ഇഷ്ട ഭക്ഷണവുമായല്ല, ലോജസ്റ്റിക്കിൽ പുത്തനൊരു ആപ്പുമായാണ് ഇത്തവണത്തെ സൊമാറ്റോ (Zomato)യുടെ വരവ്. എല്ലാവർക്കുമുള്ളതല്ല, കച്ചവടക്കാർക്കുള്ളതാണ് സൊമാറ്റോയുടെ ലോജിസ്റ്റിക്‌സ് ആപ്പായ എക്‌സ്ട്രീം (Xtreme).

വ്യാപാരികൾക്ക് എന്തിനാണ് ഈ ആപ്പ് എന്നല്ലേ? ഡെലിവറി എളുപ്പമാക്കുകയാണ് എക്‌സ്ട്രീം ലക്ഷ്യം വെക്കുന്നത്. വലിയ ബുദ്ധിമുട്ടില്ലാതെ വ്യാപാരികൾക്ക് സാധന-സാമഗ്രികളും മറ്റും ഉപഭോക്താക്കളിലേക്ക് എത്തിക്കാം. ചെറുകിട കച്ചവടക്കാർക്കും വലിയ സ്ഥാപനങ്ങൾക്കും ഒരേ പോലെ ഉപയോഗിക്കാം.

നിലവിൽ ഇൻട്രാ സിറ്റി സേവനമാണ് ലഭിക്കുക. 10 കിലോ വരെ ഇത്തരത്തിൽ അയക്കാൻ പറ്റും. 35 രൂപ മുതലാണ് പാക്കേജുകൾക്ക് തുടങ്ങുന്നത്. കച്ചവടക്കാർക്ക് സാധനം എവിടെയെത്തി എന്ന് അറിയാനും സൗകര്യമുണ്ട്. 300,000ത്തോളം ഡെലിവറി പാർട്ണർമാർ ഇപ്പോൾ തന്നെ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്കാണ് നിലവിൽ ആപ്പ് ലഭിക്കുക. ആപ്പിൾ സ്റ്റോറിലും അധികം താമസിയാതെ എക്‌സ്ട്രീം എത്തുമെന്നാണ് പ്രതീക്ഷ.

മെയിൽ തന്നെ സൊമാറ്റോ ബി2ബി ലോജിസ്റ്റിക്‌സ് സേവനങ്ങൾ പരീക്ഷിച്ച് തുടങ്ങിയിരുന്നു. ഇതാണ് സൊമാറ്റോ എക്‌സ്ട്രീമായി ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version