അത്യാധുനിക പേഴ്‌സണൽ എഐ അസിസ്റ്റന്റുമാർക്കായുള്ള വിപണിയിലെ വിടവ് നികത്തിക്കൊണ്ട് ഹാൽതിയ.എഐ അവതരിപ്പിച്ചു, ഒരു ആൾ-ഇൻ-വൺ ആപ്പ്. Haltia.AI ലോകത്തിലെ ഏറ്റവും സ്വകാര്യതയുള്ള പേഴ്സണൽ AI അസിസ്റ്റന്റിനെ അനാവരണം ചെയ്തു എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി AI അവതാറുകളായ ഹാൽഫോർഡും (“ഹാൽ”) ടിയാനയും (“ടിയ”) കോർപ്പറേറ്റ് എക്‌സിക്യൂട്ടീവുകളും ഉയർന്ന ആസ്തിയുള്ള വ്യക്തികളും മുതൽ കുടുംബത്തിന്റെയും കരിയറിന്റെയും ആവശ്യങ്ങൾ നിറവേറ്റുന്ന ജോലി ചെയ്യുന്ന അമ്മമാർ വരെ തങ്ങളുടെ ദിവസത്തിൽ വിലയേറിയ മണിക്കൂറുകൾ ലാഭിക്കാൻ ആഗ്രഹിക്കുന്ന ആർക്കും പേർസണൽ അസിസ്റ്റന്റ് ആയി സഹായത്തിനെത്തും.നിലവിൽ നിക്ഷേപകർക്കിടയിലെ ഒരു ബീറ്റ പ്രോഗ്രാമായി പേർസണൽ AI അസിസ്റ്റന്റ് പ്രവർത്തിക്കും.

ഡിഫോൾട്ട് അവതാരങ്ങളായ ഹാൽഫോർഡും (“ഹാൽ”) ടിയാനയും (“ടിയ”) അടിസ്ഥാന ടാസ്‌ക്കുകൾ മുതൽ സങ്കീർണ്ണവും പ്രവചനാത്മകവുമായ പ്രവർത്തനങ്ങൾ വരെയുള്ള സ്റ്റാൻഡേർഡ് എഐ കഴിവുകൾക്ക് അപ്പുറത്തേക്കും ജോലിയെടുക്കുമെന്നു തെളിയിച്ചു കഴിഞ്ഞു. ഐഒഎസ് ഉപയോക്തൃ അനുഭവം വർധിപ്പിക്കുന്നതിനായി സവിശേഷമായ രീതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന, Haltia.AI, ആപ്പിൾ ഉൽപ്പന്നങ്ങളുമായി സംയോജിപ്പിക്കുകയും പുതുതായി വിപണിയിലെത്തിയ iPhone 15-ൽ മികച്ച ഉപയോക്തൃ അനുഭവം നൽകുകയും ചെയ്യും.

സ്മാർട്ട് അസിസ്റ്റന്റുകളുടെ തിരക്കേറിയ വിപണിയിൽ ഒരു പ്രീമിയം അനുഭവം സൃഷ്ടിച്ചതായി Haltia.AI CTOയും സഹസ്ഥാപകനും ആയ ആർട്ടോ ബെൻഡിക്കൻ -Arto Bendiken- അവകാശപ്പെടുന്നു.

“Haltia.AI ഒരു ആപ്പ്, ഒരു സ്മാർട്ട് ഡിവൈസ് എന്നതിലുമുപരിയാണ്. നിങ്ങളുടെ പോക്കറ്റിൽ ഒരു സ്വിസ് വാച്ചിന് സമാനമായി ഇത് എഞ്ചിനീയറിംഗിന്റെയും സ്വകാര്യതയുടെയും ഒരു മാസ്റ്റർപീസ് ആണ്.

ദൈനംദിന ജോലികൾ അനായാസമായ അനുഭവങ്ങളാക്കി ഉയർത്തിക്കൊണ്ട്, ഈ AI അസിസ്റ്റന്റുമാർക്ക് ഇമെയിലുകൾ വായിക്കാനും പ്രതികരിക്കാനും, പുതിയ അറിവുകൾ ശേഖരിക്കാനും, ആഴത്തിലുള്ള ഗവേഷണം നടത്താനും, സംഭാഷണങ്ങളും ഉള്ളടക്കവും തയ്യാറാക്കാനും, കലണ്ടറുകൾ നിയന്ത്രിക്കാനും, ഡോക്യുമെന്റുകളെക്കുറിച്ചുള്ള നിർണായക ഫീഡ്‌ബാക്ക് നൽകാനും എല്ലാം സ്വാഭാവിക ശബ്ദ ഇടപെടലുകളിലൂടെ കഴിയും.”

സുരക്ഷാചോർച്ച ഉണ്ടാകില്ലെന്നുറപ്പുമായി Haltia.AI സിഇഒയും സഹസ്ഥാപകനുമായ തലാൽ താബെറ്റ് :

“സാങ്കേതികവിദ്യ പലപ്പോഴും ധാർമ്മികവും സ്വകാര്യതയുമായ ആശങ്കകൾക്ക് വിധേയമാകുന്ന ഒരു കാലഘട്ടത്തിൽ, ഞങ്ങൾ ഹാൽഫോർഡിനെയും ടിയാനയെയും ഡാറ്റാ സുരക്ഷയുടെയും സ്വകാര്യതയുടെയും സംരക്ഷകരായി രൂപകൽപ്പന ചെയ്തിട്ടുണ്ട്, നിങ്ങളുടെ ഡാറ്റ ഒരിക്കലും നിങ്ങളുടെ സ്വകാര്യ ഉപകരണങ്ങളിൽ നിന്നും നിങ്ങളുടെ ആത്യന്തിക നിയന്ത്രണത്തിൽ നിന്നും രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു, അതുവഴി ക്ലൗഡ് ഡാറ്റ ചോർച്ചയുണ്ടാക്കുക അസാധ്യമാണ്”  

Haltia.AI has stepped out of stealth mode, introducing a pioneering AI assistant that sets new standards for privacy, ethics, and user experience. The Dubai-based company aims to transform the way individuals manage their time and tasks, offering an all-in-one app-based solution that caters to a wide range of users, from corporate executives to working parents. Haltia.AI’s AI assistants, Halford and Tiana, promise to be more than just smart; they offer insight and exceptional functionality while prioritizing data security and privacy.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version