വ്യാജ പരസ്യം നൽകി തെറ്റിദ്ധരിപ്പിച്ചതിന് എഡ്‌ടെക്ക് ഭീമന്മാരായ ബൈജൂസ് ഐഎഎസ് (Byju’s IAS), അൺഅക്കാഡമി (Unacademy), വാജിറാവു ആൻഡ് റെഡ്ഡി ഇൻസ്റ്റിറ്റ്യൂട്ട് (Vajirao & Reddy Institue) അടക്കം 20 ഓൺലൈൻ സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ. 20 കോച്ചിംഗ് സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ നോട്ടീസ് നൽകിയിട്ടുണ്ട്.

ഒരുമാസം മുമ്പ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ചതിന് ഇഖ്ര ഐഎഎസ് ഇൻസ്റ്റിറ്റ്യൂട്ട് (IQRA IAS Institute), റാവൂസ് ഐഎസ് സ്റ്റഡി സർക്കിൾ (Rau’s IAS Study Circle) എന്നീ സ്ഥാപനങ്ങൾക്ക് കേന്ദ്ര കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) ഒരു ലക്ഷം രൂപ പിഴ വിധിച്ചിരുന്നു.

പാഠം പഠിപ്പിക്കാൻ സർക്കാർ

സിവിൽ സർവീസ് ലക്ഷ്യംവെക്കുന്നവരെ ആകർഷിക്കാൻ നൽകുന്ന വാഗ്ദാനങ്ങളുടെ പൂർണ വിവരം നിർബന്ധമായും വെളിപ്പെടുത്താൻ കേന്ദ്ര സർക്കാർ നിഷ്‌കർഷിക്കും എന്നാണ് റിപ്പോർട്ട്. കൂടാതെ താരങ്ങൾ ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നതിന് മുമ്പ് സത്യാവസ്ഥ പരിശോധിക്കണമെന്നും നിർദേശമുണ്ട്. ഇത്തരം പരസ്യങ്ങളുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിയമങ്ങളെ കുറിച്ചുള്ള അറിയിപ്പ് ഈ ആഴ്ച തന്നെ കോച്ചിംഗ് കേന്ദ്രങ്ങൾക്ക് നൽകും.

യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയവരെ ഉൾപ്പടുത്തി തെറ്റായ പരസ്യം നൽകിയതിനാണ് ആഗസ്റ്റിൽ ഇഖ്ര ഐഎഎസ് ഇൻസ്റ്റിറ്റ്യൂട്ടിന് 1 ലക്ഷം രൂപ  CCPA പിഴ വിധിച്ചത്. വെബ്‌സൈറ്റിൽ നിന്ന് വ്യാജ വിവരങ്ങൾ ഉടനെ നീക്കം ചെയ്യാൻ നിർദേശവും നൽകി. 2015, 2017 വർഷങ്ങളിലെ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയവർ ഇഖ്രയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവരാണ് എന്ന തരത്തിലാണ് പരസ്യം നൽകിയത്. 2018ലാണ് ഇഖ്ര തുടങ്ങുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട  CCPA ഉടനെ, സ്ഥാപനത്തിനെതിരെ നോട്ടീസ് നൽകുകയായിരുന്നു. തങ്ങളുടെ സ്ഥാപനത്തിൽ പരിശീലനം നേടിയവർ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയെന്നാണ് റാവൂസ് ഐഎഎസ് വ്യാജ പരസ്യം നൽകിയത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version