നവകേരള സദസിന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാർക്കും യാത്ര ചെയ്യുന്നതിനായി ഒരുക്കിയ ഭാരത് ബെൻസ് ആഡംബര ബസ്സിനായി  ഒരു കോടിയോളം രൂപയാണ് ചിലവഴിച്ചത്.  25 പേർക്ക് ഒരേസമയം സഞ്ചരിക്കാൻ സാധിക്കുന്ന പുത്തൻ ബസിന്റെ പ്രത്യേകതകൾ ഇവയാണ്.

മുൻ നിരയിലെ മുഖ്യമന്ത്രിയുടെ കസേര 180 ഡിഗ്രി കറങ്ങാൻ സാധിക്കുന്നതാണ്. ഓരോ മന്ത്രിമാർക്കും പ്രത്യേക സീറ്റുകളും ബസിൽ സജ്ജീകരിച്ചിട്ടുണ്ട്. ബയോ ടോയ്‌ലെറ്റ്, ഫ്രിഡ്ജ്, ഡ്രൈവറുടെ അടുത്ത് ജനങ്ങളെ അഭിമുഖീകരിക്കാൻ പ്രത്യേക ഏരിയ തുടങ്ങിയവ ബസിലുണ്ട്. പുത്തൻ ബസിൽ മുഖ്യമന്ത്രിക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക ക്യാബിൻ ഉണ്ടാകും. അടിയന്തര യോഗങ്ങൾ കൂടുന്നതിനായി റൗണ്ട് ടേബിൾ മുറിയൊരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ആവശ്യത്തിനായുളള ലഘുഭക്ഷണങ്ങൾ തയ്യാറാക്കുന്നതിനായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മിനി കിച്ചൺ സൗകര്യം ഉണ്ടാകും. കൂടാതെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുളള ശുചിമുറിയും ഘടിപ്പിച്ചിട്ടുണ്ട്.

ഭാരത് ബെൻസിന്റെ ഒ എഫ് 1624 എന്ന മോഡൽ ഷാസി ഉപയോഗിച്ചാണ് ബസ് നിർമിച്ചിരിക്കുന്നത്. ബസിന്റെ നിർമ്മാണത്തിനായി ആകെ 1,05,20000 രൂപയാണ് ചെലവായത്.  ഏകദേശം 44 ലക്ഷം രൂപയാണ് ഷാസിയുടെ  ഓൺ റോഡ് വില.  240 കുതിരശക്തിയുള്ള 7200 CC എഞ്ചിനും 380 ലിറ്റർ ഇന്ധനശേഷിയും ഈ ബസിനുണ്ട്.  മുന്നിലും പിന്നിലുമായി രണ്ട് സുരക്ഷാ വാതിലുകൾ ഉണ്ട് . ടോയ്‌ലറ്റ് അടക്കമുള്ള സൗകര്യങ്ങളാണ് അധികമായി ഒരുക്കിയത്.

25 സീറ്റുകളും, സംവിധാനങ്ങളും ഒരുക്കാൻ  ഏകദേശം 45 ലക്ഷത്തിനുമേലെ ചിലവായിട്ടുണ്ട്.    ഷാസിയെ പൂർണസൗകര്യമുള്ള യാത്രാ ബസാക്കി മാറ്റാനുള്ള ജോലികൾ  സർക്കാർ ഏൽപ്പിച്ചത് എസ് എം കണ്ണപ്പ എന്ന തെന്നിന്ത്യയിലെ മികച്ച ഓട്ടോ മൊബൈൽ ഗ്രൂപ്പിനെയാണ്. ക‍ർണാടകയിലെ മണ്ഡ്യയിലുള്ള കണ്ണപ്പയുടെ ഫാക്ടറിയിലാണ് ബസിന്റെ ബോഡി നിർമ്മിച്ചത്.

കറുപ്പ് നിറത്തിൽ ഗോൾഡൻ വരകളോടു കൂടിയ ഡിസൈനാണ് ബസിന്. നൽകിയിരിക്കുന്നത്. കേരളത്തിന്റെ തനത് സാംസ്കാരിക അടയാളങ്ങളുടെ ചിത്രീകരണമാണ് ബസിന്റെ ബോഡിയിൽ നൽകിയിരിക്കുന്നത്.  സംസ്ഥാന ഗതാഗത അതോറിറ്റിയുടെ മാനദണ്ഡങ്ങളിൽ പ്രത്യേകം ഇളവ് നേടി വിവിധങ്ങളായ മാറ്റങ്ങളും ബസിൽ വരുത്തിയിട്ടുണ്ട്. കോൺട്രാക് ക്യാരേജ് വാഹനങ്ങൾക്കുള്ള വെള്ള നിറം എന്ന നിബന്ധന ഈ ബസിന് ബാധമകല്ല.  വാഹനം നിർത്തുമ്പോൾ പുറത്തുനിന്നും ജനറേറ്റർ വഴിയോ ഇൻവേർട്ടർ വഴിയോ വൈദ്യുതി നൽകാം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version