വനിതകള്‍ക്കായി ആസ്‌പെയര്‍ ആന്‍ഡ് അച്ചീവ് ഗ്ലോബല്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം അവതരിപ്പിച്ച് സഫീന്‍ (Zafin). ശാസ്ത്രം, എന്‍ജിനിയറിംഗ്, ടെക്‌നോളജി, ഗണിതം (STEM) എന്നിവയില്‍ അഭിരുചിയുള്ള വിദ്യാര്‍ഥികളായ വനിതകള്‍ക്ക് വേണ്ടിയാണ് സ്‌കോളര്‍ഷിപ്പ്. ബാങ്കിംഗ് ടെക്‌നോളജി കമ്പനിയായ സഫീന്‍ നാല് ലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പ് തുകയായി നൽകുന്നത്. എന്‍ട്രപ്രണര്‍മാര്‍, ഇന്നോവേറ്റര്‍മാര്‍ തുടങ്ങിയവരെ പ്രോത്സാഹിപ്പിക്കുകയാണ് സ്‌കോളര്‍ഷിപ്പിലൂടെ ലക്ഷ്യം വെക്കുന്നത്.

ഇന്ത്യ, അമേരിക്ക, ഏഷ്യ-പസഫിക് രാജ്യങ്ങള്‍, മിഡില്‍ ഈസ്റ്റ്-യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന നാല് വനിതകള്‍ക്കാണ് സ്‌കോളര്‍ഷിപ്പിനുള്ള അവസരം.

ആർക്കൊക്കെ അപേക്ഷിക്കാം
എഐ, ഓട്ടോമേഷന്‍, ബയോമെട്രിക്‌സ്, കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ്, കംപ്യൂട്ടര്‍ ഫോറന്‍സിക് സയന്‍സ്, കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ്, കംപ്യൂട്ടര്‍ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, കെമിക്കല്‍ എന്‍ജിനിയറിംഗ്, ഡാറ്റാ അനലിറ്റിക്‌സ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ്, ജിയോസ്‌പെഷ്യല്‍ സയന്‍സ്, ഇന്‍ഫോര്‍മേഷന്‍ സയന്‍സ്, ക്വാണ്ടം കംപ്യൂട്ടിംഗ്, നെറ്റ് വര്‍ക്ക് എന്‍ജിനിയറിംഗ്, ഫിസിക്‌സ്, റോബോട്ടിക്‌സ് എന്‍ജിനിയറിംഗ്, സ്റ്റാറ്റിക്‌സ്, ടെലി കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം.

സ്‌കോളര്‍ഷിപ്പ് നേടുന്നവര്‍ക്ക് വിദ്യാഭ്യാസ പിന്തുണ നല്‍കുന്നതിനൊപ്പം സഫിനില്‍ ഇന്റേണ്‍ഷിപ്പിനുള്ള അവസരവും നല്‍കും. സ്‌കോളര്‍ഷിപ്പിന് നവംബര്‍ 30നുള്ളില്‍ അപേക്ഷിക്കണം. ജനുവരിയില്‍ വിജയികളെ പ്രഖ്യാപിക്കും.

നിരന്തരം പരിവര്‍ത്തനത്തിന് വിധേയമാകുന്ന തൊഴില്‍ മേഖല പുതിയ തലമുറയെ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുകയാണ് സ്‌കോളര്‍ഷിപ്പിലൂടെ ഉദ്ദേശിക്കുന്നതെന്ന് സഫിന്‍ മാനേജിംഗ് ഡയറക്ടര്‍ സുജ ചാണ്ടി പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://zafin.com/zafin-scholarships/ സന്ദർശിക്കുക.

Zafin, a global banking technology company, today launched their inaugural Aspire & Achieve global scholarships valued at more than INR four lakh each, for female students pursuing a STEM (science, technology, engineering and mathematics) course. It claims to have the intent to encourage and develop the next generation of leaders, entrepreneurs and innovators.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version