ഇനി ഡിസ്നി സംപ്രേക്ഷണ അവകാശവും മുകേഷ് അംബാനിക്ക് സ്വന്തം. വാൾട്ട് ഡിസ്നി കമ്പനിയുടെ ഇന്ത്യയിലെ വിനോദ സ്ട്രീമിംഗ് പ്രവർത്തനങ്ങളുടെ അവകാശം സ്വന്തമാക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് കോടിക്കണക്കിന് ഡോളറിന്റെ ഇടപാടിന് അന്തിമരൂപം നൽകുകയാണ്. ഇതോടെ ഡിസ്നിയുടെ വിനോദ ബിസിനസ്സിൽ സുപ്രധാനമായ സ്ഥാനം ഉറപ്പിക്കാൻ ഒരുങ്ങുകയാണ് മുകേഷ് അംബാനി. തിങ്കളാഴ്ച  ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തതാണിത്.

ഇടപാടിന് ശേഷം, 10 ബില്യൺ ഡോളർ മൂല്യമുള്ള ഡിസ്നി സ്റ്റാർ ബിസിനസിൽ റിലയൻസ് ഒരു നിയന്ത്രിത അളവ് ഓഹരി കൈവശം വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.  

ഇന്ത്യയിലെ ഡിസ്‌നി ബിസിനസ്സിന് ഏകദേശം 10 ബില്യൺ ഡോളർ മൂല്യം റിലയൻസ് മതിപ്പു നൽകുന്നു.  ഈ വിനോദ മേഖലയിലെ വമ്പൻ ഏറ്റെടുക്കൽ അടുത്ത മാസം കമ്പനികൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കരാർ പ്രകാരം റിലയൻസിന്റെ ഏതാനും മീഡിയ യൂണിറ്റുകൾ ഡിസ്നി സ്റ്റാറുമായി ലയിപ്പിക്കാനുള്ള സാധ്യതയും ഉണ്ടെന്ന് സൂചനയുണ്ട്.  

ഇടപാടിനെക്കുറിച്ചോ മൂല്യനിർണയത്തെക്കുറിച്ചോ ഇതുവരെ സമവായം ഉണ്ടായിട്ടില്ല. ക്യാഷ് ആൻഡ് സ്റ്റോക്ക് സ്വാപ്പ് ഇടപാട് പൂർത്തിയായതിന് ശേഷം റിലയൻസ് കമ്പനിയിലെ ന്യൂനപക്ഷ ഓഹരി ഡിസ്നി കൈവശം വയ്ക്കാൻ സാധ്യതയുണ്ട്.  

2022-ൽ ഇന്ത്യൻ പ്രീമിയർ ലീഗ് 2.7 ബില്യൺ ഡോളറിന് സ്ട്രീം ചെയ്യാനുള്ള കരാർ അംബാനി സ്വന്തമാക്കി. ഡിസ്നി ഇന്ത്യയിലെ ഓഹരികൾ ഏറ്റെടുക്കുന്നത് ഇന്ത്യയുടെ വിനോദ വ്യവസായത്തിൽ അംബാനിയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിലേക്ക് വെളിച്ചം വീശുന്നു. ഐ‌പി‌എൽ കരാർ നേടിയ ശേഷം റിലയൻസിന്റെ ജിയോ സിനിമാ പ്ലാറ്റ്‌ഫോം ഈ വർഷം വളരെ ജനപ്രിയമായ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ് സൗജന്യമായി സംപ്രേക്ഷണം ചെയ്തു കൈയടി നേടിയിരുന്നു.

ഈ വർഷമാദ്യം, വാർണർ ബ്രോസ് ഡിസ്കവറി ഇൻ‌കോർപ്പറേറ്റിന്റെ HBO ഷോകൾ ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യുന്നതിനായി റിലയൻസ് മറ്റൊരു മൾട്ടി-ഇയർ കരാറും സ്വന്തമാക്കി,  



ഡിസ്നി ഇന്ത്യയിൽ ക്രിക്കറ്റ്റ് ലൈവ് സ്ട്രീമിങ്ങിൽ  കാര്യമായ നേട്ടം ഇത്തവണയും നേടിയിരുന്നു.  ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ  അടുത്തിടെ നടന്ന പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരം പ്രദർശിപ്പിച്ച ഡിസ്‌നി 43 ദശലക്ഷം കാഴ്ചക്കാരെ നേടി, ഇത് ഈ മാസം നടന്ന ഇന്ത്യ-പാകിസ്ഥാൻ   മത്സരത്തിന്റെ 35 ദശലക്ഷം കാഴ്ചക്കാരേക്കാൾ കൂടുതലാണ്.

Mukesh Ambani’s Reliance Industries is reportedly planning to finalise a multi-billion dollar deal with Walt Disney Co. to buy its India operations.According to a Bloomberg report, post-deal Reliance is expected to hold a controlling stake in the Disney Star business, which has an estimated valuation of $10 billion. The American entertainment giant will hold a minority stake in the business.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version