ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ പ്രത്യേക രക്ഷാദൗത്യമായ ഓപ്പറേഷൻ
അജയ്- യുടെ ഭാഗമായി നാട്ടിലെത്തിച്ച് തുടങ്ങി. 7 മലയാളികളടക്കം 212 പേരുമായി ടെൽ അവീവിൽ നിന്നുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനം വെള്ളിയാഴ്ച ഡൽഹിയിലെത്തി. ഇസ്രയേലിൽ നിന്ന് മടങ്ങിയെത്തിയ മലയാളികളിൽ വിദ്യാർഥികളുമുൾപ്പെടുന്നു. ടെൽ അവീവിൽ നിന്ന് വ്യാഴാഴ്ച രാത്രി പുറപ്പിട്ട വിമാനം വെള്ളിയാഴ്ച പുലർച്ചെ ആറിനാണ് ഡൽഹിയിൽ എത്തിയത്.  

മടങ്ങിയെത്തിയ ഇന്ത്യക്കാരെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ  കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു. ഡൽഹിയിലെത്തിയ മലയാളികളെ വെള്ളിയാഴ്ച തന്നെ തിരുവനന്തപുരത്ത് എത്തിക്കാനുള്ള സംവിധാനങ്ങൾ ചെയ്തിട്ടുണ്ട്.

ഓപ്പറേഷൻ അജയ്- യുടെ ഭാഗമായി ആദ്യഘട്ടത്തിൽ ഓക്ടോബർ 18 വരെയാണ് ഇസ്രയേലിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കുന്നത്. കുടുങ്ങി കിടക്കുന്നവരെ എല്ലാവരെയും തിരികെ എത്തിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ച എയർ ഇന്ത്യാ ജീവനക്കാർക്ക് മന്ത്രി നന്ദി അറിയിച്ചു. ‘പ്രതിസന്ധി ഘട്ടങ്ങളിൽ ലോകത്ത് എവിടെയുമുള്ള ഭാരതീയർക്കുമൊപ്പം സർക്കാർ ഉണ്ടാകു”മെന്ന് നേരത്തെ മന്ത്രി എക്‌സിൽ കുറിച്ചിരുന്നു.

മലയാളികൾക്ക് കേരള ഹൗസ്

1000 വിദ്യാർഥികളടക്കം ഏകദേശം 18,000 ഇന്ത്യക്കാർ ഇസ്രയേലിൽ കുടുങ്ങി കിടക്കുന്നതായി വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഓപ്പറേഷൻ അജയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് ഇസ്രയേൽ വാഗ്ദാനം ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുകയല്ല, മറിച്ച് മടങ്ങി വരാൻ ആഗ്രഹിക്കുന്നവരെ തിരികെ എത്തിക്കുകയാണ് ഓപ്പറേഷൻ അജയിലൂടെ ചെയ്യുന്നത്.

ഇസ്രയേലിൽ നിന്ന് മടങ്ങിയെത്തുന്ന മലയാളികൾക്ക് കേരള ഹൗസിൽ സൗകര്യമൊരുക്കുന്നുണ്ട്. നിലവിൽ ഡൽഹിയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version