ആപ്പിൾ ഐ ഫോണുകൾക്ക് ബാറ്ററി ലൈഫ് കുറവെന്ന പേരുദോഷം മാറ്റാൻ സാംസങ്ങിന് സാധിക്കുമോ? അതിന് 2026 വരെ കാത്തിരിക്കേണ്ടി വരും. ആപ്പിളിന്റെ പുതുമോഡൽ ഐഫോണുകൾക്കായി സാംസങ് OLED ഡിസ്പ്ലെ വികസിപ്പിക്കുന്ന തിരക്കിലാണ്. ഇനി ബാറ്ററി ലൈഫും കൂടും ഒപ്പം ഫോണിന്റെ ബ്രൈറ്റ്നസ്സും കൂടും.  

കൊറിയൻ ടെക് കമ്പനിയായ സാംസങ് ആണ് ആപ്പിളിനായി ഒഎൽഇഡി പാനലുകൾ നിർമ്മിച്ച് നൽകുന്നത്.

വരാനിരിക്കുന്ന മോഡൽ ഐഫോണുകൾക്കായി സാംസങ് നിർമ്മിക്കുന്ന OLED ഡിസ്പ്ലെ കൂടുതൽ ബ്രൈറ്റ്നസ് ഉള്ളതും കുറവ് ബാറ്ററി ഉപയോഗിക്കുന്നവയുമായിരിക്കും. ഈ ഡിസ്പ്ലെ വികസിപ്പിച്ച് വരികയാണ്. സാംസങ്ങിന്റെ പുതിയ ഒഎൽഇഡി പാനലുമായി വരുന്ന അടുത്ത ആപ്പിൾ ഡിവൈസ് iphone 18 ആയിരിക്കും .

ഐഫോണുകൾ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നം ആൻഡ്രോയിഡ് ഫോണുകളെ അപേക്ഷിച്ച് ഐഫോണുകൾക്ക് ബാറ്ററി ലൈഫ് കുറവാണ് എന്നതാണ്.

ഇപ്പോൾ സാംസങ് പുതിയ തരം ഒഎൽഇഡി പാനലുകൾ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങളിലാണ്. ഇത് ഭാവിയിലെ ഐഫോണുകൾക്ക് മികച്ച ബാറ്ററി ലൈഫ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒഎൽഇഡി ഉത്പാദനത്തിൽ സാംസങ് ബ്ലൂ ഫോസ്‌ഫോറസെന്റ് എന്ന ഒരു പുതിയ മെറ്റീരിയൽ ഉപയോഗിക്കാൻ പദ്ധതിയിടുന്നതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവ വൈദ്യുതി ഉപയോഗം കുറയ്ക്കുന്ന രീതിയിലുള്ളവയായിരിക്കും.

2026ൽ ആയിരിക്കും സാംസങ് പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഒലെഡ് പാനലുകൾ നിർമ്മിച്ചു പുറത്തിറക്കുക.  

സാംസങ് അതിന്റെ ഡിസ്‌പ്ലേ ഡിവിഷനിൽ ഒഎൽഇഡി പാനലുകളിൽ ലൈറ്റ് പ്രൊഡക്ഷൻ സൂപ്പർചാർജ് ചെയ്യുന്നതിനായി ബ്ലൂ ഫോസ്‌ഫോറസെന്റ് മെറ്റീരിയലുകൾ ഉണ്ടാക്കുന്ന തിരക്കിലാണ്. സിയോളിൽ നടന്ന എച്ച്2 2023 യുബിഐ റിസർച്ച് അനലിസ്റ്റ് സെമിനാറിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ പുതിയ നീല ഫോസ്‌ഫോറസെന്റ് മെറ്റീരിയലുകൾ B1 എന്ന ഘടക ഗണത്തിലുള്ളവയാണ്. സാംസങ് ഡിസ്പ്ലേയുടെ നിലവിലുള്ള ലൈനപ്പ് ചുവപ്പും പച്ചയും ഫോസ്ഫറസ് പദാർത്ഥങ്ങളിലാണുള്ളത്.

സാംസങിന്റെ ഗവേഷണങ്ങൾ വിജയിച്ചാൽ നീല ഫോസ്‌ഫോറസെന്റ് ഉപയോഗിച്ച് ഫ്ലൂറസെന്റ് മെറ്റീരിയലുകൾ മാറ്റുന്നതിലൂടെ ഭാവിയിലെ ഒഎൽഇഡി പാനലുകളിൽ ബ്രൈറ്റ്നസ് വർധിപ്പിക്കുകയും വൈദ്യുതി ഉപയോഗം കുറയ്ക്കുകയും ചെയ്യും. സാംസങ്ങിന്റെ പുതിയ OLED പാനൽ ടെക്നോളജി ഒരു തെളിച്ചമുള്ള ഡിസ്‌പ്ലേയും മികച്ച ബാറ്ററി ലൈഫും നൽകുക എന്ന ലക്ഷ്വത്തോടെയാണ് നിർമ്മിക്കുന്നത്.

സ്മാർട്ട് ഫോൺ വിപണിയിൽ തന്നെ ശ്രദ്ധേയമായ മുന്നേറ്റമായിരിക്കും സാംസങ്ങിന്റെ പുതിയ ഒഎൽഇഡി ഡിസ്പ്ലെ.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version