വന്ദേഭാരതിന്റെ വരവോടെ പല റൂട്ടുകളിലും നിരക്ക് കുറയുന്നതായി ഇന്ത്യൻ റെയിൽവേ. വിമാന ടിക്കറ്റ് നിരക്കിനെ അടക്കം വന്ദേഭാരത് സ്വാധീനിച്ചിട്ടുണ്ട്.

ഇന്ത്യൻ റെയിൽവേ നടത്തിയ ഒരു പഠനത്തിൽ രാജ്യത്തെ യുവാക്കളിൽ വലിയൊരു വിഭാഗം വന്ദേ ഭാരതിനെ ആശ്രയിക്കുന്നതായി കണ്ടെത്തിയിരുന്നു.

യാത്രയ്ക്ക് വന്ദേഭാരത് തിരഞ്ഞെടുക്കുന്നതിൽ 56% പേരും ജോലിക്കാരായ യുവാക്കളാണ്. വന്ദേ ഭാരതിന്റെ വരവോടെ പല ട്രെയിനുകളും നിരക്ക് കുറച്ചിട്ടുണ്ട്. വന്ദേഭാരതിൽ യാത്ര ചെയ്യുന്നതിൽ 27.5% പേരും 25-34 പ്രായപരിധിയുള്ളവരാണ്. യാത്ര ചെയ്യുന്നവരിൽ 28.6% പേർ 35-49 വയസ്സിൽ പ്രായമുള്ളവരാണ്.

വിമാന ടിക്കറ്റ് നിരക്കും കുറഞ്ഞു

വന്ദേഭാരതിന്റെ വരവ് വിമാന ടിക്കറ്റ് നിരക്കിനെയും സ്വാധീനിച്ചിട്ടുണ്ട്. പല റൂട്ടുകളിലും വിമാന ടിക്കറ്റ് നിരക്ക് കുറയാനുള്ള കാരണം വന്ദേഭാരത് ആണെന്നാണ് വിലയിരുത്തൽ.

തിരുവനന്തപുരം-കാസർഗോഡ്, ചെന്നൈ-ബെംഗളൂരു, മുംബൈ-പൂനെ, ജംനഗർ- അഹമ്മദാബാദ്, ഡൽഹി-ജയ്പൂർ തുടങ്ങിയ റൂട്ടുകളിൽ വന്ദേഭാരതിന്റെ വരവോടെ വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടുണ്ട്. 2023 ഏപ്രിലിൽ 20-30% നിരക്ക് കുറഞ്ഞിട്ടുണ്ട്. യാത്രയ്ക്ക് വിമാനം ആശ്രയിച്ചിരുന്ന 10-20% ആളുകൾ വന്ദേഭാരതിലേക്ക് മാറിയിട്ടുണ്ട്.

ഈ വർഷം ജൂലായിൽ വന്ദേഭാരത് ടിക്കറ്റ് നിരക്ക് കുറച്ചിരുന്നു. എസി ചെയർ കാർ, എക്‌സിക്യൂട്ടീവ് ക്ലാസുകൾക്ക് 25% വരെയാണ് ടിക്കറ്റ് നിരക്ക് കുറഞ്ഞത്. കൂടുതൽ യാത്രക്കാരെ വന്ദേഭാരതിലേക്ക് ആകർഷിക്കാൻ ഇത് സഹായിച്ചിട്ടുണ്ട്.

A recent data study conducted by the Indian Railways has revealed a significant shift in the demographics of passengers choosing Vande Bharat trains. Notably, around 56% of the passengers on these trains are young adults and individuals from the working class. This surge in popularity among the youth marks a remarkable trend in rail travel.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version