നിർമാണ മേഖലയിൽ ആളുകൾ 3 ഷിഫ്റ്റ് പണിയെടുക്കണമെന്ന് എൻആർ നാരായണ മൂർത്തി | Narayana Murthy

ജോലി മൂന്ന് ഷിഫ്റ്റാക്കണമെന്ന് ഇൻഫോസിസ് (Infosys) കോഫൗണ്ടർ എൻആർ നാരായണ മൂർത്തി (NR Narayana Murthy). അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായുള്ള പദ്ധതികൾ സർക്കാർ മുൻഗണനാ അടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും നിർമാണ മേഖലയിലെ ജോലികൾ ഒന്നിന് പകരം മൂന്ന് ഷിഫ്റ്റാക്കണമെന്നും നാരായണ മൂർത്തി ആവശ്യപ്പെട്ടു.

സെറോദ കോഫൗണ്ടർ നിഖിൽ കമ്മത്തുമായി ബംഗളൂരുവിൽ ടെക് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ വികസനസ്വപ്നങ്ങൾ കാണുന്ന രാജ്യങ്ങളിൽ ആളുകൾ രണ്ട് ഷിഫ്റ്റുകളായാണ് ജോലി ചെയ്യുന്നതെന്ന് നാരായണ മൂർത്തി പറഞ്ഞു. ഇതിന് മുമ്പ് ഇന്ത്യയിലെ യുവത ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന നാരായണ മൂർത്തിയുടെ പ്രസ്താവന സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.

രാജ്യത്തിന്റെ ഹൈടെക്ക് സിറ്റിയായ ബംഗളൂരുവിനെ അടുത്ത 5-10 വർഷത്തിനുള്ളിൽ മികച്ച സിറ്റിയാക്കാൻ എന്തൊക്കെ ചെയ്യണമെന്ന നിഖിൽ കമ്മത്തിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് മൂന്ന് ഷിഫ്റ്റ് ജോലിയുടെ കാര്യം നാരായണ മൂർത്തി പറഞ്ഞത്. രാജ്യത്ത് നിർമാണ മേഖലയിൽ ഒരു ഷിഫ്റ്റിൽ മാത്രമാണ് ആളുകൾ ജോലി ചെയ്യുന്നത്. ഇതിന് മാറ്റം വരണമെന്ന് നാരായണ മൂർത്തി പറഞ്ഞു. രാജ്യത്തെ നേതാക്കൾ ഈ ജോലി സമയത്തിൽ മാറ്റം കൊണ്ടുവരാൻ ശ്രമിക്കണമെന്നും ആളുകളോട് മൂന്ന് ഷിഫ്റ്റിൽ ജോലി ചെയ്യാൻ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ മുന്നോട്ടു പോയാൽ ചൈനയെക്കാൾ വളർച്ച കൈവരിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും.

ചോദ്യത്തിന് മറുപടിയായി മൂന്ന് കാര്യങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ബംഗളൂരുവിന്റെ സോഫ്റ്റ്‌വെയർ മേഖലയിലേക്ക് കഴിവുള്ളവരെ കൊണ്ടുവരാൻ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വേണമെന്നും അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ ചെലുത്തുകയും സർക്കാർ തീരുമാനങ്ങൾ വേഗത്തിലാക്കണമെന്നും നാരായണ മൂർത്തി പറഞ്ഞു.

The co-founder of Infosys NR Narayana Murthy, stated on Wednesday that the industry should operate in three shifts rather than one and that governments should prioritize finishing infrastructure projects. He noted that people work two shifts in other aspirational nations.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version