അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ (ADIA) പൂർണ്ണ ഉടമസ്ഥതയിലുള്ള നിക്ഷേപ  ഉപസ്ഥാപനം എഡിഐഎ പ്രൈവറ്റ് ഇക്വിറ്റീസ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിൽ (RRVL) 4,966.80 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ നിക്ഷേപത്തോടെ ആർആർവിഎല്ലിന്റെ പ്രീ-മണി ഇക്വിറ്റി മൂല്യം 8.381 ലക്ഷം കോടി രൂപയിലേക്കുയരും എന്നാണ് ADAIയുടെ കണക്ക്കൂട്ടൽ. അതുവഴി ഇക്വിറ്റി മൂല്യത്തിൽ രാജ്യത്തെ മികച്ച നാല് കമ്പനികളിൽ ഒന്നായി ആർആർവിഎല്ലിനെ മാറ്റും. എഡിഐഎയുടെ ഈ നിക്ഷേപത്തിലൂടെ ആർ‌ആർ‌വി‌എല്ലിലെ 0.59%  ഉടമസ്ഥത എ‌ഡി‌ഐഎയുടെ സ്വന്തമാകും.

റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിലെ നിക്ഷേപകർ എന്ന നിലയിൽ അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിൽ സന്തോഷമുണ്ടെന്ന് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇഷ മുകേഷ് അംബാനി പറഞ്ഞു. ഈ നിക്ഷേപം, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലും ബിസിനസ്സ് തന്ത്രത്തിലും നിർവ്വഹണ ശേഷിയിലും റിലയൻസിലുള്ള വിശ്വാസത്തിന്റെ തെളിവാണെന്ന് ഇഷ വ്യക്തമാക്കി.

അഭൂതപൂർവമായ വേഗതയിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വിപണിയിൽ റിലയൻസ് റീട്ടെയിൽ ശക്തമായ വളർച്ച പ്രകടമാക്കിയിട്ടുണ്ടെന്ന് എഡിഐഎ പ്രൈവറ്റ് ഇക്വിറ്റീസ് ഡിപ്പാർട്ട്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹമദ് ഷാവൻ അൽദാഹേരി പറഞ്ഞു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version