ലോകമെമ്പാടുമുള്ള നിക്ഷേപം ആകർഷിക്കാനുള്ള ശ്രമങ്ങൾക്കുള്ള അംഗീകാരമായി പടിഞ്ഞാറൻ ഏഷ്യയിലും മെന മേഖലയിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തിലും യുഎഇ ഒന്നാം സ്ഥാനത്താണ്. ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ കേന്ദ്രവും യു എ ഇ തന്നെ. ഇന്ത്യയിൽ നിന്നുള്ള ഗ്രീൻ ഫീൽഡ് പദ്ധതികൾ ഏറ്റവും കൂടുതൽ നടപ്പാക്കുന്നതും യു എ ഇ യിൽ തന്നെ. എമിറേറ്റിന്റെ സാമ്പത്തിക വളർച്ച (GDP) ഈ വർഷം ആദ്യ പകുതിയിൽ 3.2% രേഖപ്പെടുത്തി. 22380 കോടി ദിർഹമായി ദുബായുടെ ആസ്തി വർധിച്ചു.

2023-ലെ വ്യാപാരവും വികസനവും സംബന്ധിച്ച യുഎൻ സമ്മേളനത്തിലെ  വേൾഡ് ഇൻവെസ്റ്റ്‌മെന്റ് റിപ്പോർട്ട് പ്രകാരം, 2022-ൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്ക് വന്ന  മൊത്തം എഫ്‌ഡിഐ മൂല്യം  22.7 ബില്യൺ ഡോളറായിരുന്നു, ഇത് മുൻ വർഷത്തേക്കാൾ 10% ഉയർന്നു  2 ബില്യൺ ഡോളറിന്റെ വർദ്ധന രേഖപ്പെടുത്തുന്നു.  ഈ രണ്ട് മേഖലകളിലെയും മൊത്തം എഫ്ഡിഐ യിൽ  41% പശ്ചിമ ഏഷ്യ, 32% MENA എന്നിങ്ങനെയാണ്. 2022-ൽ, എഫ്ഡിഐ വരവിൽ രാജ്യം ആഗോളതലത്തിൽ 16-ാം സ്ഥാനത്തെത്തി.



2022 ൽ ദുബായിലേക്കുള്ള FDI ഒഴുക്ക് ഗണ്യമായ പുരോഗതി കൈവരിച്ചു. 2022ലെ മൊത്തം എഫ്ഡിഐ പദ്ധതികളുടെ എണ്ണം 1173 ആയിരുന്നു, മുൻ വർഷത്തെ 619 പദ്ധതികളിൽ നിന്ന് 89% വർധന.

2033 ആകുമ്പോഴേക്കും മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ ഇരട്ടി വർധന ലക്ഷ്യമിട്ടുള്ള ദുബായുടെ കുതിപ്പിന് അനുകൂലമാണ് ഇപ്പോഴത്തെ സാമ്പത്തിക വളർച്ചയെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു..

ഗതാഗത മേഖല, മൊത്ത – ചെറുകിട വ്യാപാര മേഖല, ബാങ്കിങ് – ഇൻഷുറൻസ് മേഖല, ഹോട്ടൽ – ഭക്ഷണം, റിയൽ എസ്റ്റേറ്റ്, വിവര സാങ്കേതികം, നിർമാണം എന്നീ രംഗത്തെ മികച്ച പ്രകടനമാണ് സാമ്പത്തിക വളർച്ചയ്ക്ക് അടിസ്ഥാനം. മൊത്തം വരുമാനത്തിന്റെ 42.8% ഗതഗത, വെയർഹൗസ് രംഗത്തു നിന്നാണ്. 2660 കോടി ദിർഹമാണ് സാമ്പത്തിക രംഗത്തു നിന്നുള്ള വരുമാനം.

ഇന്ന്, എഫ്ഡിഐയ്ക്കുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച ലക്ഷ്യ കേന്ദ്രമായി ദുബായ് മാറിയിരിക്കുന്നു.


ഇന്ത്യയും യുഎഇയും എപ്പോഴും ശക്തമായ ഉഭയകക്ഷി ബന്ധമാണ് ആസ്വദിച്ചത്. കഴിഞ്ഞ വർഷം, ഇന്ത്യ-യുഎഇ തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള  സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഇരു രാജ്യങ്ങളും ഒപ്പുവച്ചു. 2022-2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യ-യുഎഇ വ്യാപാരം 84 ബില്യൺ ഡോളർ കവിഞ്ഞു. 2022-ൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമായി യുഎഇ റാങ്ക് ചെയ്യപ്പെട്ടപ്പോൾ ഇന്ത്യ യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായി.

ഈ ശക്തമായ ബന്ധം എഫ്ഡിഐയിലും പ്രതിഫലിക്കുന്നു. എഫ്ഡിഐക്കുള്ള ഇന്ത്യയുടെ മുൻനിര തിരഞ്ഞെടുപ്പായി ദുബായ് മാറി. എഫ്ഡിഐ മാർക്കറ്റ്സിന്റെ റിപ്പോർട്ട് അനുസരിച്ച്, ദുബായിലേക്കുള്ള FDI പദ്ധതികൾക്കും FDI മൂലധനത്തിനുമുള്ള മികച്ച 5 ഉറവിട രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. 2022ൽ, മൊത്തം എഫ്ഡിഐ പദ്ധതികളുടെ 12 ശതമാനവും ദുബായിക്ക് ലഭിച്ച മൊത്തം എഫ്ഡിഐയുടെ 4 ശതമാനവും ഇന്ത്യയിൽ നിന്നുമാണ്.

ഇന്ത്യയും യുഎഇയും എപ്പോഴും ശക്തമായ ഉഭയകക്ഷി ബന്ധമാണ് ആസ്വദിച്ചത്. കഴിഞ്ഞ വർഷം, ഇന്ത്യ-യുഎഇ തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള കാഴ്ചപ്പാട് വിശദീകരിക്കുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഇരു രാജ്യങ്ങളും ഒപ്പുവച്ചു. 2022-2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യ-യുഎഇ വ്യാപാരം 84 ബില്യൺ ഡോളർ കവിഞ്ഞു. 2022-ൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമായി യുഎഇ റാങ്ക് ചെയ്യപ്പെട്ടപ്പോൾ ഇന്ത്യ യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായി.

2022-ൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള എഫ്ഡിഐ പദ്ധതികളുടെ മുൻനിര മേഖലകൾ മൊത്തം എഫ്ഡിഐ പദ്ധതികളുടെ 32% വരുന്ന ഐടി സേവനങ്ങൾ,  ബിസിനസ് സേവനങ്ങൾ (19%), ഉപഭോക്തൃ ഉൽപ്പന്നങ്ങൾ (9%), റിയൽ എസ്റ്റേറ്റ് (6%),  സാമ്പത്തിക സേവനങ്ങൾ (5%) എന്നിവയാണ്.  ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള എഫ്ഡിഐ പദ്ധതികളിൽ 77.5 ശതമാനവും ഗ്രീൻഫീൽഡ് പദ്ധതികളാണ്. പുതിയ സൗകര്യങ്ങൾ നിർമ്മിച്ച് ഒരു വിദേശ രാജ്യം ഒരു പുതിയ രാജ്യത്ത് ഒരു പദ്ധതി സ്ഥാപിക്കുന്നതാണ് ഗ്രീൻഫീൽഡ് എഫ്ഡിഐ.

ദുബായ് കുതിക്കുകയാണ്

ഈ വർഷം ആദ്യ പകുതിയിൽ  22380 കോടി ദിർഹമായി ദുബായുടെ ആസ്തി വർധിച്ചു.
സാമ്പത്തിക രംഗത്തും 2.7% വളർച്ചയുണ്ടായി. ജിഡിപിയിൽ 11.9% സാമ്പത്തിക മേഖലയിൽ നിന്നുള്ള വരുമാനമാണ്. 2660 കോടി ദിർഹമാണ് സാമ്പത്തിക രംഗത്തു നിന്നുള്ള വരുമാനം.

ഗതാഗത മേഖല, മൊത്ത – ചെറുകിട വ്യാപാര മേഖല, ബാങ്കിങ് – ഇൻഷുറൻസ് മേഖല, ഹോട്ടൽ – ഭക്ഷണ രംഗം, റിയൽ എസ്റ്റേറ്റ്, വിവര സാങ്കേതിക രംഗം, എന്നീ മേഖലകൾ എല്ലാം ചേർന്നു വളർച്ചയുടെ 93.9% സംഭാവന ചെയ്തു. ചരക്കു ഗതാഗതം, ഗോഡൗണുകൾ എന്നിവയാണ് ഏറ്റവും കൂടുതൽ വരുമാനം നേടിയത്. മൊത്തം വരുമാനത്തിന്റെ 42.8% ഗതഗത, വെയർഹൗസ് രംഗത്തു നിന്നാണ്. ജിഡിപിയിൽ 23.9% വ്യാപാര മേഖലയുടെ സംഭാവനയാണ്.

കച്ചവടത്തിൽ നിന്ന് 12.9%, ബാങ്കിങ് ഇൻഷുറൻസ് മേഖലയിൽ നിന്ന് 9.9% എന്നിങ്ങനെയാണ് നേട്ടം. 5360 കോടി ദിർഹത്തിന്റെ വരുമാനം വ്യാപാര രംഗത്തു നിന്നുണ്ടായി. ഹോട്ടൽ, റസ്റ്ററന്റ് മേഖലയുടെ സംഭാവന 9.2% ആണ്. 790 കോടി ദിർഹത്തിന്റെ അധിക വരുമാനം ഈ രംഗത്ത് നിന്നുണ്ടായി. 85.5 ലക്ഷം വിനോദ സഞ്ചാരികളെയാണ് ദുബായ് സ്വീകരിച്ചത്.

സന്ദർശകരുടെ എണ്ണത്തിൽ മുൻവർഷത്തെക്കാൾ 20% വളർച്ച റീരക്ഷപെടുത്തി . റിയൽ എസ്റ്റേറ്റ് മേഖലയും കുതിച്ചു. ജിഡിപിയിൽ 8.2% റിയൽ എസ്റ്റേറ്റിൽ നിന്നുള്ളതാണ്. വാർത്താ വിനിമയ മേഖലയിൽ 3.8% വളർച്ചയുണ്ടായി. 960 കോടി ദിർഹമാണ് വരുമാനം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version