leap in urban transportation with the introduction of flying taxis. Duncan Walker, CEO of London-based company Skyports, announced at the 3rd Dubai World Congress for Self-Driving Transport that Dubai will have a fully operational network of vertiports for air taxi services by 2026. This ambitious project promises to reshape the city’s transport landscape and reduce commute times dramatically.