ഇ-കൊമേഴ്‌സ് ഉത്സവ സീസണ്‍ വില്‍പ്പന ഇന്ത്യയിൽ  ഈ വര്‍ഷം മൊത്തം 5,25,000 കോടി രൂപയുടെ ഓണ്‍ലൈന്‍ മൊത്ത വ്യാപാര മൂല്യം -GMV- നേടുമെന്ന് വിപണി ഗവേഷണ സ്ഥാപനമായ റെഡ്‌സീര്‍ സ്ട്രാറ്റജി കണ്‍സള്‍ട്ടന്റ്‌സിന്റെ (Redseer Strategy Consultants)
റിപ്പോര്‍ട്ട് പറയുന്നു.



ഏകദേശം 140 ദശലക്ഷം ഷോപ്പര്‍മാർ നയിക്കുന്ന ഇ കോമേഴ്‌സ് വിപണി ഈ വര്‍ഷം ഉത്സവ സീസണ്‍ വില്‍പ്പനയുടെ പത്താം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഉത്സവമാസത്തില്‍ 90,000 കോടി രൂപയുടെ ഓണ്‍ലൈന്‍ മൊത്ത വ്യാപാരമൂല്യത്തിന്(ജി എം വി)സാക്ഷ്യം വഹിക്കാന്‍ സാധ്യതയുണ്ട്.



ശരാശരി വില്‍പ്പന വില (എഎസ്പി) ഉയരുന്നതിലേക്ക് നയിക്കുന്ന സ്ഥിരമായ ഘടകങ്ങൾ ഇത്തവണത്തെ ഉത്സവ സീസണിലും ഉണ്ട്. കൂടാതെ പരസ്യങ്ങളുടെയും പ്രമോഷന്‍ വരുമാനത്തിന്റെയും വര്‍ദ്ധനവ് ഈ വര്‍ഷത്തെ ഉത്സവ സീസണിന്റെ മാര്‍ജിന്‍ ഏറ്റവും കാര്യക്ഷമമാക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

“ഈ പ്രവണതയില്‍ തുടരുന്നതിലൂടെ, ‘ഫാഷന്‍, സൗന്ദര്യം, വ്യക്തിഗത പരിചരണം, വീട്, പൊതു ചരക്കുകള്‍ എന്നിവയും അതിലേറെയും പോലെയുള്ള ഇലക്ട്രോണിക് ഇതര വിഭാഗങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു”.



ഡയറക്ട്-ടു-കണ്‍സ്യൂമര്‍ (DtoC )ബ്രാന്‍ഡുകള്‍ വിശാലമായ ഇ-ടെയ്ലിംഗ് മാര്‍ക്കറ്റിന്റെ 1.6 മടങ്ങ് വേഗത്തില്‍ വളരാന്‍ സാധ്യതയുണ്ട്.

നഗരം തിരിച്ചുള്ള വളര്‍ച്ചയുടെ കാര്യത്തില്‍, കഴിഞ്ഞ കുറച്ച് ക്വാർട്ടറുകളിലായി ടയര്‍ 1, 2 എന്നിവയേക്കാള്‍ വേഗത്തില്‍ മെട്രോകള്‍ വളരുന്നു.

കൂടാതെ, വില്‍പന കാലയളവില്‍ ഒന്നിലധികം ഉപയോഗ കേസുകളില്‍ ജനറേറ്റീവ് എ ഐ പോലുള്ള പുതിയ കാലത്തെ സാങ്കേതിക വിദ്യകൾ കൂടുതല്‍ മികച്ചതും നവീനവുമായ ഉപഭോക്തൃ അനുഭവങ്ങളിലേക്ക് നയിക്കുകയും ശക്തമായ വളര്‍ച്ചാ ആക്കം കൂട്ടുകയും ചെയ്യുമെന്നും Redseer Strategy Consultants റിപ്പോർട്ട്  കൂട്ടിചേര്‍ത്തു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version