തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസിൽ നിന്ന് 42.78 ലക്ഷം രൂപ പിഴ ഈടാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആക്സിസ് ബാങ്കിന് 90.92 ലക്ഷം രൂപയും പിഴ വിധിച്ചു. ബാങ്കിംഗ് മേഖലയിൽ പാലിക്കേണ്ട വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്നാണ് ആർബിഐ നടപടി സ്വീകരിച്ചത്.  

2016ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (KYC) ഡയറക്ഷൻസ്, ലോൺസ് ആൻഡ് അഡ്‍വാൻസസ്-സ്റ്റാറ്റുറ്ററി ആൻഡ് അദർ റെസ്ട്രിക്ഷൻസ്, ബാങ്കുകൾ വഴിയുള്ള സാമ്പത്തിക സേവനങ്ങളുടെ ഔട്ട്‌സോഴ്‌സിംഗിലെ അപകടസാധ്യതകൾ നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ, കറന്റ് അക്കൗണ്ട് തുടങ്ങുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള പെരുമാറ്റ ചട്ടം എന്നിവ ശരിയാംവണ്ണം പാലിക്കാത്തതിനാലാണ് പിഴ വിധിച്ചതെന്ന് ആർബിഐ അറിയിച്ചു.

മാനദണ്ഡം പാലിച്ചില്ല
ആർബിഐ പുറപ്പിടുവിച്ച ചില മാർഗനിർദേശങ്ങൾ പാലിക്കുന്നില്ലെന്നു കാട്ടി നവംബർ രണ്ടിനാണ് ആക്സിസ് ബാങ്ക് ലിമിറ്റഡിന് 90.92 ലക്ഷം പിഴ വിധിച്ചത്.  അതേസമയം ബാങ്കിന്റെ മറ്റു സേവനങ്ങളെ ഇത് ബാധിക്കില്ലെന്ന് ആർബിഐ ഉറപ്പു നൽകിയിട്ടുണ്ട്. നടപടി റെഗുലേറ്ററി പാലിക്കാത്തതിനാലാണെന്നും ബാങ്കിൻെറ ഉപഭോക്താക്കളുമായുള്ള ഏതെങ്കിലും ഇടപാടിനെയോ കരാറിനെയോ ബാധിക്കില്ലെന്നും ആർബിഐ പറഞ്ഞു.

2016ലെ ആർബിഐ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് മണപ്പുറം ഫിനാൻസിൽ നിന്ന് 42.78 ലക്ഷം രൂപ പിഴ ഈടാക്കുന്നത്. 2021 ഏപ്രിൽ 1 മുതൽ 2022 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ സ്വർണമടക്കമുള്ള പണയവസ്തുക്കളുടെ ലേലത്തിൽ മാനദണ്ഡം പാലിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്.  ലേലത്തിന്റെ മിച്ച തുകാ വിഷയത്തിലാണ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടത്. 2022 മാർച്ച് 31 വരെയുള്ള മണപ്പുറം ഫിനാൻസിന്റെ സാമ്പത്തിക സ്ഥിതി ആർബിഐ വിലയിരുത്തിയതിന് ശേഷമാണ് തീരുമാനമെടുത്തത്. റിസ്ക് അസസ്മെന്റ് റിപ്പോർട്ട്, ഇൻസ്പെക്ഷൻ റിപ്പോർട്ട്, സൂപ്പർവൈസറി ലെറ്റർ എന്നിവയും പരിശോധിച്ചിരുന്നു.

മാനദണ്ഡങ്ങൾ പാലിക്കാത്തതിൽ ആർബിഐ മണപ്പുറം ഫിനാൻസിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ പിഴ ഈടാക്കാനാണ് ആർബിഐ തീരുമാനം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version