സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിലൂടെ ഇന്ത്യയിൽ ആധിപത്യമുറപ്പിക്കാമെന്ന കണക്കുകൂട്ടലിൽ മുന്നോട്ടു പോകുന്ന എലോൺ മസ്കിന് കനത്ത തിരിച്ചടിയുമായി റിലയൻസ് ജിയോ. ഡൽഹിയിൽ നടക്കുന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ മെയ്ക് ഇൻ ഇന്ത്യ വാഗ്ദാനം ജിയോ പ്രദർശനത്തിനെത്തിച്ചു. ഇന്ത്യയിൽ നിർമിച്ച ഇന്ത്യയിലെ ആദ്യ ഉപഗ്രഹ അധിഷ്ഠിത ജിഗാ ഫൈബർ ബ്രോഡ്‌ബാൻഡ് സംവിധാനം ജിയോ സ്പെയ്സ് ഫൈബർ അവതരിപ്പിക്കുകയായിരുന്നു റിലയൻസ് ജിയോ.

ജിയോസ്‌പേസ് ഫൈബർ ഉൾപ്പെടെയുള്ള  ജിയോയുടെ തദ്ദേശീയ സാങ്കേതികവിദ്യയും ഉൽപ്പന്നങ്ങളും ജിയോ പവലിയനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുമ്പിൽ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാൻ ആകാശ് അംബാനി പ്രദർശിപ്പിച്ചു. ഇന്ത്യയുടെ ഉപഗ്രഹ ഇന്റർനെറ്റ് സ്വപ്ന പദ്ധതിയുടെ വിശദശാംശങ്ങൾ പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. കര, കടൽ, ആകാശം, ബഹിരാകാശം എന്നിവയെ  ബന്ധിപ്പിക്കാൻ കെല്പുള്ള  ജിയോ സ്പെയ്സ് ഫൈബർ വിദൂര സ്ഥലങ്ങളിലേക്ക് ഹൈ-സ്പീഡ് കണക്റ്റിവിറ്റി നൽകും.

ഇന്ത്യയിലെ ആദ്യ ഉപഗ്രഹ അധിഷ്ഠിത ജിഗാ ഫൈബർ സേവനം വിജയകരമായി നടപ്പാക്കുന്നതായി ആകാശ് അംബാനി  പ്രഖ്യാപിച്ചു. അത്രയെളുപ്പത്തിൽ എത്തിച്ചേരാനാകാത്ത ഇന്ത്യയിലെ പ്രദേശങ്ങളിലേക്ക് അതിവേഗ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നൽകാനാണ് ഈ സാങ്കേതികവിദ്യ ലക്ഷ്യമിടുന്നത്.

 സെല്ലുലാർ ടവറുകളെ കോർ നെറ്റ്‌വർക്കിലേക്ക് ബന്ധിപ്പിക്കുന്ന മൊബൈൽ ബാക്ക്‌ഹോളിന് ജിയോസ്‌പേസ് ഫൈബർ ഉപഗ്രഹ ശൃംഖല അധിക ശേഷി നൽകും. ഇതോടെ  രാജ്യത്തിന്റെ ഏറ്റവും വിദൂര പ്രദേശങ്ങളിൽ ജിയോ 5ജി സേവനങ്ങളുടെ ലഭ്യതയും വിപുലീകരണവും കൂടുതൽ മെച്ചപ്പെടുത്തും.

ജിയോ സ്പെയ്സ് ഫൈബറിന്റെ വ്യാപ്തി അളക്കുന്നതിനായി ഇന്ത്യയിലെ ഗുജറാത്തിലെ ഗിർ, ഛത്തീസ്ഗഡിലെ കോർബ, ഒഡീഷയിലെ നബരംഗ്പൂർ, ഒഎൻജിസി-ജോർഹത്ത് അസം എന്നീ നാല് വിദൂര സ്ഥലങ്ങൾ ഇതിനകം തന്നെ ജിയോ സ്പെയ്സ് ഫൈബറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

The India Mobile Congress 2023 witnessed groundbreaking announcements and initiatives in the telecom industry, bringing India closer to becoming a global technology leader. This article explores key developments, including Reliance Jio’s satellite communications service, the impending satellite broadband services by Eutelsat-OneWeb, and the 5G race among telecom giants.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version