കാശ്മീർ റെയിൽ ലിങ്ക് പദ്ധതി പ്രകാരം വെല്ലുവിളി നിറഞ്ഞ ഹിമാലയൻ ഭൂപ്രദേശത്തേക്ക് ട്രെയിൻ ഓടിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ഇതിനായി റെയിൽവേ എഞ്ചിനീറിങ് വിഭാഗം പുതിയ തുരങ്കനിർമ്മാണ രീതി വികസിപ്പിച്ചെടുത്തു.
ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള പാതയിൽ ടണൽ അടക്കം നിർമാണം പുരോഗമിക്കുകയാണ്.
കശ്മീർ റെയിൽ ലിങ്ക് പദ്ധതിയുടെ 111 കിലോമീറ്റർ നീളമുള്ള കത്ര-ബനിഹാൽ ഭാഗത്തിന്റെ നിർണ്ണായക ഘടകമായ ടണൽ-1 ലെ നിർമ്മാണ തടസ്സങ്ങൾ മറികടക്കാൻ ഇന്ത്യൻ റെയിൽവേ എഞ്ചിനീയർമാർ ഒരു നൂതന തുരങ്ക രീതി ആവിഷ്കരിച്ചു.
ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പ്രോജക്റ്റിന്റെ കത്ര-റിയാസി ഭാഗത്തിൽ ത്രികുട കുന്നുകളുടെ അടിത്തട്ടിൽ നിർമിക്കുന്ന 3.2 കിലോമീറ്റർ നീളമുള്ള ഈ ഒറ്റ ട്യൂബ് തുരങ്കം മുഴുവൻ പദ്ധതിയുടെയും ഏറ്റവും ശക്തമായ വിഭാഗങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
ഈ നിർണായക തുരങ്കത്തിന്റെ പണി 2017-ൽ തുടങ്ങി. മൂന്ന് വർഷത്തിലേറെ വൈകിയെങ്കിലും, അടുത്ത വർഷത്തിന്റെ തുടക്കത്തോടെ ഇത് പൂർത്തിയാകുമെന്ന് എഞ്ചിനീയർമാർ പ്രതീക്ഷിക്കുന്നു.
പദ്ധതി പൂർത്തിയായാൽ ശ്രീനഗറിൽ നിന്നും ബാരമുള്ളയിലേക്ക് ഇന്ത്യൻ റെയിൽവേ സർവീസ് നടത്തും. നിലവിൽ ശ്രീനഗർ ജമ്മു ദേശിയ പാതയിൽ ഭീകരരുടെ ആക്രമണങ്ങളെ പ്രതിരോധിച്ചു സൈനിക നീക്കം കരമാർഗമാണ് നടത്തുന്നത്. കനത്ത സുരക്ഷയാണ് ഈ ദേശിയ പാതയിൽ സൈന്യം ഒരുക്കിയിരിക്കുന്നത്. പുതിയ റെയിൽ റൂട്ട് വന്നാൽ പിന്നെ ട്രെയിൻ മാർഗം വേഗത്തിൽ സൈനിക നീക്കം രാജ്യത്തിന്റെ അതിർത്തികളിലേക്കു സാധ്യമാകും.
കശ്മീരിന്റെ വിവിധ ജില്ലകളിലേക്കുള്ള വാണിജ്യ ചരക്കു നീക്കവും, അവശ്യ സാധനങ്ങൾ എത്തിക്കുന്നതും ഇനി എളുപ്പത്തിൽ ട്രെയിൻ മാർഗം സാധ്യമാകും.
97 കി.മീ ദൈർഖ്യമുള്ള 27 പ്രധാന തുരങ്കങ്ങളും, എട്ട് എസ്‌കേപ്പ് ടണലുകളും ഉള്ള മൊത്തം 111 കി.മീ. നീളമുള്ള കത്ര-ബനിഹാൽ വിഭാഗത്തിൽ 26 വലിയ പാലങ്ങളും 11 ചെറിയ പാലങ്ങളും ഉൾപ്പെടെ 37 പാലങ്ങൾ ഉൾപ്പെടുന്നു.
പുതിയ ട്യൂബ് തുരങ്കത്തിൽ സ്ട്രെസ് റിലീസ് ഹോളുകളും വിംഗ് ഡ്രെയിനേജ് ഹോളുകളും ഉൾപ്പെടെയുള്ള അധിക സവിശേഷതകളും ഭൂമിശാസ്ത്രപരമായ സമ്മർദ്ദം ലഘൂകരിക്കാൻ രൂപകൽപ്പന ചെയ്തിട്ടുണ്ട്.
ഹിമാലയൻ മേഖലയിൽ ജമ്മു കശ്മീരിൽ തുരങ്കങ്ങൾ നിർമ്മിക്കാൻ ഹിമാലയൻ ടണലിംഗ് രീതിയായി (I)-TM സാങ്കേതിക വിദ്യ നൂതനമായി വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ പറഞ്ഞിരുന്നു.
Image source – Freepik