സൗന്ദര്യ വര്‍ധക ഉത്പന്ന ബ്രാന്‍ഡായ അരവിന്ദ് ബ്യൂട്ടിയെ സ്വന്തമാക്കി റിലയന്‍സ്. 99 കോടിക്കാണ് അരവിന്ദ് ബ്യൂട്ടി ബ്രാന്‍ഡ്‌സ് റീട്ടെയിലിനെ റിലയന്‍സ് സ്വന്തമാക്കിയത്. സൗന്ദര്യ പരിപാലന രംഗത്ത് തങ്ങളുടെ സ്ഥാനം ഊട്ടിയുറപ്പിക്കുകയാണ് ഇതിലൂടെ റിലയന്‍സ്. സെഫോറ ഇന്ത്യ ബിസിനസ് നടത്തുന്ന അരവിന്ദ് ഫാഷന്റെ അനുബന്ധ സ്ഥാപനമാണ് അരവിന്ദ് ബ്യൂട്ടി ബ്രാന്‍ഡ്‌സ് റീട്ടെയില്‍. ഇതോടെ അരവിന്ദ് ബ്യൂട്ടി ബ്രാന്‍ഡിന്റെ ആകെ മൂല്യം 216 കോടി ആയതായി അരവിന്ദ് ഫാഷന്‍സ് അറിയിച്ചു. റിലയന്‍സ് ഏറ്റെടുത്തതോടെ അരവിന്ദ് ഫാഷന്റെ ഓഹരി 11.4% ആയി കുതിച്ചുയര്‍ന്നു.

ശൃംഖല വലുതാക്കും
ഓംനി ചാനല്‍ ബ്യൂട്ടി റീട്ടെയിലര്‍മാരായ സെഫോറയുമായി ചേര്‍ന്ന് സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളുടെ ചില്ലറ കച്ചവടം രാജ്യത്ത് വിപുലപ്പെടുത്തുമെന്ന് റിലയന്‍സ് അറിയിച്ചു. ആര്‍ആര്‍വിഎല്ലിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് ബ്യൂട്ടി ആന്‍ഡ് പേഴ്‌സണല്‍ കെയറാണ് കരാര്‍ ഉറപ്പിക്കുന്നത്.

ഫ്രഞ്ച് ആഡംബര ഉത്പന്ന നിര്‍മാതാക്കളായ എല്‍വിഎംഎച്ചിന്റെ ഭാഗമാണ് സെഫോറ. ചര്‍മ പരിപാലനം, മെയ്ക്ക് അപ്പ്, സുഗന്ധദ്രവ്യങ്ങള്‍, ഹെയര്‍കെയര്‍ പ്രൊഡക്ട്‌സ് എന്നിവയാണ് സെഫോറ വിപണിയില്‍ എത്തിക്കുന്നത്. 13 ഇന്ത്യന്‍ നഗരങ്ങളിലായി 26 സ്റ്റോറുകള്‍ സെഫോറയുടെ കീഴിലുണ്ട്. 2012ല്‍ അരവിന്ദുമായി ചേര്‍ന്നാണ് സെഫോറയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം. സെഫോറയെ കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് റിലയന്‍സിന്റെ ലക്ഷ്യം.

യുഎസ് പോളോ അസോസിയേഷന്‍, ടോമി ഹില്‍ഫിഗര്‍, ആരോ പോലുള്ള ബ്രാന്‍ഡുകള്‍ക്കൊപ്പം വളരാന്‍ റിലയന്‍സുമായുള്ള കൂട്ടുകെട്ട് അരവിന്ദ് ഫാഷനെ സഹായിക്കുമെന്ന് കമ്പനി സിഇഒ ശൈലേഷ് ചതുര്‍വേദി പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ അരവിന്ദ് ബ്യൂട്ടി ബ്രാന്‍ഡിന്റെ ആദായം 336.7 കോടി രൂപയായിരുന്നു. ഇതില്‍ 7% അരവിന്ദ് ഫാഷനില്‍ നിന്നുള്ള ആദായമാണ്.

Reliance Retail Ventures (RRVL) on Friday said it is taking over the India operations of LVMH-owned Sephora from Arvind Beauty Brands Retail, a subsidiary of Arvind Fashions. According to an official release, the all-cash deal for INR 99 crore, values Arvind Beauty Brands Retail at INR 216 crore. The enterprise value includes the entire equity stake and outstanding loans.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version