രാജ്യത്ത് സവാള വില ഇരട്ടിയായി. ഇതിന്റെ ചുവടു പിടിച്ചു മറ്റു അവശ്യസാധനങ്ങളുടെ വിലയും രാജ്യത്തു വർധിച്ചു തുടങ്ങിയതോടെ റിസർവ് ബാങ്ക് ആശങ്കയിലാണ്. ഭക്ഷ്യ സാധനങ്ങളുടെ വില വീണ്ടും കുതിച്ചുയരുന്നതും ക്രൂഡോയിൽ വിപണിയിലെ അധിക സമ്മർദ്ദവും കണക്കിലെടുത്ത് നാണയപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ബദൽ മാർഗങ്ങൾ ആലോചിക്കുന്നു.

വിപണിയിൽ പണ ലഭ്യത ഗണ്യമായി കൂടിയാൽ ഉപഭോഗം കുത്തനെ ഇടിയാനും, ഇതിൽ  അടിയന്തിര നടപടിയെടുത്തില്ലെങ്കിൽ  സാമ്പത്തിക രംഗം അതിരൂക്ഷമായ മാന്ദ്യത്തിലേക്ക് മൂക്കുകുത്താനും സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനത്തിൽ കനത്ത ഇടിവ് ഉണ്ടായതോടെ രാജ്യത്തെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കുതിച്ചുയരുന്നതാണ് റിസർവ് ബാങ്കിന്റെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്. സവാള, അരി, ധാന്യങ്ങൾ എന്നിവയുടെ വില ഉത്സവകാലത്തിനു തൊട്ടു മുൻപായി കുതിച്ചുയരുന്നതിനാൽ കേന്ദ്ര സർക്കാരും വിലക്കയറ്റ നിയന്ത്രണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന നിലപാടാണ് സ്വീകരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെ‌ടുപ്പ് പടിവാതിലിൽ നിൽക്കുമ്പോൾ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം റിസർവ് ബാങ്കിനും കേന്ദ്ര സർക്കാരിനും പുതിയ തലവേദന സൃഷ്ടിക്കുകയാണ്.

ആഭ്യന്തര വിപണിയിൽ ഉള്ളിയുടെ ലഭ്യത ഉറപ്പാക്കി വില പിടിച്ചു നിറുത്താൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി

ആഭ്യന്തര വിപണിയിൽ ഉള്ളിയുടെ ലഭ്യത ഉറപ്പാക്കി വില പിടിച്ചു നിറുത്താൻ ഡിസംബർ 31 വരെ ഉള്ളിക്ക് മെട്രിക് ടണ്ണിന് 800 ഡോളറിന്റെ,  അതായത് കിലോയ്ക്ക് 67 രൂപയുടെ  കുറഞ്ഞ  കയറ്റുമതി വില നിശ്‌ചയിച്ചു കേന്ദ്രസർക്കാർ. രണ്ടു ലക്ഷം ടൺ കൂടി അധികമായി സംഭരിക്കുമെന്നും കേന്ദ്രം അറിയിച്ചു. ഇതുവരെ സംഭരിച്ച അഞ്ചു ലക്ഷം ടണ്ണിന് പുറമെയാണിത്.

Also Read



കേരളത്തിലെ വിപണിയിൽ സവാളയുടെ ചില്ലറ വില 70 രൂപയിലെത്തി . ഒരാഴ്ച മുമ്പ് 35 രൂപയ്ക്കു വിറ്റിരുന്ന സവാളയുടെ വിലയാണ് ഒറ്റയടിക്ക് ഇരട്ടിയായത്. മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് തുടങ്ങിയ പ്രധാന ഉത്പാദക സംസ്ഥാനങ്ങളിൽ നിന്നുള്ള ഖാരിഫ് സ്റ്റോക്കുകൾ വിപണിയിൽ എത്താത്തതാണ് ഉള്ളിവില കൂടാൻ കാരണം.

ഒക്‌ടോബർ, നവംബർ മാസത്തിൽ ഉള്ളി വില കൂടുന്നത് പതിവാണ്.

പണപ്പെരുപ്പം പിടിച്ചു നിർത്താൻ റിസർവ് ബാങ്ക്

പലിശ നിരക്ക് ഇനിയും ഉയർത്തുന്നതിന് പകരം വിപണിയിലെ പണ ലഭ്യത കുറയ്ക്കാനുള്ള സാധ്യതകളാണ് കേന്ദ്ര ബാങ്ക് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി ബോണ്ടുകൾ വിറ്റഴിച്ച് വിപണിയിലുള്ള അധികം പണം തിരികെയെടുത്തു ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി കുറയ്ക്കാൻ ആലോചനയുണ്ടെന്ന് കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ധന അവലോകന നയത്തിൽ പലിശ വർദ്ധന നടപടികൾ റിസർവ് ബാങ്ക് സ്വീകരിച്ചില്ലെങ്കിലും വാണിജ്യ ബാങ്കുകൾക്ക് ഫണ്ട് ചെലവ് കൂടുമെന്ന സൂചനകൾ നൽകിയിട്ടുണ്ട്.

അതേസമയം വിപണിയിലെ പണലഭ്യത ഗണ്യമായി കുറയുന്നതോടെ രാജ്യത്തെ കോർപ്പറേറ്റ് മേഖല കടുത്ത സമ്മർദ്ദം നേരിടാൻ ഇടയുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ 2.5 ശതമാനം വർദ്ധിപ്പിച്ചതാണ് വിപണിയിൽ പണച്ചുരുക്കം രൂക്ഷമാക്കിയത്. ഇതോടെ ബാങ്കുകൾ കോർപ്പറേറ്റ് വായ്പകളുടെ പലിശ നിരക്കിൽ മൂന്ന് ശതമാനം വരെ വർദ്ധന വരുത്തിയതിനാൽ വ്യവസായ, വാണിജ്യ മേഖലയിൽ ഫണ്ടിന്റെ തിരിച്ചടവ് ബാധ്യത വലിയ തോതിൽ കൂടിയതാണ് കമ്പനികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

Onions are a crucial ingredient in Indian cuisine, used in various dishes to add flavor and aroma. Due to their significance in daily cooking, fluctuations in onion prices can have a substantial impact on household budgets and overall food inflation. Consequently, both the central government and state governments in India closely monitor and regulate onion prices, especially during times of scarcity or rapid price increases, to ensure their availability and affordability for consumers.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version