ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര മാറ്റിയെഴുതിയത് ഐപിഎൽ ആണ്. ഇന്ത്യൻ ക്രിക്കറ്റിലേക്ക് പ്രീമിയർ ലീഗിനെ സന്നിവേശിപ്പിച്ചത് ലളിത് മോദിയും. എന്നാൽ അധികം വൈകാതെയാണ് ലളിത് മോദിയുടെയും തലവര മാറുന്നത്. ബിസിസിഐ വിഷയം ചൂടുപിടിച്ചപ്പോൾ ഇന്ത്യ വിട്ട് ലണ്ടനിലേക്കുള്ള മാറ്റം. ലണ്ടനിൽ ലളിത് ഒറ്റയ്ക്കല്ല മക്കളായ ആലിയയും രുചിറും കൂടെയുണ്ട്. ലളിതനെ പോലെ ബിസിനസ് ആണ് ഇരുവരുടെയും ഇഷ്ട മേഖല. ലളിതിന്റെ മൂത്ത മകൾ ആലിയ, ലണ്ടനിൽ ബിസിനസിൽ വേരുറപ്പിക്കുകയാണ്. അനിയൻ രുചിറിനെ കുടുംബ ബിസിനസിൽ അച്ഛൻ പിൻഗാമിയാക്കുമ്പോൾ സ്വന്തം സാമ്രാജ്യം പണിയുകയാണോ ആലിയ?


പണ്ടേ ഇഷ്ടം ഇന്റീരിയർ ഡിസൈൻ

1991ലാണ് ലളിത് മോദി നൈജീരിയയിൽ ബിസിനസ് നടത്തുന്ന സിന്ധി-ഹിന്ദു കുടുംബത്തിലെ മിണാൽ സഗ്രാനിയെ വിവാഹം കഴിക്കുന്നത്. അർബുദം ബാധിച്ച് 2018ൽ മിണാൽ മരിച്ചു. മിണാലിന്റെയും ലളിതിന്റെയും മൂത്ത മകളായി അലിയ ജനിക്കുന്നത് 1993ലാണ്. മകൻ രുചിർ 1994ലും.

ബോസ്റ്റണിലെ ബ്രാൻഡിസ് യൂണിവേഴ്‌സിറ്റിയിൽ (Brandeis University) നിന്നാണ് അലിയ ആർട്ട് ഹിസ്റ്ററിയിൽ ബിരുദമെടുക്കുന്നത്. ഇന്റീരിയൽ ഡിസൈനിംഗ് പണ്ടേ ഉള്ള താത്പര്യമാണ് ലണ്ടൻ ഇൻച്ച്ബാൾഡ് സ്‌കൂൾ ഓഫ് ഡിസൈനിൽ (Inchbald School of Design) നിന്ന് ആർക്കിടെക്ചറൽ ഇന്റീരിയർ ഡിസൈനിംഗിങ്ങിൽ ബിരുദാനന്തര ബിരുദം എടുക്കാൻ പ്രേരിപ്പിച്ചത്.

പഠനം കഴിഞ്ഞ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്ത പരിചയവുമായാണ് അലിയ ലണ്ടനിൽ സ്വന്തം സ്ഥാപനം തുടങ്ങുന്നത്. ലണ്ടനിലെ ഡാര ഹൗങ്‌സ് (Dara Huang’s), ഹോങ് കോങ്ങിലെ ഡിസൈൻ ഹോസ് ലിബർട്ടി (Design Haus Liberty) എന്നീ സ്ഥാപനങ്ങളിലായി രണ്ട് വർഷം ആർക്കിടെക്ചർ ഡിസൈനിംഗ് മേഖലയിൽ അലിയ പ്രവർത്തിച്ചു. ഇതിനു ശേഷമായിരുന്നു സ്വന്തം സ്ഥാപനമായ എഎംആർഎം ഇന്റർനാഷണൻ കൺസൾട്ടന്റ് ലിമിറ്റഡ് (AMRM International Consultants Ltd) തുടങ്ങുന്നത്. ഇന്റീരിയർ ഡിസൈനിംഗ് സേവനവും കൺസൾട്ടൻസിയുമാണ് സ്ഥാപനം നൽകുന്നത്.

2022ൽ സുഹൃത്ത് ബ്രറ്റ് കാൾസണുമായുള്ള അലിയയുടെ വിവാഹം വലിയ വാർത്തയായിരുന്നു. ലളിത് മോദിയാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

ആലിയ വിദേശത്താണ് ബിസിനസ് വളർത്തുന്നതെങ്കിൽ അനിയൻ രുചിർ ഇന്ത്യയിലാണ് സ്ഥാനമുറപ്പിക്കാൻ ആഗ്രഹിക്കുന്നത്. രാജ്യത്തെ മുൻനിര എൻട്രപ്രണർമാരിൽ ഒരാളാണ് രുചിർ. ഗോഡ് ഫ്രേ ഫിലിപ്‌സ് ഇന്ത്യ ലിമിറ്റഡ് (Godfrey Phillips India Ltd), മോദി എൻട്രപ്രൈസ് (Modi Enterprises), കെകെ മോദി ഗ്രൂപ്പ്, മോദികെയർ (Modicare) എന്നിവയുടെ ഡയറക്ടർ ആണ് രുചിർ. മോദി വെഞ്ച്വറിന്റെ ഫൗണ്ടറും സിഇഒയും കൂടിയാണ് രുചിർ.

In a remarkable departure from her family’s cricketing legacy, Aliya Modi, the daughter of Lalit Modi, has chosen to blaze her own trail as a businesswoman in London. Unlike the well-trodden path of cricket, Aliya has ventured into the world of interior design, a domain that has captured her heart and imagination. It’s a passion she shares with her mother, Lalit Modi, but Aliya’s business acumen and entrepreneurial spirit have set her apart as a budding business woman in her own right.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version