ആരോഗ്യ, പൈതൃക, എക്സ്പീരിയൻസ് ടൂറിസം  മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവല്‍ എക്സ്പോ ആയ ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്‍റെ (ജിടിഎം-2023) ആദ്യ പതിപ്പിന് വിജയകരമായ സമാപനം. ടൂറിസം മേഖലയിലെ ആഗോള പങ്കാളികളുടെ ഒത്തുചേരലിനും നിരവധി പുതിയ ബിസിനസ് പങ്കാളിത്തങ്ങളുടെ ഒപ്പുവയ്ക്കലിനും ജിടിഎം സാക്ഷ്യംവഹിച്ചു. സംസ്ഥാനത്തെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസം വ്യവസായവുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും വേണ്ട മാർഗ നിർദേശങ്ങളും അഭിപ്രായങ്ങളും GTM ശേഖരിച്ചു.

24 രാജ്യങ്ങളില്‍ നിന്നും 20 ലധികം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ടൂറിസം പങ്കാളികള്‍ എക്സ്പോയുടെ ഭാഗമായി. 1000-ത്തിലധികം ട്രേഡ് വിസിറ്റേഴ്സും 600-ലധികം ആഭ്യന്തര, അന്തര്‍ദേശീയ ടൂര്‍ ഓപ്പറേറ്റര്‍മാരും 100-ലധികം കോര്‍പ്പറേറ്റ് ബയേഴ്സും പരിപാടിയില്‍ പങ്കെടുത്തു. കോര്‍പ്പറേറ്റ് നെറ്റ് വര്‍ക്കിംഗ് സെഷനുകളില്‍ 45 കമ്പനി പ്രതിനിധികളുമായുള്ള ചര്‍ച്ചകളാണ് നടന്നത്.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ട്രാവന്‍കൂര്‍ ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ട്രാവല്‍ ട്രേഡ് എക്സിബിഷനില്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടൂറിസം സംഘടനകള്‍, എയര്‍ലൈനുകള്‍, ട്രാവല്‍ ഏജന്‍റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ടെക് ഇന്നൊവേറ്റര്‍മാര്‍ തുടങ്ങിയവയുടെ 200 ലധികം സ്റ്റാളുകളാണ് ഉണ്ടായിരുന്നത്.  

ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന നിര്‍ദേശങ്ങളും നൂതന പ്രവണതകളും മുന്നോട്ടുവച്ച ജിടിഎമ്മിലെ സെമിനാര്‍ സെഷനുകളില്‍ ട്രാവല്‍-ടൂറിസം മേഖലയിലെ വിദഗ്ധര്‍ പങ്കെടുത്തു.

‘പ്രകൃതിയും സംസ്കാരവും ഒത്തുചേരുന്ന ദക്ഷിണേന്ത്യയുടെ സത്ത അനുഭവിച്ചറിയുക’ എന്ന പ്രമേയത്തില്‍ നടന്ന ജിടിഎമ്മില്‍ തെക്കന്‍ കേരളത്തിന്‍റെ പ്രകൃതിയും സംസ്കാരവും ടൂറിസം ആകര്‍ഷണങ്ങളും പരിചയപ്പെടുത്തുന്നതിനാണ് ഊന്നല്‍ നല്‍കിയത്.

സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, തവാസ് വെഞ്ചേഴ്സ്, സിട്രിന്‍ ഹോസ്പിറ്റാലിറ്റി വെഞ്ചേഴ്സ്, മെട്രോ മീഡിയ എന്നിവ ചേര്‍ന്നാണ് വാര്‍ഷിക ബി2ബി, ട്രാവല്‍ ആന്‍ഡ് ട്രേഡ് എക്സിബിഷനായ ജിടിഎം 2023 സംഘടിപ്പിച്ചത്.

ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ജഡായുപ്പാറ, തെന്മല, അഷ്ടമുടിക്കായല്‍, വര്‍ക്കല, പൂവാര്‍, കോവളം, തിരുവനന്തപുരം നഗരം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതിനായി പ്രത്യേക ടൂര്‍ പരിപാടിയും  സംഘടിപ്പിച്ചു.

ആയുര്‍വേദം, കൈത്തറി, പരമ്പരാഗത വിഭവങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന വിധത്തില്‍ പ്രദര്ശിപ്പിച്ചതും GTM ന്റെ നേട്ടമായിരുന്നു.  

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version