ഇന്ത്യക്കാർ വാങ്ങാൻ ഇഷ്ടപ്പെടുന്ന 5 ഇലക്ട്രിക് സ്കൂട്ടറുകളെ അറിയാമോ?

ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടറിന് പ്രതാപകാലമാണ്. ഓക്ടോബർ പകുതിയോടെ രാജ്യത്ത് ഇലക്ട്രിക് സ്കൂട്ടർ വിൽപ്പനയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 71,604 യൂണിറ്റ് ഇലക്ട്രിക് സ്കൂട്ടറുകളാണ് ഇന്ത്യയിൽ വിറ്റുപോയത്. ഇലക്ട്രിക് സ്കൂട്ടറിൽ പ്രധാനമായും അഞ്ച് ബ്രാൻഡുകളോടാണ് ഇന്ത്യക്കാർക്ക് പ്രിയം. അവ ഏതൊക്കെയാണെന്ന് അറിയണ്ടേ?

ഒല (Ola)
രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിക്കാൻ ഇഷ്ടപെടുന്ന ഇലക്ട്രിക് സ്കൂട്ടർ ഒലയാണ്. ഈ വർഷം ഒക്ടോബറിന് ശേഷമാണ് വിപണിയിൽ ഒലയുടെ നല്ലകാലം തുടങ്ങിയത്. സെപ്റ്റംബറിൽ 18,691 യൂണിറ്റുകൾ മാത്രമാണ് ഒല വിറ്റത്. ഒക്ടോബറിൽ വിൽപ്പന 22,284 യൂണിറ്റുകളിലേക്കെത്തിക്കാൻ ഒലയ്ക്ക് സാധിച്ചു. ഒരുമാസം കൊണ്ട് ഇലക്ട്രിക് സ്കൂട്ടർ വിൽപ്പനയിൽ 19.2% വളർച്ച ഒലയുണ്ടാക്കി.

ടിവിഎസ് (TVS)
ഹോസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിവിഎസ് കമ്പനിയാണ് പട്ടികയിൽ രണ്ടാംസ്ഥാനത്ത്. ടിവിഎസിന്റെ iQube ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഇന്ത്യയിൽ പ്രിയമേറി വരികയാണ്. സെപ്റ്റംബറിൽ 15,584 യൂണിറ്റ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറുകളാണ് ടിവിഎസ് വിറ്റത്. ഒക്ടോബറോടെ വില്പനയിൽ 0.1% വളർച്ചയുണ്ടാക്കാൻ ടിവിഎസിന് സാധിച്ചു. 15,603 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റത്.

ബജാജ് (Bajaj)
ബജാജിന്റെ ചേതക് ഇലക്ട്രിക് സ്കൂട്ടറിനും ആവശ്യക്കാർ ഏറി വരികയാണ്. ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിൽ ബജാജ് വിപണിയിലെത്തിച്ചത് ചേതക്കിനെ മാത്രമാണ്. ഒരുമാസം കൊണ്ട് ഇലക്ട്രിക് സ്കൂട്ടർ വിൽപ്പനയിൽ 18.7% വളർച്ചയാണ് ബജാജുണ്ടാക്കിയത്. സെപ്റ്റംബറിൽ 7,097 യൂണിറ്റ് സ്കൂട്ടറുകളും ഒക്ടോബറിൽ 8,430 യൂണിറ്റുകളും ബജാജ് വിറ്റു.

എദേർ (Ather)
ഇലക്ട്രിക് വാഹന നിർമാണ മേഖലയിൽ മികച്ച വിജയം കൈവരിച്ച സ്റ്റാർട്ടപ്പുകളിലൊന്നാണ് എദേർ. രാജ്യത്ത് ഏറ്റവുമധികം വിൽപ്പന നടത്തിയ ഇലക്ട്രിക് സ്കൂട്ടറുകളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് എദേർ. ബംഗലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് വിൽപ്പനയിൽ 12.2% വളർച്ച ഒറ്റ മാസം കൊണ്ട് നേടി. സെപ്റ്റംബറിൽ 7,151 യൂണിറ്റ് ഇലക്ട്രിക് സ്കൂട്ടറുകളും ഒക്ടോബറിൽ 8,027 യൂണിറ്റ് ഇലക്ട്രിക് സ്കൂട്ടറുകളുമാണ് എദേർ വിറ്റത്.


ഗ്രീവ്സ് (Greaves)

രാജ്യത്ത് ഇലക്ട്രിക് സ്കൂട്ടർ വിൽപ്പനയിൽ അഞ്ചാം സ്ഥാനം ഗ്രീവ്സിനാണ്. കഴിഞ്ഞ മാസം 4,019 യൂണിറ്റ് ഇലക്ട്രിക് സ്കൂട്ടറുകൾ ഗ്രീവ്സ് ഇന്ത്യയിൽ വിൽപ്പന നടത്തി. സെപ്റ്റംബറിൽ 3,612 യൂണിറ്റുകളും വിറ്റുപോയി. 11.2% വളർച്ചയുണ്ടാക്കി.

The electric scooter market is experiencing a remarkable surge, with October 2023 marking a milestone as 71,604 electric vehicles were sold. A pivotal factor in this surge is the entry of new players, eager to tap into the vast and untapped market. In this article, we delve into the top-performing electric scooters of October 2023, as reported by Vahan, shedding light on their sales figures and month-on-month growth.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version