രാജ്യത്തെ ചെറുകിട ബിസിനസുകൾക്കും ചെറു വ്യാപാരികൾക്കും ലളിതമായ തിരിച്ചടവ് ഉറപ്പു വരുത്തുന്ന ചെറു വായ്‌പകൾ നൽകും ഇനി മുതൽ ഗൂഗിൾ പേ. ദിവസ വായ്‌പാദാതാക്കളെയും,

അമിത പലിശ പിരിവുകാരെയും ഒഴിവാക്കി  ഇന്ത്യയിലെ വ്യാപാരികൾക്ക് ദൈനംദിന കച്ചവടങ്ങൾക്കായി നേരിട്ട്  ചെറിയ ലോണുകൾ നൽകുകയെന്ന ആശയത്തിലാണ് ഗൂഗിൾ ഇന്ത്യ   Gpay വഴി സാഷെ ലോണുകൾ പ്രഖ്യാപിച്ചത്.  

Gpay വഴി 15,000 രൂപ വരെ ചെറുകിട ബിസിനസുകൾക്ക് Google India ഇങ്ങനെ വായ്പ നൽകും. വ്യാപാരികൾക്ക് അത് പ്രതിദിനം വെറും ഏറ്റവും കുറഞ്ഞ തവണയായ 111 രൂപ വീതം ലളിതമായ തവണകളായി തിരിച്ചടയ്ക്കാം. തവണയുടെ മൂല്യം 111 രൂപയില് ഉയർന്ന തുകയായി തിരിച്ചടക്കാനും വ്യാപാരിക്കു സാധിക്കും. ടെക് ഭീമൻ ഡിഎംഐ ഫിനാൻസുമായി സഹകരിച്ചു കൊണ്ടാകും Google India ലോൺ സേവനങ്ങൾ നൽകുക.

വ്യാപാരികളുടെ പ്രവർത്തന മൂലധന ആവശ്യകതകൾ പരിഹരിക്കാൻ സഹായിക്കുന്ന ePayLater-ന്റെ പങ്കാളിത്തത്തോടെ വ്യാപാരികൾക്കായി Google Pay ഒരു ക്രെഡിറ്റ് ലൈനും പ്രവർത്തനക്ഷമമാക്കി. എല്ലാ ഓൺലൈൻ, ഓഫ്‌ലൈൻ ഡിസ്ട്രിബ്യുട്ടർമാരിൽ നിന്നും സ്റ്റോക്കും സപ്ലൈകളും വാങ്ങാൻ വ്യാപാരികൾക്ക് ഈ സംവിധാനവും, വായ്‌പ തുകയും ഉപയോഗിക്കാം.

ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് ഗൂഗിൾ ഇന്ത്യ യുപിഐയിൽ ക്രെഡിറ്റ് ലൈനുകൾ ആരംഭിച്ചു. ആക്‌സിസ് ബാങ്കുമായി സഹകരിച്ച് Google Pay-യിലെ വ്യക്തിഗത വായ്പകളുടെ പോർട്ട്‌ഫോളിയോയും വിപുലീകരിച്ചു കഴിഞ്ഞു .

ഇന്ത്യയിലെ ചെറുകിട ബിസിനസുകൾക്കുള്ള മറ്റ് സംവിധാനങ്ങളും ഗൂഗിൾ ഇന്ത്യ പ്രഖ്യാപിച്ചു.

Google Merchant Center Next നിർമിത ബുദ്ധിയുടെ സഹായത്തോടെ ഒരു വ്യാപാരിയുടെ പ്രോഡക്റ്റ് ഫീഡ് അവരുടെ വെബ്‌സൈറ്റിൽ നിന്ന് കണ്ടെത്തിയ വിവരങ്ങൾ ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി പ്രചരിപ്പിക്കും.

100-ലധികം സർക്കാർ പദ്ധതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇന്ത്യയിലെ കോടിക്കണക്കിന് ഉപയോക്താക്കളെ തത്സമയം അറിയിക്കാനുള്ള സംവിധാനങ്ങളും Google India തയ്യാറാക്കുകയാണ്.

കഴിഞ്ഞ 12 മാസത്തിനിടെ 167 ലക്ഷം കോടി രൂപ യുപിഐ വഴി പ്രോസസ്സ് ചെയ്തതായി ഗൂഗിൾ പേ വൈസ് പ്രസിഡന്റ് അംബരീഷ് കെൻഗെ അറിയിച്ചു.

GPay-യിൽ നടന്ന 12,000 കോടി രൂപയുടെ തട്ടിപ്പുകൾ ഗൂഗിൾ പേ കണ്ടെത്തി തടയുകയും ഉപഭോക്താവിനെ കൊള്ളയടിക്കുന്ന 3,500 വായ്പാ ആപ്പുകൾ ബ്ലോക്ക് ചെയാൻ നടപടി സ്വീകരിക്കുകയും ചെയ്തു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version