വിസ കാത്തിരുന്ന് ഇനി യാത്ര വൈകണ്ട, ഇന്ത്യക്കാർക്ക് സൗജന്യ യാത്രാ വിസ നൽകാൻ ശ്രീലങ്ക. ഏഴ് രാജ്യങ്ങൾക്ക് സൗജന്യ ടൂറിസ്റ്റ് വിസ നൽകുകയാണ് ശ്രീലങ്കൻ സർക്കാർ. ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാൻ, ഇന്തോനേഷ്യ, തായ്‌ലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് സൗജന്യ ടൂറിസ്റ്റ് വിസ ലഭിക്കുക.

ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് യാത്രാ വിസ സൗജന്യമായിരിക്കുമെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി (Ali Sabry) പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആനുകൂല്യം പ്രാരംഭഘട്ടത്തിൽ മാർച്ച് 31 വരെയാണ് ലഭിക്കുക. ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ടൂറിസ്റ്റ് വിസ സൗജന്യമാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ ചർച്ച ചെയ്തിരുന്നു.

പ്രതിസന്ധി മറികടക്കാൻ

തുടർച്ചയായ സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും ശ്രീലങ്കയുടെ എല്ലാ മേഖലയെയും ബാധിച്ചിട്ടുണ്ട്. പ്രധാനമായും വിനോദസഞ്ചാരത്തെയാണ് ശ്രീലങ്കൻ സാമ്പത്തിക മേഖല ആശ്രയിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ സംഭവ വികാസങ്ങൾ താറുമാറാക്കിയ ശ്രീലങ്കയുടെ വിനോദ സഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ഇതു കൊണ്ട് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ വിനോദസഞ്ചാരികൾ രാജ്യത്തേക്ക് വരുമെന്നാണ് ശ്രീലങ്ക കണക്കു കൂട്ടുന്നത്. അധികം വൈകാതെ വിനോദസഞ്ചാരികളുടെ എണ്ണം 5 മില്യണിലേക്ക് എത്തിക്കുകയാണ് ശ്രീലങ്കയുടെ ലക്ഷ്യം.

പദ്ധതി നടപ്പാക്കുന്നത് ശ്രീലങ്കയ്ക്ക് കൂടുതൽ വിനോദ സഞ്ചാരികളെ നേടി കൊടുക്കും. യാത്രക്കാർക്കുമുണ്ട് പദ്ധതി കൊണ്ട് നേട്ടം. യാത്രക്കാർക്ക് വിസയ്ക്ക് വേണ്ടി സമയവും പണവും ചെലവഴിക്കണ്ട.

കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രി സഭാ യോഗത്തിൽ 5 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് സൗജന്യ വിസ നൽകാനായിരുന്നു തീരുമാനം. ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേഷ് ഗുണവർധന (Dinesh Gunawardena), വിനോദസഞ്ചാരവകുപ്പ് മന്ത്രി ഹരിൻ ഫെർണാഡോ (Harin Fernando), പൊതു സുരക്ഷാവകുപ്പ് മന്ത്രി ടിരൻ അല്ലെസ് (Tiran Alles) എന്നിവർ സംയുക്തമായാണ് സൗജന്യാവിസാ പദ്ധതി അവതരിപ്പിച്ചത്. ഇതുകൂടാതെ യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ ഇ-ടിക്കറ്റിംഗ് കൊണ്ടുവരാനും മന്ത്രിസഭ ആലോചിക്കുന്നുണ്ട്.

To stimulate tourism and boost its economy, the Sri Lankan cabinet has granted approval for a free visa program for travellers from seven countries. These countries include India, China, Russia, Malaysia, Japan, Indonesia, and Thailand. The initiative, which commenced as a pilot project, has immediate effect and will be in operation until March 31.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version