യുക്രൈനിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ സ്കൈഅപ് എയര്‍ലൈനും (SkyUp Airlines) അവരുടെ മാള്‍ട്ടയിലെ ഉപകമ്പനിയായ സ്കൈഅപ് മാള്‍ട്ടയും (SkyUp Malta) വ്യോമയാന സേവനങ്ങള്‍ പുനരാരംഭിക്കുന്നതിനായി ഐബിഎസിന്‍റെ സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ തെരഞ്ഞെടുത്തു. വ്യോമയാന സോഫ്റ്റ് വെയര്‍ രംഗത്ത് പ്രവർത്തിക്കുന്ന, ഐബിഎസിന്‍റെ പാസഞ്ചര്‍ സര്‍വീസ്  സോഫ്റ്റ് വെയറിലൂടെ (PAS) ഉപഭോക്തൃ സേവനങ്ങള്‍ കുറ്റമറ്റതാക്കാന്‍ സ്കൈഅപ്പിന് -SkyUp- ശ്രമിക്കുന്നത്

യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് ഭാഗികമായി മാത്രം പ്രവര്‍ത്തിച്ചിരുന്ന സ്കൈഅപ്പ് ACMI സേവനങ്ങളില്‍ സജീവമായിരുന്നു. മാള്‍ട്ടയിലെ വ്യോമയാന ലൈസന്‍സ് ലഭിച്ചതോടെയാണ് വീണ്ടും വ്യോമയാന രംഗത്ത് സജീവമാകുകയാണ്. മാള്‍ട്ടയില്‍ നിന്നും യൂറോപ്പിലെ എവിടേക്ക് വേണമെങ്കിലും വിമാനസര്‍വീസ് നടത്താനുള്ള അനുമതിയും സ്കൈഅപ്പിന് ലഭിച്ചു.

മാറി വരുന്ന വിപണിയ്ക്കനുസരിച്ച് ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ സഹായത്തോടെ നിരക്ക്, അനുബന്ധ സേവനങ്ങള്‍, എന്നിവ വിവിധ ഡിസ്ട്രിബ്യൂഷന്‍ ചാനലുകള്‍ വഴി നല്‍കാനാകും. മാത്രമല്ല, പ്രധാന കമ്പനിയായ സ്കൈഅപ്പും മാള്‍ട്ടയിലെ ഉപകമ്പനിയും ഒറ്റ പ്ലാറ്റ് ഫോമിലൂടെ പ്രവര്‍ത്തിക്കും. ഇതിലൂടെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍റുകള്‍ എന്നിവരിലേക്ക് ഒറ്റ ചാനലിലൂടെ തന്നെ സേവനങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്ന് IBS അറിയിച്ചു



ഐബിഎസ് സോഫ്റ്റ് വെയറുമായുള്ള പങ്കാളിത്തം ആവേശത്തോടെയാണ് കാണുന്നതെന്ന് സ്കൈഅപ് എയര്‍ലൈന്‍സിന്‍റെ CEO ലുഡ്മിള സ്ലോബോദ്യാനിയോക് പറഞ്ഞു. മാറുന്ന വിപണിക്കനുസരിച്ച് സേവനങ്ങള്‍ ഏകീകരിക്കാന്‍ ഐബിഎസിന്‍റെ ക്ലൗഡ് അടിസ്ഥാന പിഎസ്എസിലൂടെ കഴിയും. ഭാവിയിലേക്കുള്ള സുപ്രധാന സഹകരണമായാണ് ഇതിനെ കാണുന്നതെന്നും അവര്‍ പറഞ്ഞു.

Ukraine’s largest airline, SkyUp Airlines, and its Maltese subsidiary, SkyUp Malta, have chosen IBS Software, a global leader in SaaS solutions for the travel and cargo industry, to upgrade their passenger services system (PSS) for increased flexibility as they resume scheduled flights.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version