ട്രെയിനിൽ ദീർഘദൂര യാത്രപോകുന്നവരെ പലപ്പോഴും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ഇഷ്ടപ്പെട്ട ഭക്ഷണം കിട്ടാനില്ലാത്തത്. ചിലർക്ക് ട്രെയിനിലെ ഭക്ഷണം ഇഷ്ടമല്ല താനും. ഇതിനെല്ലാം പരിഹാരം കണ്ടിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.

സൊമാറ്റോയുടെ (Zomato) ഡോർ ഡെലിവറി ഇനി വീട്ടിലും ഓഫീസിലും മാത്രമല്ല ട്രെയിനിലും ലഭിക്കും. ഭക്ഷണ വിതരണത്തിന് ഇന്ത്യൻ റെയിൽവേ സൊമാറ്റോയുമായി കൈകോർക്കുകയാണ്.


മുൻക്കൂട്ടി ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്യാനാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ സൊമാറ്റോയി ഒത്തുചേരുന്നത്. യാത്രക്കാർ ഭക്ഷണം ബുക്ക് ചെയ്യേണ്ടത് ഐആർടിസിയുടെ കാറ്ററിംഗ് പോർട്ടൽ വഴിയാണ്. ആദ്യഘട്ടത്തിൽ ന്യൂഡൽഹി, പ്രയാഗ് രാജ്, കാൺപൂർ, ലഖ്‌നൗ, വാരണസി എന്നിവിടങ്ങളിലായിരിക്കും സൊമാറ്റോയുടെ ഫുഡ് ഡെലിവറി ഉണ്ടായിരിക്കുക.

നല്ല ഭക്ഷണം ട്രെയിനിൽ
ട്രെയിൻ യാത്രികർക്ക് മെച്ചപ്പെട്ട ഇ-കാറ്ററിംഗിലൂടെ മെച്ചപ്പെട്ട സേവനം ഉറപ്പിക്കുകയാണ് റെയിൽവേ ചെയ്യുന്നത്. ഭക്ഷണത്തിന്റെ കാര്യത്തിൽ ട്രെയിൻ യാത്രകർക്ക് വലിയ ചോയിസിന് ഇതുവരെ അവസരമുണ്ടായിരുന്നില്ല.

ട്രെയിനിലെ ഭക്ഷണം താത്പര്യമില്ലാത്തവർക്ക് മറ്റു മാർഗങ്ങൾ നോക്കേണ്ടി വന്നിരുന്നു. സൊമാറ്റോയുടെ ഡെലിവറി വരുന്നതോടെ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാം.

ട്രെയിനിൽ ഭക്ഷണ വിതരണത്തിന് ഐആർടിസിയുമായി ഒത്തുചേരുന്ന കാര്യം സൊമാറ്റോ അധിൃതർ മാധ്യമങ്ങളോട് പറഞ്ഞു. വിജയിച്ചാൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. അങ്ങനെയെങ്കിൽ കേരളത്തിലും ട്രെയിനിൽ സൊമാറ്റോ ഡെലിവറി അധികം വൈകാതെ പ്രതീക്ഷിക്കാം.

The Indian Railway Catering and Tourism Corporation (IRCTC) has announced the partnership with online food delivery platform Zomato for the delivery of pre-ordered meals. This collaboration is expected to offer a broader array of food options for rail travellers through its E-Catering segment.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version