നിർമിത ബുദ്ധി അതിവേഗം ലോകം കീഴടക്കുമെന്ന് ലണ്ടനിൽ ചേർന്ന നിർമിത ബുദ്ധി ഉച്ചകോടിയിൽ ലോക നേതാക്കൾ പറയുകയുണ്ടായി. അന്ന് ഒരു സൂചന കൂടി നൽകിയിരുന്നു, നിർമിത ബുദ്ധി മനുഷ്യവംശത്തിന് മഹാദുരന്തം സൃഷ്ടിക്കുമെന്ന്.

ശരിയാംവണ്ണം നിയന്ത്രിച്ചില്ലെങ്കിൽ നിർമിത ബുദ്ധി എത്രത്തോളം ആപത്താണെന്നതിന് തെളിവുകൾ നിരവധിയാണ്. അതിലൊന്നാണ് നടി രശ്മികാ മന്ദാനയുടെ ഡീപ്‌ഫെയ്ക്ക് വീഡിയോ. കഴിഞ്ഞ ദിവസമാണ് നടി രശ്മിക മന്ദാനയുടെ ഡീപ്‌ഫെയ്ക്ക് വീഡിയോ പ്രചരിച്ചത്. അമിതാഭ് ബച്ചൻ, മൃണാൾ താക്കൂർ, നാഗ ചൈതന്യ തുടങ്ങി നിരവധി പേർ രശ്മികയ്ക്ക് പിന്തുണ നൽകിയും ഡീപ്‌ഫെയ്ക്കിനെതിരേ നിയമനടപടി ആവശ്യപ്പെട്ടും രംഗത്തെത്തിയിരുന്നു. ഡീപ്‌ഫെയ്ക്ക് വീഡിയോ തന്നെ ഞെട്ടിച്ചതായി നടി രശ്മിക മന്ദാന പറഞ്ഞു. താൻ സ്‌കൂളിലോ കോളജിലോ പഠിക്കുമ്പോയിരുന്നു ഇത്തരം വീഡിയോ പ്രചരിക്കുന്നതെങ്കിൽ അവസ്ഥ കൂടുതൽ ഭീകരമാകുമായിരുന്നെന്ന് നടി പറഞ്ഞു. സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിന് താൻ മാത്രമല്ല, ലോകത്ത് ഓരോരുത്തരും ഇരയാകുകയാണെന്ന് ആശങ്കയും രശ്മിക പങ്കുവെച്ചു.

രശ്മികയ്ക്ക് പിന്നാലെ ബോളിവുഡ് നടി കത്രീന കൈഫും ഡീപ്‌ഫെയ്ക്കിന് ഇരയായി. ടൈഗർ 3 ട്രെയ്‌ലർ പുറത്ത് വന്നതോടെയാണ് നടിയുടെ ഡീപ്‌ഫെയ്ക്ക് വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. സിനിമയിലെ ഒരു ഫൈറ്റ് സീനിന്റെ ദൃശ്യങ്ങൾ വെച്ചാണ് നടിയുടെ ഡീപ് ഫെയ്ക്ക് വീഡിയോ പ്രചരിപ്പിച്ചത്. നടിയെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഡീപ്‌ഫെയ്ക്കിംഗ് എന്ന ആപത്ത്
എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യക്തികളുടെ ശബ്ദവും വീഡിയോയും മോർഫ് ചെയ്ത് മാറ്റുന്നതാണ് ഡീപ്‌ഫെയ്ക്കിംഗ്. മുമ്പും മോർഫിംഗ് ആളുകൾ ഉപയോഗിച്ചിരുന്നെങ്കിലും എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ പ്രബലമാണ്.

ഒറ്റ നോട്ടത്തിൽ വ്യാജനാണെന്ന് തിരിച്ചറിയുക പോലുമില്ല. വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കാൻ പലരും ഇപ്പോൾ ഡീപ്‌ഫെയ്ക്കിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ സറാ പട്ടേലിന്റെ വീഡിയോ ആണ് മോർഫ് ചെയ്ത് രശ്മികയുടേതെന്ന തരത്തിൽ പ്രചരിപ്പിച്ചത്. ഇതിനെതിരേ സറാ പട്ടേലും രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ ആവശ്യങ്ങൾക്കും കലാപങ്ങൾക്ക് വഴിവെക്കാനും ഡീപ്‌ഫെയ്ക്കിംഗ് കൊണ്ട് സാധിക്കും.

ഹോളിവുഡ് നടി സ്‌കാർലെറ്റ് ജോഹാൻസൺ തന്റെ മുഖം മോർഫ് ചെയ്തതിൽ പ്രതിഷേധിച്ച് എഐയ്‌ക്കെതിരേ നിയമനടപടി സ്വീകരിച്ചിട്ട് അധിക ദിവസങ്ങളായിട്ടില്ല. റോബർട്ട് പാറ്റിസൺ, ക്രിസ്റ്റൻ ബെൽ തുടങ്ങിയ താരങ്ങളും ഡീപ് ഫെയ്ക്കിന് ഇരയായിട്ടുണ്ട്.

തടയിടാൻ കേന്ദ്രസർക്കാർ
രശ്മിക മന്ദാനയുടെ ഡീപ്‌ഫെയ്ക്ക് വീഡിയോ നിരവധി ചർച്ചകൾക്കാണ് വഴിവെച്ചത്. പിന്നാലെ ഡീപ്‌ഫെയ്ക്കിന് വിലങ്ങിടാൻ കേന്ദ്ര സർക്കാരും നടപടി തുടങ്ങിയിട്ടുണ്ട്. പരാതി ലഭിച്ചാൽ 36 മണിക്കൂറിനുള്ളിൽ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളിൽ നിന്ന് ഡീപ് ഫെയ്ക്ക് വീഡിയോ നീക്കം ചെയ്യണമെന്ന് കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി.

സ്ത്രീകളെ പ്രധാനമായും ബാധിക്കുന്ന ഡീപ് ഫെയ്ക്കിംഗ് നിയമലംഘനമാണെന്നും നടപടി സ്വീകരിക്കുമെന്നും കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് മന്ത്രി രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു. ഐടി ആക്ട് 2000ലെ 66ഡി വകുപ്പ് അനുസരിച്ച് 3 വർഷം വരെ തടവും ഒരു ലക്ഷം വരെ പിഴയും ലഭിക്കാവുന്ന ശിക്ഷയാണ് ഡീപ്‌ഫെയ്ക്കിംഗ് എന്ന് കേന്ദ്ര സർക്കാർ ഓർമിപ്പിക്കുകയുമുണ്ടായി. എന്നാൽ ഇത് കൊണ്ടുമാത്രം ഡീപ്‌ഫെയ്ക്ക് പോലുള്ള വ്യാജന്മാർക്ക് തടയിടാൻ പറ്റുമോയെന്നാണ് അറിയേണ്ടത്. എഐ സാങ്കേതിക വിദ്യ മെച്ചപെടുന്നതിനനുസരിച്ച് സൈബർ കുറ്റകൃത്യങ്ങളും മറ്റും വർധിക്കാനാണ് സാധ്യത. എഐയുടെ സഹായത്തോടെ സൈബർ കുറ്റകൃത്യങ്ങളും തട്ടിപ്പും മറ്റും വ്യാപിക്കുമ്പോൾ അതിനെ തടയാൻ സർക്കാരും വകുപ്പുകളും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.

In a move to safeguard the digital identity of women and combat the increasing menace of deepfake content on social media platforms, the Indian government has issued a significant advisory. This advisory comes after a disturbing incident involving a deepfake video of popular actor Rashmika Mandanna surfaced on social media, raising concerns among users.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version