ആമസോണിൽ ഓർഡർ ചെയ്യുന്ന സാധനങ്ങൾ ഇനി ഡ്രോൺ കൊണ്ടുതരും. റോഡ് ഡെലിവറി മാത്രമല്ല, സ്‌കൈ ഡെലിവറിയും ചെയ്യുകയാണ് ആമസോൺ.

നിലവിൽ മരുന്ന് ഡെലിവറി ചെയ്യാനാണ് ആമസോൺ ഡ്രോൺ ഉപയോഗപ്പെടുത്തുക. മരുന്ന് വിതരണത്തിന് ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഏറ്റവും പുതിയ കമ്പനിയാണ് ആമസോൺ. നിലവിൽ എല്ലായിടത്തും സൗകര്യം ലഭിക്കില്ല. ആമസോണിന്റെ ഡ്രോണിലെ മരുന്ന് വിതരണം ആദ്യം അമേരിക്കയിലെ ടെക്‌സസിലാണ് നടപ്പാക്കുന്നത്.

മരുന്നുകൾ പറന്നു വരും

ഡോക്ടർമാർ നൽകുന്ന കുറിപ്പടി അനുസരിച്ചുള്ള മരുന്നുകൾ ഓർഡർ ചെയ്ത് ഒരു മണിക്കൂറിനകം ഡ്രോൺ വഴി എത്തിച്ചുകൊടുക്കാനാണ് ആമസോൺ ലക്ഷ്യമിടുന്നത്. ഫാർമസിയിൽ നിന്ന് മരുന്നെടുത്ത് ഡ്രോൺ കസ്റ്റമറുടെ വീട്ടിൽ ഒരു മണിക്കൂറിനുള്ളിൽ എത്തിക്കും. 13 അടി ഉയരത്തിൽ നിന്ന് കസ്റ്റമറുടെ കൈയിലേക്ക് ഡ്രോൺ പാക്കേജ് ഇട്ടുകൊടുക്കും. 500 തരം മരുന്നുകൾ ഇത്തരത്തിൽ വിതരണം ചെയ്യും. നിയന്ത്രണമുള്ള മരുന്നുകളെ ഒഴിവാക്കിയിട്ടുണ്ട്.

ഡ്രോൺ വഴിയുള്ള വിതരണം ആമസോൺ ആദ്യമായല്ല പരീക്ഷിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ കാലിഫോർണിയയിൽ വീട്ടിലേക്കാവശ്യമായ സാധനങ്ങൾ ഇത്തരത്തിൽ ഡ്രോണിൽ എത്തിച്ചു നൽകിയിരുന്നു. ഈ സേവനം നടപ്പാക്കിയതിന് പിന്നാലെ ആയിരത്തിൽപരം ഡ്രോൺ ഡെലിവറികൾ ഇതുവരെ നടത്തിയതായി ആമസോൺ പറയുന്നു.

കുറിപ്പടിയുള്ള മരുന്നുകൾ എത്തിച്ചു നൽകണമെന്നുള്ള ഉപഭോക്താക്കളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ആമസോൺ പുതിയ സംവിധാനം നടപ്പാക്കിയത്. ബ്രിട്ടണിലും ഇറ്റലിയിലും വൈകാതെ ഡ്രോൺ ഡെലിവറി നടപ്പാക്കാനും ആമസോണിന് പദ്ധതിയുണ്ട്. അധികം വൈകാതെ ഇന്ത്യയിലും സാധനങ്ങൾ ഡെലിവറി ചെയ്യാൻ ആമസോൺ ഡ്രോൺ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.

Are drones the future of freight technology? This is the high-time to discuss the influence of drone technology in logistics services. The e-commerce giant Amazon is planning to introduce prescription drug deliveries via drones, becoming the latest company to explore the use of drone technology for the distribution of medications.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version