ഖത്തർ എയർവേസിൽ (Qatar Airways) എല്ലാ യാത്രകാർക്കും ഇനി വൈഫൈ സൗജന്യം. യാത്രകാർക്ക് സൗജന്യ വൈഫൈ ഉറപ്പിക്കാൻ എലോൺ മസ്‌കിന്റെ (Elon Musk) സ്‌പെയ്‌സ് എക്‌സുമായി (SpaceX) ഖത്തർ എയർവേസ് കരാറിലൊപ്പിട്ടു. 350 Mbsp വേഗതയിൽ സൗജന്യ വൈഫൈ എയർവേസിലെ എല്ലാ യാത്രികർക്കും ലഭിക്കുമെന്നാണ് റിപ്പോർട്ട്.

നിലവിൽ ഖത്തർ എയർവേസിന്റെ ഏറ്റവും വേഗത കൂടിയ വൈഫൈ സേവനം 10 Mbps ആണ്. ഓരോ ഡിവൈസിലും ഇനി സെക്കന്റിൽ 350 മെഗാബിറ്റ്‌സ് ആണ് ഇനി ലഭിക്കുക. യാത്രകാർക്ക് വിമാനത്തിൽ ഗെയിമിംഗും വിപിഎസ് ആക്‌സസ്, സ്‌പോർട്‌സ് സ്ട്രീമിങ് എന്നിവയെല്ലാം അൾട്രാ-വേഗതയിൽ ലഭിക്കുമെന്ന് സാരം.

പുതിയ യുഗം
പുതിയ കരാറിലൂടെ ഖത്തർ എയർവേസ് സ്റ്റാർലിങ്കിന്റെ പ്രൈമറി കൊളബറേറ്റായി. വിമാനയാത്രക്കാർക്ക് ഇന്റർനെറ്റ് കണക്ടിവിറ്റിയുടെ പുതിയ ലോകം കൂടിയാണ് ഈ കൈകോർക്കൽ തുറന്നിടുന്നത്.

പൊതുവേ വിമാനത്തിൽ വൈഫൈ ഉപയോഗിക്കുന്നതിന് വലിയ നിരക്കാണ് ഈടാക്കുന്നത്. കൂടിയ നിരക്കും കുറഞ്ഞ വേഗതയുമാണ് സാധാരണയായി വിമാനയാത്രക്കാരുടെ വൈഫൈ അനുഭവം. വലിയ നിരക്ക് നൽകി ഇന്റർനെറ്റ് ഉപയോഗിക്കാൻ എല്ലാവരും തയ്യാറാകാറുമില്ല.

ഉപയോഗിക്കുന്നവർക്ക് വേഗത പോര എന്ന പരാതിയും. അതിനെല്ലാം പരിഹാരം കണ്ടെത്തുകയാണ് ഖത്തർ എയർവേസ്. 350 എംബിഎസ്പി ലഭിക്കുന്നതോടെ യാത്രകാർക്ക് ഒന്നിലധികം ഡിവൈസുകൾ ഒരേസമയം ഉപയോഗിക്കാൻ പറ്റും. വേഗതയെ ഭയക്കാതെ.

ജോലി ആവശ്യത്തിനും കമ്യൂണിക്കേഷനും മറ്റും ആളുകൾക്ക് ഹൈസ്പീഡ് ഇന്റർനെറ്റ് ഇന്നത്തെ കാലത്ത് അത്യാവശ്യമാണ്. ഇത് മനസിലാക്കിയാണ് ഖത്തർ എയർവേസ് അൾട്രാ സ്പീഡ് ഇന്റർനെറ്റ് നൽകാൻ തീരുമാനിച്ചത്.

“Qatar Airways is proud to announce its agreement with Starlink to provide seamless and complimentary Wi-Fi to its global passengers. This exciting collaboration is not only in line with our industry-leading approach to technological adoption, but also serves as an unmissable opportunity to connect Starlink to our global passengers. We look forward to our passengers benefitting from this state-of-the-art addition to Qatar Airways’ in-flight experience,” shared His Excellency Mr. Akbar Al Baker, Chief Executive, Qatar Airways.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version