കേരളാ ഓട്ടോ മൊബൈൽസ് ലിമിറ്റഡിന്റെ EV സ്വപ്നങ്ങളെ കൈപിടിച്ചുയർത്താൻ വാഹന ബാറ്ററി വിതരണ കമ്പനിയായ ARENQ. ഇനി കന്യാകുമാരി മുതൽ കാശ്‌മീർ വരെ കേരളാ ഓട്ടോ മൊബൈൽസ് ലിമിറ്റഡിന്റെ (KAL) ഇ ഓട്ടോകൾ വിപണിയിൽ ലഭിക്കും. കേരള സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ ഇ-ഓട്ടോകളുടെ  ഇന്ത്യയിലെ വിതരണം ഏറ്റെടുത്ത് ആരെൻഖ് (ARENQ) രാജ്യമൊട്ടാകെ വിതരണ കേന്ദ്രങ്ങൾ ആരംഭിച്ചു. രാജ്യത്തെവിടെയും നിരത്തുകളിൽ EV അറ്റകുറ്റ പണികൾക്കും, സർവീസിങ്ങിനും 24/7 അടിയന്തിര സേവനമടക്കം ARENQ ഉറപ്പു വരുത്തിയിട്ടുണ്ട്. ReadyAssist എന്ന സ്റ്റാർട്ടപ്പാണ് ഓട്ടോമോട്ടീവ് സർവീസ് സൊല്യൂഷൻ നൽകുന്നത്.

പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവർത്തിക്കുന്ന ആരെൻഖുമായി സഹകരിച്ചുകൊണ്ടാണ് കെഎഎൽ നിർമിക്കുന്ന വാഹനങ്ങളുടെ വിതരണം ഇപ്പോൾ ഇന്ത്യയിലുടനീളം നടത്തി വരുന്നത്. കൂടാതെ ഇലക്ട്രിക് ഓട്ടോകൾ നിർമിക്കാൻ ആവശ്യമായ ബാറ്ററികൾ, മോട്ടോർ, മോട്ടോർ കൺട്രോളറുകൾ എന്നിവ ആരെൻഖ് ആണ് കെഎഎല്ലിന് നൽകുന്നത്. ഇപ്പോൾ തന്നെ ചണ്ഡീഗഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കെ എ എല്ലിന്റെ നൂറു കണക്കിന് ഇ ഓട്ടോകൾ നിരത്തിലുണ്ട്.  ഇതിനു പുറമെ നേപ്പാൾ, ഭൂട്ടാൻ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കും കെഎഎല്ലിന്റെ വണ്ടികൾ കയറ്റുമതി ചെയ്യുന്ന കാര്യം ചർച്ചകളിലാണ് .

മൂന്നു വർഷം സർവീസ് വാറൻറ്റിയോട് കൂടി പുറത്തിറക്കുന്ന വാഹനങ്ങൾക്ക് സ്റ്റാർട്ടപ്പ് പിന്തുണയുമുണ്ട്. റെഡി അസിസ്റ്റ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുമായി സഹകരിച്ച് ഇ ഓട്ടോയ്ക്ക് റിമോട്ട് മോണിറ്ററിങ് സംവിധാനവും, റോഡ് സൈഡ് അസ്സിസ്റ്റൻസും നൽകും.

24/7 അടിയന്തര സഹായവുമായി നിരത്തിലെ ReadyAssist

ReadyAssist ഇന്ന് രാജ്യമൊട്ടാകെ ഏറ്റവും മികച്ച റേറ്റിംഗ് ഉള്ള ഓട്ടോമോട്ടീവ് സർവീസ് സൊല്യൂഷൻ കമ്പനിയാണ്. ബംഗളുരു  ആസ്ഥാനമായി പ്രവർത്തിക്കുന്ന 500-ലധികം ജീവനക്കാരുള്ള സ്റ്റാർട്ടപ്പ് 2015-ൽ, വിമൽ സിംഗ് എസ്‌വി സ്ഥാപിച്ചതാണ്. ReadyAssist, അത്യാധുനിക ഓട്ടോടെക് സൊല്യൂഷനുകളിലൂടെ പാൻ-ഇന്ത്യ സേവന ശൃംഖല കാര്യക്ഷമമായി മുന്നോട്ടു കൊണ്ട് പോകുന്നു .

“ആരൻഖിന്റെ മികച്ച പ്രവർത്തനത്തിന്റെ ഭാഗമായാണ് കെഎഎല്ലിന് ഇത്തരത്തിൽ ഒരു നേട്ടം കൈവരിക്കാൻ സാധിച്ചത്. ശ്രീലങ്ക, നേപ്പാൾ, മ്യാന്മാർ തുടങ്ങിയ രാജ്യങ്ങളിലും കൂടാതെ ഇന്ത്യയുടെ മറ്റു പല സംസ്ഥാനങ്ങളിലും കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ വാഹനങ്ങൾക്ക് നല്ല പേരുണ്ടായിരുന്നത് ഇടയ്ക്ക് സംഭവിച്ച ചില കെടുകാര്യസ്ഥതയിൽ മങ്ങൽ ഏറ്റിരുന്നു. എന്നാൽ ഇപ്പോൾ ആരെൻഖ് പോലുള്ള ഒരു കമ്പനിയുമായുള്ള സഹകരണം ദേശീയ- അന്തർദേശീയ തലത്തിലേക്ക് കെഎഎല്ലിനെ വീണ്ടും എത്തിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ “കെഎഎൽ ചെയർമാൻ പുല്ലുവിള സ്റ്റാൻലി പറഞ്ഞു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version