ഇന്ത്യയില്‍ ഇലക്‌ട്രോണിക്‌സ് നിര്‍മ്മാണ ആവാസവ്യവസ്ഥ  വിപുലീകരിക്കുന്നതില്‍ പങ്കാളികളാകാനുള്ള ഗൂഗിളിന്റെ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രിയും സുന്ദര്‍ പിച്ചൈയും ചര്‍ച്ച ചെയ്തു.

യു.പി.ഐക്ക് ഊന്നല്‍ നല്‍കികൊണ്ട് ഇന്ത്യയില്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഗൂഗിളിന്റെ പദ്ധതികളെക്കുറിച്ച് സുന്ദര്‍ പിച്ചൈ പ്രധാനമന്ത്രി മോദിയെ ധരിപ്പിച്ചു

ഗൂഗിളിന്റെ 100 ഭാഷാ AI മോഡൽ  ഇനിഷ്യേറ്റീവ് പ്രകാരം ഇന്ത്യന്‍ ഭാഷകളില്‍ നിര്‍മ്മിത ബുദ്ധി  ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ പുരോഗതി ഇരുവരും വിലയിരുത്തി .  സദ്ഭരണത്തിനായുള്ള എ .ഐ ടൂളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി സുന്ദർ പിച്ചൈയോട് അഭ്യർത്ഥിച്ചു.

പ്രധാനമന്ത്രി  നരേന്ദ്ര മോദി, ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റെയും സി.ഇ.ഒ സുന്ദര്‍ പിച്ചൈയുമായി വെർച്വലായാണ് ആശയവിനിമയം നടത്തിയത്.

ഇന്ത്യയില്‍ ക്രോംബുക്കുകള്‍ നിര്‍മ്മിക്കുന്നതിന് എച്ച്.പിയുമായുള്ള ഗൂഗിളിന്റെ പങ്കാളത്തിത്തത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
അടുത്തിടെ, HP-യും Google-ഉം പ്രഖ്യാപിച്ച പങ്കാളിത്തം പ്രകാരം ഇരു കമ്പനികളും ചേർന്ന്  ഇന്ത്യയിൽ Chromebooks നിർമ്മിക്കും. ഈ പങ്കാളിത്തം രാജ്യത്തെ ഡിജിറ്റൽ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കും. താങ്ങാനാവുന്ന വിലയും, സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ കമ്പ്യൂട്ടിംഗ് ഉപകരണങ്ങൾ വഴി കൂടുതൽ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം മെച്ചപ്പെടുത്താനുള്ള അവസരവും നൽകും.

2020 ഓഗസ്റ്റ് മുതൽ ലാപ്‌ടോപ്പുകളുടെയും ഡെസ്‌ക്‌ടോപ്പുകളുടെയും ഒരു ശ്രേണി നിർമ്മിക്കുന്ന ചെന്നൈയ്ക്ക് സമീപമുള്ള ഫ്ലെക്‌സ് ഫെസിലിറ്റിയിലാണ് HP യുടെ  Chromebooks നിർമ്മിക്കുന്നത്.

ഗാന്ധിനഗറിലെ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റിയില്‍ (ഗിഫ്റ്റ്) ഗ്ലോബല്‍ ഫിന്‍ടെക് ഓപ്പറേഷന്‍സ് സെന്റര്‍ തുറക്കാനുള്ള ഗൂഗിളിന്റെ പദ്ധതികളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഇതിലൂടെ  ഇന്ത്യയുടെ ഡിജിറ്റൈസേഷൻ ഫണ്ടിൽ ഗൂഗിൾ 10 ബില്യൺ ഡോളർ നിക്ഷേപിക്കുന്നുവെന്ന് സുന്ദർ പിച്ചൈ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Gpay, യു.പി.ഐ എന്നിവയുടെ കരുത്തും വ്യാപ്തിയും പ്രയോജനപ്പെടുത്തി ഇന്ത്യയില്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ മെച്ചപ്പെടുത്താനുള്ള ഗൂഗിളിന്റെ പദ്ധതികളെക്കുറിച്ച് പിച്ചൈ പ്രധാനമന്ത്രിയെ അറിയിച്ചു. ഇന്ത്യയുടെ വികസന പാതയിലേക്ക് സംഭാവന നല്‍കാനുള്ള ഗൂഗിളിന്റെ പ്രതിബദ്ധതയും പിച്ചൈ ചൂണ്ടിക്കാട്ടി.

2023 ഡിസംബറില്‍ ന്യൂഡല്‍ഹിയില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എ.ഐ ഉച്ചകോടിയില്‍ വരാനിരിക്കുന്ന ആഗോള പങ്കാളിത്തത്തിലേക്കും പ്രധാനമന്ത്രി ഗൂഗിളിനെ ക്ഷണിച്ചു.

The Chief Executive Officer of Google and Alphabet, Sundar Pichai, has thanked Prime Minister Narendra Modi for a “terrific” meeting to discuss Google’s ongoing commitment to India.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version