അസാപ് സ്കിൽ പാർക്കിൽ ‘എൻറോൾഡ് ഏജന്റ്’ എന്ന കോഴ്‌സ് പൂർത്തിയാക്കിയവരിൽ മികവുള്ളവർക്ക് ജോലി അവസരം തുറന്ന് അമേരിക്കൻ കമ്പനിയായ GR8 Affinity. കഴിഞ്ഞ സാമ്പത്തികവർഷം മുപ്പതിനായിരത്തിന് മുകളിൽ ആളുകളാണ് അമേരിക്കയിൽ അക്കൗണ്ടിംഗ് മേഖലയിൽ ജോലി ഉപേക്ഷിച്ചത്. എന്നാൽ നികുതിദായകരുടെ എണ്ണം കൂടുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് കമ്പനി കേരളത്തിൽ പ്രവർത്തനം തുറക്കുന്നത്.

കൊമേഴ്സ് ബിരുദധാരികൾക്ക് മികച്ച തൊഴിൽ സാധ്യത തുറന്നുകൊണ്ടാണ് കൊട്ടാരക്കര കുളക്കടയിൽ അമേരിക്കൻ കമ്പനിയായ GR8 Affinity സർവീസസ് എൽഎൽപി സെന്റർ പ്രവർത്തനം തുടങ്ങിയത്. അമേരിക്കയിലെ നികുതിദായകരുടെ റിട്ടേണുകൾ ഫയൽ ചെയ്യാൻ വേണ്ടിയാണ് ജിആർ 8 കേരളത്തിൽ ശാഖ തുടങ്ങുന്നത്. ഗ്രാമീണമേഖലയിലെ ആദ്യ ഐടി പാർക്കായ കുളക്കട അസാപ്പ് കമ്മ്യൂണിറ്റി പാർക്കിലാണ് കമ്പനി പ്രവർത്തനമാരംഭിച്ചത്.

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരളയും, കേരള സ്റ്റാർട്ട് അപ്പ് മിഷനും, കെ ഫോണും സംയുക്തമായിട്ടാണ് ‘എൻറോൾഡ് ഏജന്റ്’ കോഴ്‌സ്പരിശീലനത്തിന് അവസരമൊരുക്കുന്നത്. അമേരിക്കയിലെ അക്കൗണ്ടിങ്‌ മേഖലയിൽ ആവശ്യമായ എൻറോൾഡ്‌ ഏജന്റുമാരെ പരിശീലിപ്പിക്കുന്നത്‌ അസാപ്പ്‌ ആരംഭിച്ചിരുന്നു.

ഈ കോഴ്‌സ്‌ പൂർത്തിയാക്കുന്നവർക്ക്‌ ജി ആർ 8 ജോലി അവസരം ഒരുക്കും.

നേരത്തെ കേരളത്തിലെ ഉൾഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും യോഗ്യതയുള്ള യുവതീ യുവാക്കളെ എൻറോൾഡ്‌ ഏജന്റുമാരായി പരിശീലിപ്പിക്കുന്ന പദ്ധതി അസാപ്  നടപ്പാക്കിയിരുന്നു.

കുളക്കട അസാപ്‌ സ്‌കിൽ പർക്ക്‌ സെന്ററിൽ ആദ്യം പരിശീലനം ലഭിച്ച മുപ്പതോളം പേരിൽ 25 പേർക്കും പ്ലെയിസ്‌മെന്റ്‌ കിട്ടി. ഇവരിൽ 18 പേരെയാണ്‌ ജി ആർ 8 ശാഖയിലേക്ക്‌ തെരഞ്ഞെടുത്തത്‌.

ഇവർക്ക്‌ വലിയ നഗരങ്ങളിൽ ജോലി ചെയ്യുന്ന അതേ ശമ്പളവും ആനുകൂല്യങ്ങളും കിട്ടും. കേരളത്തിൽ എല്ലായിടങ്ങളിലും ചെയ്യാൻ പറ്റുന്ന വർക്ക്‌ നിയർ ഹോമും, ചെറിയ നഗരങ്ങൾക്ക്‌ അനുയോജ്യമായ തൊഴിലിടങ്ങളും പുതിയ തൊഴിലിന്റെ സാധ്യതകളാണ്‌ തുറക്കുന്നത്‌.

കൊമേഴ്‌സിൽ ബിരുദവും ബിരൂദാനന്തര ബിരുദമുള്ളവർക്ക്‌ കൂടുതൽ പരിശീലനം നൽകികൊണ്ട്‌ മികച്ച തൊഴിൽ അവസരം ഒരുക്കാനാകും. വിവിധ ഓൺലൈൻ സേവന മേഖലകളിലൂടെ മികച്ച തൊഴിലവസരങ്ങൾ ഒരുക്കാനുമുള്ള പദ്ധതിക്ക്‌ പുതിയ സംരംഭം മാതൃകയാകും.

തുടക്കത്തിൽ പ്രതിവർഷം അഞ്ചരലക്ഷം രൂപ ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും നൽകിയാകും നിയമനമെന്നു ജി ആർ 8 സൂചിപ്പിക്കുന്നു. തുടക്കത്തിൽ ടാക്സ് റിട്ടേൺ മാത്രമാണെന്നും പിന്നീട് ഓഡിറ്റ്, അക്കൗണ്ടിംഗ് എന്നിവയിലും പരിശീലനവും തൊഴിലും ലഭ്യമാക്കുമെന്നും കമ്പനി പ്രതിനിധികൾ വ്യക്തമാക്കി.

‘വർക്ക് നിയർ ഹോം’ എന്ന സർക്കാർ പദ്ധതിപ്രകാരമാണ് കുളക്കടയിൽ അസാപ് സ്കിൽ പാർക്കിൽ സ്റ്റാർട്ട് അപ് മിഷനുമായി ചേർന്ന് മിനി ഐടിപാർക്ക് ആരംഭിച്ചത്. 42 സീറ്റുകളാണ് സ്കിൽ പാർക്കിൽ കോഴ്സിനായി ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിൽ കൊട്ടാരക്കരയിൽ കൂടുതൽ ഐടി പാർക്കുകൾക്കുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്

ജിആർ 8 അഫിനിറ്റി സർവീസസ്‌ എൽഎൽപിയുടെ  ചീഫ്‌ എക്‌സിക്യുട്ടിവ്‌ ഓഫീസർ ഫ്രാങ്ക്‌ പാട്രി, ഡയറക്ടർ എൻ അനീഷ്‌ എന്നിവരുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ നേരത്തെ ചർച്ച നടത്തി. അസാപ്പ്‌ സിഎംഡി ഡോ. ഉഷ ടൈറ്റസ്‌, കേരള സ്‌റ്റാർട്ടപ്പ്‌ മിഷൻ സിഇഒ അനൂപ്‌ അംബിക തുടങ്ങിയവരും പങ്കെടുത്തു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version