19 ഫോറക്സ് ട്രേഡിംഗ് പ്ലാറ്റ്ഫോമുകൾ റിസർവ്വ് ബാങ്ക് കരിമ്പട്ടികയിൽ

അനധികൃതമായി പ്രവർത്തിക്കുന്ന ഫോറെക്സ് ട്രെയ്ഡിംഗ് പ്ലാറ്റ്ഫോമുകൾക്കുനേരെ (Forex trading platform) ജാഗ്രത പാലിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. എഫ്എക്സ് സ്മാർട്ട്ബുൾ (SmartBull), ജസ്റ്റ് മാർക്കറ്റ്സ് (Just Markets), ഗോഡോ എഫ്എക്സ് (GoDo FX) തുടങ്ങി 19 ഫോറക്സ് ട്രെയ്ഡിംഗ് പ്ലാറ്റ്ഫോമുകളെ ഉൾപ്പെടുത്തി ആർബിഐ അലർട്ട് (ജാഗ്രതാ) പട്ടിക പുറത്തുവിട്ടു. ഇതടക്കം 75 ഫോറെക്സ് ട്രെയ്ഡിംഗ് പ്ലാറ്റ്ഫോമുകളുടെ പേരിലാണ് ആർബിഐ ജാഗ്രതാ നിർദേശം പുറപ്പിടുവിച്ചിരിക്കുന്നത്.

1999ലെ വിദേശ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ), 2018ലെ ഇലക്ട്രോണിക് ട്രെയ്ഡിംഗ് പ്ലാറ്റ്‌ഫോംസ് (റിസർവ് ബാങ്ക്) എന്നിവയുടെ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളെയാണ് ആർബിഐ അലേർട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോറക്സ് ഇടപാടുകൾ നടത്താൻ ഈ കമ്പനികൾക്ക് അവകാശമില്ല. അ‍ഡ്‌മിറൽ മാർക്കറ്റ്, ബ്ലാക്ക്ബുൾ, ഈസി മാർക്കറ്റ്സ്, എൻക്ലോവ് എഫ്എക്സ്, ഫിനോവിസ് ഫിൻടെക്, എഫ്എക്സ് സ്മാർട്ട് ബുൾ എഫ്എക്സ് ട്രേ മാർക്കറ്റ്, ഫോറെക്സ്ഫോർ യൂ, ഗ്രോയിംഗ് കാപ്പിറ്റൽ സർവീസ്, എച്ച്എഫ് മാർക്കറ്റ് എന്നിവരെയാണ് ആർബിഐ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.


അനധികൃത സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വെബ്സൈറ്റുകൾ, പ്ലാറ്റ്ഫോമുകൾ എന്നിവയും പട്ടികയിലുണ്ടെന്ന് റിസർവ് ബാങ്ക് അറിയിച്ചു. പട്ടിക പൂർണമല്ലെന്നും പട്ടികയിൽ ഉൾപ്പെടാത്തവർക്ക് അംഗീകാരമുണ്ടെന്നും കരുതരുതെന്നും റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബാങ്കുകൾക്ക് പിഴ
ഇതിന് മാനദണ്ഡങ്ങൾ ലംഘിച്ചതിൽ 3 മൂന്ന് ബാങ്കുകൾക്ക് 10.34 കോടി പിഴയും ആർബിഐ വിധിച്ചു. സിറ്റി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവർക്കാണ് ആർബിഐ പിഴ വിധിച്ചത്.

ഓവർസീസ് ബാങ്കിന് 1 കോടിയും സിറ്റി ബാങ്കിന് 5 കോടിയും 4.34 കോടി ബാങ്ക് ഓഫ് ബറോഡയ്ക്കും വിധിച്ചു. ബാങ്കിന്റെ മറ്റു ഇടപാടുകളെ വിധി ബാധിക്കില്ലെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് പിഴ ഈടാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കോഓപ്പറേറ്റീവ് ബാങ്കുകളുടെ പേരിലും ആർബിഐ പിഴ വിധിച്ചിരുന്നു.

The Reserve Bank added 19 more companies, including FX SmartBull, Just Markets, and GoDo FX, to the ‘Alert List’ of unapproved forex trading platforms on Friday, bringing the total to 75, according to a PTI report. The Alert List includes the names of organizations that are not permitted by the Foreign Exchange Management Act of 1999 (FEMA) or the Electronic Trading Platforms (Reserve Bank) Directions of 2018 to deal in foreign exchange or to run electronic trading platforms (ETPs) for forex transactions.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version