തിയറ്ററിൽ സിനിമ ഇറങ്ങിയ ഉടനെ സാമൂഹിക മാധ്യമങ്ങളിൽ അവയെ കുറിച്ച് മോശം നിരൂപണം (റിവ്യൂ ബോംബിങ്) നൽകുന്നതിന് കേരളത്തിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഫെയ്‌സ്ബുക്കിനെയും യൂട്യൂബിനെയും പ്രതികളാക്കി സിനിമാ ബോംബിങ്ങിനെതിരേ കേരളത്തിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തത് കൊച്ചി സിറ്റി പൊലീസാണ്. റാഹേൽ മകൻ കോര സിനിമയുടെ സംവിധായകൻ ഉബൈനിയാണ് ഒമ്പതു പേർക്കെതിരേ പരാതി നൽകിയത്. പിന്നാലെ കൂടുതൽ സംവിധായകർ പരാതിയുമായി രംഗത്ത് എത്തി. ആരോമലിന്റെ ആദ്യത്തെ പ്രണയം എന്ന സിനിമയുടെ സംവിധായകൻ മുബീൻ റാഫും പരാതി നൽകിയിട്ടുണ്ട്. റിവ്യൂ ബോംബിങ്ങിൽ സംസ്ഥാനത്ത് ഒമ്പത് പേർക്കെതിരെയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇനിയും പരാതികൾ വരാനാണ് സാധ്യത.

കേസ് രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് റിവ്യൂ ബോംബിങ്. അജ്ഞാത കേന്ദ്രങ്ങളിൽ നിന്നുള്ള നിരൂപണം തടയേണ്ടതാണെന്നും എന്ത് ചെയ്യാനാകുമെന്ന് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഐടി നിയമപ്രകാരം എന്ത് നടപടി സ്വീകരിക്കാൻ പറ്റുമെന്ന് അറിയിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് നിർദേശിക്കുകയും ചെയ്തു. റിലീസ് ചെയ്യുന്ന സിനിമകളെ കുറിച്ചാണ് സാമൂഹിക മാധ്യമങ്ങളിൽ വ്ലോഗർമാർ റിവ്യൂ ബോംബിങ് നടത്തുന്നതെന്ന് കോടതി നിയോഗിച്ച അമിക്കസ് ക്യൂറി പറഞ്ഞു.

കോവിഡിൽ തുടങ്ങിയ റിവ്യൂ വ്‌ളോഗുകൾ
ഒരു കാലത്ത് സിനിമ ഇറങ്ങിയാൽ അതിനെ കുറിച്ചുള്ള നിരൂപണം വരുന്നത് ആഴ്ചകളോളം കാത്തിരുന്നിട്ടായിരിക്കും. അതും സിനിമയെ കുറിച്ച് അറിവുള്ളവർ ചെയ്യുന്ന ആധികാരികമായ നിരൂപണങ്ങൾ. സിനിമ കണ്ടയുടൻ നല്ലതാണോ ചീത്തയാണോ എന്ന തരത്തിൽ നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ നിരൂപണമാകുന്നില്ല, വിമർശനങ്ങളാണ്. നിരൂപണം എന്ന തരത്തിൽ സിനിമയെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ വരുന്ന പലതും ഇത്തരം അഭിപ്രായ പ്രകടനങ്ങളാണ്.

കോവിഡ് ലോക്ഡൗൺ കാലത്താണ് സാമൂഹിക മാധ്യമങ്ങളിൽ സിനിമാ നിരൂപണ വ്ലോഗുകളും മറ്റും മുളച്ച് പൊന്തിയത്. വീട്ടിലിരുന്ന കാണുന്ന സിനിമകളെയും സീരിസുകളെയും കുറിച്ചുള്ള അഭിപ്രായവും വിമർശനവും യൂട്യൂബിലും ഫെയ്‌സ്ബുക്കിലും വ്ലോഗർമാർ പോസ്റ്റു ചെയ്ത് തുടങ്ങി. ഒടിടി പ്ലാറ്റ് ഫോമുകളിൽ വരുന്ന സിനിമകളും സീരിസുകളുമായിരുന്നു തുടക്കത്തിൽ റിവ്യൂ ചെയ്തിരുന്നത്. ഇതിൽ നിന്ന് മോശമല്ലാത്ത കാഴ്ചക്കാരും വരുമാനവും ലഭിച്ചു തുടങ്ങിയതോടെ പല  വ്ലോഗുകളുടെയും ശൈലി തന്നെ മാറി. സിനിമ, സീരിസ് എന്നിവ റിലീസ് ചെയ്തതിന് പിന്നാലെ നിരവധി അക്കൗണ്ടുകളിൽ വിമർശനങ്ങളും കമന്റുകളും പോസ്റ്റ് ചെയ്ത് അവയെ മോശമായി ചിത്രീകരിക്കുന്നതിനാണ് സിനിമാ റിവ്യൂ ബോംബിങ് എന്നു പറയുന്നത്.

ലോക്ഡൗൺ മാറി, സിനിമകൾ തിയറ്ററിൽ റിലീസ് ചെയ്തത് തുടങ്ങിയതോടെ റിവ്യൂ ബോംബിങ്ങിന്റെ യഥാർഥ രൂപം വ്യക്തമായി തുടങ്ങി. സിനിമ തുടങ്ങി മിനിറ്റുകൾക്കുള്ളിൽ മോശം വിമർശനം നടത്തിയ യൂട്യൂബർ സന്തോഷ് വർക്കിയുടെ വിഷയം ആരും മറന്നിട്ടുണ്ടാകില്ല. ഇത്തരം റിവ്യൂകൾ കാരണം പലപ്പോഴും തിയറ്ററിലെത്തുന്ന സിനിമകളുടെ ആയുസ് ദിവസങ്ങൾ മാത്രമായിരിക്കും. ഇത് നിർമാതാക്കൾക്കും മറ്റുമുണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല.  

അവിടെ പൊട്ടിയാലും, ഇവിടെ കാശ്

തന്റെ സിനിമ ഇറങ്ങി ഒരു മണിക്കൂറിനുള്ളിലാണ് മോശം റിവ്യൂ വന്നതെന്നും വ്ലോഗർമാർക്ക് അതിൽ നിന്ന് വരുമാനം ലഭിക്കുന്നുണ്ടെന്നും പരാതി നൽകികൊണ്ട് സംവിധായകൻ ഉബൈനി പറഞ്ഞിരുന്നു. റിവ്യൂ ബോംബിങ് മലയാള സിനിമാ വ്യവസായത്തെ തകർക്കുമെന്നാണ് ഉബൈനി പറഞ്ഞത്. എന്നാൽ റിവ്യൂ ബോംബിങ് മലയാള സിനിമയെ മാത്രമാണോ തകർക്കുന്നത്. ബോളിവുഡും ഹോളിവുഡമടങ്ങുന്ന ലോക സിനിമാ വ്യവസായം മുഴുവൻ പേടിക്കുന്ന ഒന്നാണ് റിവ്യൂ ബോംബിങ്. സിനിമകൾ തകർന്നാലും വ്ലോഗർമാർക്ക് ഇതിൽ നിന്ന് നല്ലൊരു തുക വരുമാനം ലഭിക്കും.

മൗത്ത് പബ്ലിസിറ്റിയാണ് ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പരസ്യം. മലയാളത്തിലെ ഗോഡ്ഫാദർ അടക്കമുള്ള നിരവധി സിനിമകൾ അതിന് ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്. എന്നാൽ ഒരു സിനിമയെ തകർക്കാനും ഇതേ മൗത്ത് പബ്ലിസിറ്റിക്ക് സാധിക്കും. ഫെയ്‌സ്ബുക്കും ഇൻസ്റ്റാഗ്രാമും യൂട്യൂബും മറ്റുമുള്ള ഈ കാലത്ത് സിനിമ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ അവയെ തകർക്കാനും ഹിറ്റാക്കാനും സാധിക്കും.

കേരളത്തിൽ ഒരുമാസം ഇറങ്ങുന്ന സിനിമകളിൽ പകുതിയും റിവ്യൂ ബോംബിങ്ങിന് വിധേയമാവുകയാണന്ന് നിർമ്മാതാക്കളുടെ സംഘടനകൾ തന്നെ പറയുന്നു. മലയാള സിനിയ്ക്ക് കോടികളാണ് ഇതിലൂടെ നഷ്ടമാകുന്നത്. 5-6 കോടി മുതൽമുടക്കി ഇറക്കുന്ന സിനിമകൾ റിവ്യൂ ബോംബിങ്ങിന്റെ ഇരയായി കഴിഞ്ഞാൽ നിർമാതാവിന് തിരിച്ച് ലഭിക്കുന്ന വരുമാനം 1 കോടിയോളം മാത്രമായിരിക്കും. ഇത്തരം സിനിമകളെ ഒടിടിയും സാറ്റ്‌ലൈറ്റും തിരിഞ്ഞു നോക്കില്ല.

മലയാളത്തിൽ ഇപ്പോൾ വർഷത്തിൽ 100ൽ കുറയാതെ സിനിമകൾ തിയേറ്ററിലെത്തുന്നുണ്ട്. ഇവയിൽ പകുതി റിവ്യൂ ബോംബിങ്ങിൽ തിയേറ്റർ വിട്ടാൽ 200-250 കോടിയെങ്കിലും മലയാള സിനിമയ്ക്ക് കൊല്ലത്തിൽ നഷ്ടക്കണക്ക് എഴുതേണ്ടി വരും.

സിനിമാ റിവ്യൂ ബോംബിങ്ങിൽ, തറപറ്റിയത് മലയാളം സിനിമകൾ മാത്രമല്ല, ലോർഡ് ഓഫ് റിങ് യൂണിവേഴ്‌സിലെ ദ് റിങ്‌സ് ഓഫ് പവർ, ദ് സൂയിസൈഡ് സ്‌ക്വാഡ്, എറ്റേർണൽസ്, ബ്ലാക്ക് പാന്തർ, ക്യാപ്റ്റൻ മാർവൽ തുടങ്ങിയ നിരവധി സിനികൾ ഇതിൽ ഉൾപ്പെടും. 

Kerala has seen its first-ever case registered against social media reviewers who gave a negative review of a movie immediately after its theatrical release. The case was filed by the Kochi City Police against nine individuals, including the director of the movie ‘Rahul Makken Korah,’ for providing harsh reviews (review bombing) on Facebook and YouTube. This legal action marks a significant development in how online film critics and influencers are regulated

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version